കൊന്നേലയ്യം-കുറ്റുമൺ നീർപ്പാലത്തിലെ വെള്ളത്തിൽ കുളിക്കുന്നവർ
കലഞ്ഞൂര്‍: അസഹനീയമായ ചൂടില്‍നിന്ന് രക്ഷനേടാന്‍ ഇവിടെ മണിക്കൂറുകളോളമാണ് കുട്ടികളുള്‍പ്പെടെ ചെലവഴിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ കാണാത്തത്ര തിരക്കാണ് ഈ വര്‍ഷം കനാലില്‍ വെള്ളം തുറന്നുവിട്ടപ്പോള്‍മുതല്‍. പത്തനംതിട്ട ജില്ലയിലെ
കലഞ്ഞൂര്‍ കുറ്റുമണ്‍-കൊന്നേലയ്യം കല്ലട ജലസേചന പദ്ധതി നീര്‍പ്പാലത്തിലെ ജലത്തില്‍ കുളിക്കാനെത്തുന്നവരെക്കുറിച്ച് പ്രദേശവാസികളുടെ അഭിപ്രായമാണിത്. ഭൂനിരപ്പില്‍നിന്ന് നൂറടിയിലേറെ ഉയരത്തിലാണ് ഈ നീര്‍പ്പാലം സ്ഥിതി ചെയ്യുന്നത്. വീതികുറവുള്ള പാലത്തിലൂടെയാണ് കല്ലട പദ്ധതിയിലെ വെള്ളം കൂടല്‍ഭാഗത്തേക്ക് ഒഴുക്കുന്നത്.
തെന്മല ഡാമില്‍നിന്ന് വലിയ തോതില്‍ ജലംതുറന്നുവിട്ടിരിക്കുന്നതിനാല്‍ ഈ നീര്‍പ്പാലത്തിലും ഇപ്പോള്‍ നിറഞ്ഞ് വെള്ളം ഒഴുകുകയാണ്. അഞ്ചരയടിയോളം ഉയരത്തില്‍ വീതികുറഞ്ഞ നീര്‍പ്പാലത്തിലൂടെ ഒഴുകുന്ന വെള്ളത്തില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതിന് മറ്റ് സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ ധാരാളമായെത്തുകയാണ്. ശക്തമായ ചൂട് ഓരോ ദിവസവും വര്‍ധിക്കുന്നതിനാല്‍ കലഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ ധാരാളമായാണ് ഇവടെയെത്തുന്നത്.
നീര്‍പ്പാലത്തിന് പല സ്ഥലത്തും ചോര്‍ച്ചയും വിള്ളലും ഉണ്ടായിട്ടുള്ളതാണ് നാട്ടുകാര്‍ അപകട ഭീഷണിയായി കാണുന്നത്. കനാല്‍വെള്ളം ഒഴുക്കോടെയാണ് ഇവിടെയെത്തുന്നത്. നീന്തല്‍ അറിയാത്തവരെയും കുട്ടികളെയും ഇവിടെയിറക്കുന്നതിന് നാട്ടുകാര്‍ വിലക്കാറുണ്ട്.
നൂറടി ഉയരത്തില്‍ നാനൂറുമീറ്ററോളം സ്ഥലമാണ് ഇത്തരത്തില്‍ മനോഹരമായി കിടക്കുന്നത്. ഫോട്ടോ ഷൂട്ടുകള്‍ക്കും റീല്‍സ് ചിത്രീകരിക്കുന്നതിനും കൂടുതല്‍ ആളുകളെത്താറുമുണ്ട്. കലഞ്ഞൂര്‍ ജങ്ഷനില്‍നിന്ന് കൂടല്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ അക്വാഡക്ട് ജങ്ഷനിലെത്തി വലത്തോട്ട് പോകുന്നിടത്താണ് കൊന്നേലയ്യം. കൂടലില്‍നിന്ന് കലഞ്ഞൂരിലേക്ക് വരുമ്പോള്‍ കലഞ്ഞൂര്‍ പള്ളി ജങ്ഷനില്‍നിന്ന് ഇടത്തോട്ട് പോകുന്നിടത്താണ് കുറ്റുമണ്‍.
കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ പണിയുന്നതിന്റെ ഭാഗമായാണ് നാല് പതിറ്റാണ്ടുമുമ്പ് ഈ നീര്‍പ്പാലവും പണിതത്. കല്ലട പദ്ധതിയുടെ കലഞ്ഞൂര്‍ അക്വാഡക്ടില്‍നിന്ന് നേരിട്ടാണ് ഈ നീര്‍പ്പാലത്തിലേക്ക് വെള്ളം ഒഴുക്കുന്നത്.
Content Highlights: kallada irrigation project canal tourist destinations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..