വിവിധ ദിക്കുകളിൽനിന്നുനോക്കുമ്പോൾ പല ആകൃതിയിലുള്ള ദൃശ്യാനുഭവം; വിസ്മയം കുടുക്കത്തുപാറ


അഞ്ചൽ സത്യൻ

കുടുക്കത്തുപാറ വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക്‌ എന്നും ഒരു വിസ്മയക്കാഴ്ചയാണ്‌. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും.

കുടുക്കത്തുപാറയുടെ ആകാശക്കാഴ്ച | ഫോട്ടോ: മാതൃഭൂമി

പശ്ചിമഘട്ട മലനിരയുടെ കിരീടംപോലെ നിൽക്കുന്ന അപൂർവമായ കാഴ്ചയാണ്‌ കുടുക്കത്തുപാറ. വിവിധ ദിക്കുകളിൽനിന്നുനോക്കുമ്പോൾ പല ആകൃതിയിലുള്ള ദൃശ്യാനുഭവം. പൊന്മുടിമുതൽ തമിഴ്‌നാടുവരെയുള്ള അതിവിശാലമായ കാഴ്ചകൾ കുടുക്കത്തുപാറയുടെ മുകളിൽനിന്നാൽ കാണാം. തെളിഞ്ഞ കാലാവസ്ഥയിൽ സന്ധ്യാസമയത്ത്‌ തങ്കശ്ശേരി വിളക്കുമരത്തിന്റെ പ്രകാശവും കാണാം.

കുടുക്കത്തുപാറ വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക്‌ എന്നും ഒരു വിസ്മയക്കാഴ്ചയാണ്‌. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും.

കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണീ സ്ഥലം. സമുദ്രനിരപ്പിൽനിന്ന്‌ 840 മീറ്റർ ഉയരത്തിൽ മൂന്ന്‌ പാറകൾ ചേർന്ന്‌ വലിയ കുന്നുപോലെ. ഇതിൽ 780 മീറ്റർ ഉയരത്തിൽ മാത്രമേ സഞ്ചാരികൾക്ക്‌ കയറാനാകൂ. കൽപ്പടവുകളും സുരക്ഷാ വേലികളുമുണ്ട്. പാറയുടെ സമീപത്തായി ഗന്ധർവൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം.

തറയിൽനിന്നു 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം. പലതരത്തിലുള്ള പാറകളും ശാന്തമായ കാറ്റും പാറയുടെ മുകളിൽനിന്ന്‌ പുകപോലെ ഉയരുന്ന മഞ്ഞും കാഴ്ചക്കാരെ ആകർഷിക്കും. പടികൾ കയറിച്ചെല്ലുമ്പോൾ വിശ്രമിക്കാനായി കോൺക്രീറ്റ്‌ െബഞ്ചുകളും ഒരുക്കിയിട്ടുണ്ട്‌. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്‌ ആഹാരം ഉണ്ടാക്കുന്നതിനായി ഒരു പാറയുണ്ട്‌. അത്‌ അടുക്കളപ്പാറ എന്ന്‌ അറിയപ്പെടുന്നു. രണ്ട്‌ പാറകൾ താങ്ങിനിർത്തിയിരിക്കുന്ന രീതിയിലാണ്‌ പ്രധാന പാറ. ഇതിനു സമീപമായി െട്രയിൻപാറയും കാവും കാണാം.

സൂര്യാസ്തമയം ഇവിടെനിന്നുള്ള മനോഹരമായ കാഴ്ചയാണ്‌. കുടുക്കത്തുപാറയുടെ മുകളിൽനിന്നു നോക്കിയാൽ തമിഴ്‌നാടിന്റെ ഒരുഭാഗവും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പലസ്ഥലങ്ങളും കാണാൻ കഴിയും. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്‌. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ടൂറിസം പാക്കേജിൽ കുടുക്കത്തുപാറയെ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

സായിപ്പിന്റെ ഗുഹ

100 പടികൾ കയറിക്കഴിഞ്ഞാൽ സായിപ്പിന്റെ ഗുഹയുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഒരു ജർമൻ സായിപ്പ്‌ ഇവിടെ ഒളിച്ചുതാമസിച്ചിരുന്നതായി പഴമക്കാർ പറയുന്നു. പെട്ടെന്നൊരുനാൾ അപ്രത്യക്ഷനായെന്നും നാട്ടുകാർ പറയുന്നു. മഴയും വെയിലും ഏൽക്കാതെ അഞ്ചുപേർക്ക്‌ സുഖമായി ഇതിൽ കഴിയാം. പലരും ഒളിത്താവളമായി ഇവിടം ഉപയോഗിച്ചിട്ടുണ്ട്‌. എന്തായാലും സായിപ്പിന്റെ ഗുഹ ഒരു അദ്‌ഭുതക്കാഴ്ചയാണ്‌.

കുടുക്കത്തുപാറയിലെ സായിപ്പിന്റെ ഗുഹ | ഫോട്ടോ: മാതൃഭൂമി

മനംകവരുന്ന കാനനയാത്ര

ഇക്കോ ടൂറിസം മേഖലയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനുള്ള കൂറ്റൻ ആർച്ച്‌ ആനക്കുളം ജങ്‌ഷനിൽ സ്ഥാപിച്ചിട്ടുണ്ട്‌. ഇരുവശങ്ങളും വൃക്ഷക്കൂട്ടങ്ങൾ നിറഞ്ഞ മൺപാതയിലൂടെയുള്ള യാത്ര മനോഹരമാണ്‌. വിവിധയിനം വൃക്ഷങ്ങളെയും കാട്ടുചെടികളെയും ജീവജാലങ്ങളെയും കണ്ടുകൊണ്ട്‌ ഒരു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ പാറയിലെത്താം. ബൈക്ക്‌, കാർ, ജീപ്പ്‌ എന്നീ വാഹനങ്ങൾക്ക്‌ ഇതുവഴി പാറയുടെ സമീപംവരെ എത്താം. രാവിലെ ഒൻപതുമുതൽ വൈകീട്ട്‌ നാലുവരെയാണ്‌ പ്രവേശനം. മുതിർന്നവർക്ക്‌ 20 രൂപയും കുട്ടികൾക്ക്‌ 10 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

സഞ്ചാരപാത

അഞ്ചൽ ടൗണിൽനിന്ന്‌ എട്ട്‌ കിലോമീറ്റർ ആനക്കുളം-ഓന്തുപച്ച റോഡിൽ സഞ്ചരിച്ചാൽ കുടുക്കത്തുപാറയിലെത്താം. തിരുവനന്തപുരം-കുളത്തൂപ്പുഴ റോഡിൽ ഓന്തുപച്ചയിൽനിന്നു നാല്‌ കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടെയെത്താം.

Content Highlights: kudukkathupara, what to see at kudukkathupara, kollam village destination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented