ഒറ്റ വളപ്പില്‍ രണ്ട് മ്യൂസിയങ്ങള്‍, ചരിത്രവും ഓര്‍മകളും ഉണര്‍ന്നിരിക്കുകയാണിവിടെ


എഴുത്ത്: ആമി അശ്വതി/ ചിത്രങ്ങള്‍: മധുരാജ്

ഒരു ചെറിയ കുന്നിന്‍മുകളില്‍ തണല്‍മരങ്ങള്‍ നിരന്ന വഴിയിലൂടെ മുന്നോട്ട്. വലിയ വളപ്പില്‍ പൗരാണികമായ, വിക്ടോറിയന്‍ സ്പര്‍ശമുള്ള കെ ട്ടിടങ്ങളും മനോഹരമായ വലിയ തോട്ടവുമുണ്ട്.

കൃഷ്ണമേനോൻ മ്യൂസിയവും ത്രീഡി തിയേറ്ററും

ര്‍മകള്‍ എപ്പോഴും ഉണര്‍ന്നിരിപ്പാണ് കോഴിക്കോടിന്റെ മണ്ണില്‍, പോയ്മറഞ്ഞ കാലങ്ങള്‍ കാപ്പാടും ബേപ്പൂരും ഇരിങ്ങലുമൊക്കെ ഇപ്പോഴും തങ്ങിനില്‍പ്പുണ്ടെന്നുതോന്നും, ചരിത്രം കഥകളായി മിഠായിത്തെരുവിലും മാനാഞ്ചിറ സ്‌ക്വയറിലുമൊക്കെ കറങ്ങിനടപ്പാണെന്നുതോന്നും, പാട്ടും കഥയും കലയും ചരിത്രവുമൊക്കെയായി സൂക്ഷിച്ചുവയ്ക്കാനേറെയുണ്ട് കോഴിക്കോടിന്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള മ്യൂസിയങ്ങള്‍ അത്തരം സൂക്ഷിപ്പുകളുടെ ഒരു അദ്ഭുതച്ചെപ്പാണ്. നയതന്ത്രവിദഗ്ധനും ഇന്ത്യയുടെ മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ സ്മരണാര്‍ഥമുളള മ്യൂസിയത്തിനൊപ്പം ആര്‍ട്ട് ഗാലറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഴശ്ശിരാജ പുരാവസതു മ്യൂസിയമാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

ഒരൊറ്റ കോമ്പൗണ്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും മ്യൂസിയം മൃഗശാലാവകുപ്പിനുകീഴിലുള്ള മേഖലാസ്ഥാപനമാണ് വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയവും അതിനോട് ചേര്‍ന്നുള്ള ആര്‍ട്ട് ഗാലറിയും. കേരള പുരാവസ്തുവകുപ്പിന്റെ കീഴിലാണ് പഴശിരാജ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോടിന്റെ മണ്ണില്‍ സാമൂതിരിയുടെ പേരില്‍ ഒരു മ്യൂസിയമോ പൊതുസ്ഥാപനങ്ങളോ ഇല്ല എന്നോര്‍ത്തപ്പോള്‍ അദ്ഭുതം തോന്നി. ഈസ്റ്റ്ഹില്‍ ജങ്ഷനില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ മ്യൂസിയത്തിലേക്ക്. കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴിയില്‍നിന്ന് ഇടത്തേക്ക് തിരിയുമ്പോഴേ കാണാം മ്യൂസിയത്തിന്റെ ബോര്‍ഡ്. വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്.

ഒരു ചെറിയ കുന്നിന്‍മുകളില്‍ തണല്‍മരങ്ങള്‍ നിരന്ന വഴിയിലൂടെ മുന്നോട്ട്. വലിയ വളപ്പില്‍ പൗരാണികമായ, വിക്ടോറിയന്‍ സ്പര്‍ശമുള്ള കെ ട്ടിടങ്ങളും മനോഹരമായ വലിയ തോട്ടവുമുണ്ട്. ആദ്യം കാണുന്നത് പഴശ്ശിരാജ പുരാവസ്തു മ്യൂസിയമാണ്. അതിന് പിന്നിലായി ഇടത്തേ നട വഴിയുടെ അറ്റത്താണ് കൃഷ്ണമേനോന്‍ മ്യൂസിയം. തൊട്ടടുത്തായി ത്രീഡി തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ഇരുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ഈ കെട്ടിട സമുച്ചയം ഒരു ബ്രിട്ടീഷ് ബംഗ്ലാവാണ്. ബ്രിട്ടീഷുകാരുടെ കാലംമുതല്‍ മലബാര്‍ കളക്ടര്‍മാരുടെ ഔദ്യോഗിക വസതിയും ഓഫീസുമായി പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടങ്ങളാണ്. മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്‍ ഉള്‍ പ്പെടെയുള്ള ബ്രിട്ടീഷ് കളക്ടര്‍മാര്‍ ഇവിടെ താമസിച്ചിരുന്നു. പഴയ കെട്ടിടത്തിനുള്ളില്‍ അതിമനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്ന മ്യൂസിയങ്ങള്‍ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നുമുണ്ട്.

വി.കെ. കൃഷ്ണ മേനോന്‍ മ്യൂസിയം

വി.കെ. കൃഷ്ണമേനോന്റെ വലിയ ചിത്രമാണ് മ്യൂസിയത്തിന്റെ 'ആമുഖം'. മുന്‍ പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും വിവിധ വ്യക്തികളില്‍നിന്നും രാജ്യങ്ങളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളും പുരസ്‌കാരങ്ങളും കത്തുകളും തുടങ്ങി കൃഷ്ണമേനോന്റെ പല കാലങ്ങളിലുള്ള ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ഡിയര്‍ കൃഷ്ണ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന ഒരു കത്താണ് ആദ്യം കണ്ണില്‍പ്പെട്ടത്. ജന്മദിനാശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ദിരാഗാന്ധി കൃഷ്ണമേനോനെഴുതിയ കത്താണത്. കൃഷ്ണമേനോന്റെ വിയോഗത്തെപ്പറ്റി ഇന്ദിര പറഞ്ഞ വാക്കുകള്‍ അവിടെ പകര്‍ത്തിവെച്ചിരിക്കുന്നു, ''ആ അഗ്‌നിപര്‍വതം എരിഞ്ഞടങ്ങി.'

മനോഹരമായ അനുഭവമാണ് ആര്‍ട്ട് ഗാലറി. വിശ്വോത്തര ചിത്രകാരനായ രാജാ രവിവര്‍മയുടെ ചിത്രങ്ങളുള്‍പ്പെടെ ഇവിടെയുണ്ട്. ബംഗാള്‍ ചിത്രകലയും പേര്‍ഷ്യന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആനക്കൊമ്പിലും ലോഹത്തിലും തീര്‍ത്ത ശില്പങ്ങളാണ് മറ്റൊരു ആകര്‍ഷണം. 1976-ലാണ് ആര്‍ട്ട് ഗാലറിയോടൊപ്പം കൃഷ്ണമേനോന്‍ മ്യൂസിയം പ്രവര്‍ത്തനമാ രംഭിച്ചത്.

രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പ്രവര്‍ത്തനസമയം. അഞ്ചുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 5 രൂപയാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 10 രൂപയും. 35 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് 100 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. അച്ഛനും അമ്മയും 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് 20 രൂപയും. ത്രീഡി തിയേറ്റര്‍ പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍.

പഴശ്ശിരാജ പുരാവസ്തു മ്യൂസിയം

അദ്ഭുതങ്ങള്‍ ഒരു മുറിയിലൊതുക്കിവെച്ചാലെന്തോ അതാണ് പഴശ്ശിരാജ മ്യൂസിയം. ഞങ്ങളെത്തുമ്പോള്‍ അവിടെ വിശാലമായ ഹാളില്‍ ചരിത്രാ ധ്യാപകരുടെ ഒരു സെമിനാര്‍ നടക്കുകയായിരുന്നു. അതിന് നേതൃത്വം നല്‍കുന്നത് ദേശീയ ആര്‍ക്കിയോളജി വകുപ്പിന്റെ തലവനായിരുന്ന കോഴിക്കോട്ടുകാരന്‍ കെ.കെ. മുഹമ്മദും. ഹാളിന്റെ അറ്റത്ത് രാജകീയ പ്രൗഢിയാര്‍ന്ന പല്ലക്ക് കാണാം. കൊച്ചിരാജാവ് ശക്തന്‍ തമ്പുരാന്‍ ഉപയോഗിച്ച പല്ലക്ക് തൃപ്പൂണിത്തുറ ഹില്‍പാലസില്‍നിന്ന് കൊണ്ടുവന്നതാണ്. അകത്തെ തളത്തില്‍ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന അപൂര്‍വ വസ്തുക്കള്‍. അവയില്‍ വിവിധ ലോഹങ്ങളില്‍ തീര്‍ത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങളുണ്ട്. ഉത്ഖനനത്തിലൂടെയും അല്ലാതെ യും ലഭിച്ച വെള്ളിപ്പാത്രങ്ങളും ഓട്ടുപാത്രങ്ങളുമുണ്ട്. സ്വദേശത്തും വിദേശത്തും പലകാലങ്ങളിലായി നിലനിന്നിരുന്ന നാണയങ്ങളുണ്ട്. സൈനികത്തൊപ്പികള്‍, വാളുകള്‍, നിധികുംഭം, പുരാത നമായ മരപ്പാത്രങ്ങള്‍... കാണാന്‍ ഇനിയുമേറെ. തൊട്ടടുത്ത വിഭാഗത്തിലാണ് അതിശയങ്ങള്‍ കാത്തിരിക്കുന്നത്. കുടക്കല്ല്, പത്തിക്കല്ല്, പെട്ടിക്കല്ലറ തുടങ്ങിയ ശവസംസ്‌കാരത്തിനുപയോഗിച്ചിരുന്ന ഉപാധികളുടെ മാതൃകകള്‍ കാണാം. നന്നങ്ങാടികളുടെ ശേഖരത്തിനൊപ്പം ഇരുമ്പുയുഗത്തിലും ശിലായുഗത്തിലും ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും ആഭരണങ്ങളും.. സിന്ധുനദീതട സംസ്‌കാരത്തിന്റെ അവശേഷിപ്പുകളാണ് മുഖ്യ ആകര്‍ഷണം.

Pazhassi Raja Museum

പണ്ട് ജയിലറയായി പ്രവര്‍ത്തിച്ചിരുന്ന താഴെ നിലയില്‍ ഇന്ന് ശിലകളില്‍ തീര്‍ത്ത പൗരാണിക വിഗ്രഹങ്ങളും ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തിനൊപ്പം പുരാവസ്ത ഗവേഷണത്തിനായി ഒരു ലാബും ഒരുക്കിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പെട്ടെന്ന് കണ്ടുതീര്‍ക്കാനാവില്ല മ്യൂസിയം എന്നുറപ്പ്. ഇവിടെയുള്ള ഒരു കുഞ്ഞുകല്‍ക്കഷണത്തിനുപോലും ഒരു വലിയ ചരിത്രമുണ്ടാകും. അതുകൊണ്ടുതന്നെ സമയമെടുത്തു കാണണം ഈ പുരാവസ്തു മ്യൂസിയം,

രാവിലെ ഒന്‍പതുമുതല്‍ ഒരു മണിവരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 4.30 വരെയുമാണ് പ്രവേശനസമയം.

Pazhassi Raja Museum

Yathra Cover
യാത്ര വാങ്ങാം

A veritable treasure trove for historians and connoisseurs of art, the Pazhassi Raja Museum is located in Kozhikode. The Pazhassi Raja Museum is managed by the State Archaeology Department and has on display mural paintings, antique bronzes, ancient coins, models of temples, umbrella stones, dolmenoid cists (quadrangular burial chambers with capstones), and similar megalithic monuments. Visiting Hours: 9 AM -1.00 PM, 2.00 PM - 4.30 PM Closed on Mondays and other public holidays. Contact: Pazhassiraja Museum 0495 2384382 VK Krishna Menon Museum & Art Gallery are the other attractions here with an exclusive wing dedicated to the renowned statesman, the late V. K. Krishna Menon. This section of the Mu seum displays his personal belongings and souvenirs. Art Gallery displays an excellent collection of paintings by renowned artist across India including Raja Ravi Varma and Raja Raja Varma. Visiting Hours: 10 am - 5pm. Closed on Mondays & Wednesday mornings.

Getting There

By Air: Calicut International Airport (30 km) By Rail: Kozhikode (6 km), Local trains halt at West hill railway station (2.5 km). By Road: From Kozhikode - Kannur Highway, turn to West Hill East Hill Road. (1.5 km). From Wayanad road turn to Karaparamba- East hill road.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Krishna Menon Museum Kozhikode, Pazhassi Raja Museum Kozhikode, Kerala Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented