മഴക്കാലത്ത് കുത്തിയൊലിക്കും, വേനലിൽ കുണുങ്ങും; അധികമാർക്കും അറിയില്ല കാളചാടിക്കുത്തിനേക്കുറിച്ച്


പണ്ടെങ്ങോ കാള ചാടി ചത്തതിനാലാണത്രെ കുത്തിന് ഈ പേര് കിട്ടിയത്.

കാളചാടിക്കുത്ത് | ഫോട്ടോ: മാതൃഭൂമി

പാൽനുരപതച്ചൊഴുകുന്ന ഒരു കുഞ്ഞു വെള്ളച്ചാട്ടം. മഴക്കാലത്ത് അത് കുത്തിയൊഴുകും. വേനൽക്കാലത്ത് കുണുങ്ങി വീഴും. അധികമാരും ഇപ്പോഴും കണ്ടിട്ടില്ലാത്ത 'കാളചാടിക്കുത്തി'ലേക്ക് ഒരു യാത്രപോകാം. തണുത്തവെള്ളത്തിൽ തലനനച്ച് കിടക്കാം. പണ്ടെങ്ങോ കാള ചാടി ചത്തതിനാലാണത്രെ കുത്തിന് ഈ പേര് കിട്ടിയത്.

അതിമനോഹരം ഈ കാഴ്ച

പാറക്കെട്ടിൽനിന്ന് കുത്തിയൊലിച്ചുവരികയായിരുന്നു വെള്ളം. അത് വന്നുവീഴുന്ന ഭാഗത്തേക്ക് ഇറങ്ങി. നല്ല തണുപ്പ്. എല്ലാം മറന്ന് കണ്ണടച്ചങ്ങുനിന്നു. ദേഹം മുഴുവൻ നനച്ചു. പിന്നെ കയറാനേ തോന്നിയില്ല. നീന്താനുള്ള സൗകര്യമില്ലെങ്കിലും വെള്ളത്തിൽ ഇഷ്ടം പോലെ നിൽക്കാം. പാറയിൽ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കരുത്. അത് അപകടമാണ്.

കുറെനേരം ഇങ്ങനെ വെള്ളത്തിൽനിന്നു. ഇടയേക്ക് കുറേ ഫോട്ടോ എടുത്തു. അപ്പോഴാണ് വിശപ്പിന്റെ വിളി തുടങ്ങിയത്. വെള്ളത്തിൽനിന്ന് കയറി. അടുത്തുള്ള മണിമരുതിന്റെ തണലിലേക്ക് പോയിരുന്നു. കപ്പയും മീനും തണുത്തിരുന്നു. എങ്കിലും രുചിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.

കുത്തിന് ചുറ്റും ഒരുപാട് മണിമരുതുകളുണ്ട്. ഇവ പൂക്കുമ്പോൾ പ്രദേശം പിങ്ക് പുതച്ചു കിട്ടും. കഴിച്ചശേഷം കപ്പകൊണ്ടുവന്ന പൊതി കെട്ടി ബാഗിൽവെച്ചതിന് ശേഷം ഞങ്ങൾ കുത്തിന് മുകളിലേക്ക് നടന്നുകയറി.

കാളചാടിക്കുത്തിന് മുകളിലെ
തടയണയും നടപ്പാലവും
| ഫോട്ടോ: മാതൃഭൂമി

ചെക്ക് ഡാമും നടപ്പാലവും

മുകളിൽ അതിമനോഹരമായ കാഴ്ച കാത്തിരിപ്പുണ്ടായിരുന്നു. ഒരു ചെക്കുഡാം. കാർഷിക ആവശ്യത്തിനുവേണ്ടി കാളചാടിക്കുത്തിന് കുറുകെ കെട്ടിയതാണ് ഇത്. ഇത് സമുദ്രനിരപ്പിൽനിന്ന് 1200-അടി ഉയരെയാണ്.

ചെക്ക് ഡാമിൽ നല്ല ചെളിയുണ്ട്. അതിനാൽ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. ചെക്ക് ഡാമിന് മുകളിലൂടെ നടപ്പാലമുണ്ട്. അടിപൊളിയാണ്. അതിൽ നിന്ന് പാറക്കെട്ടുകളും വെള്ളം കുടിക്കാൻ വന്ന പക്ഷിക്കൂട്ടങ്ങളേയും കാണാം. തണുത്ത കാറ്റ് ആസ്വദിച്ചങ്ങ് നിന്നു. ഉച്ചയായപ്പോഴും വെയിലായി. അപ്പോഴാണ് തിരിച്ചിറങ്ങിയത്.

കാളചാടിക്കുത്ത്

പടിക്കകയം മലയിലെ കാറ്റടിക്കടവിൽനിന്ന് ഒഴുകിവരുന്ന കാട്ടരുവി ആദ്യം മുണ്ടൻമുടിയിലെ മിന്നാമിനുങ്ങ് പാറയിൽ എത്തും. പാറക്കിടയിലൂടെ ഉറവച്ചാലായി ഒഴുകും. അവിടെനിന്ന് വെൺമറ്റം കപ്പലാംചുവടിന് സമീപത്തുള്ള പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്നതോടെ അത് കാളചാടിക്കുത്താകും.

ഇവിടെ നിന്ന് രണ്ടരകിലോമീറ്റർ പോയാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ആനചാടിക്കുത്തിൽ എത്താം. നാലരക്കിലോമീറ്റർ പോയാൽ തൊമ്മൻകുത്തിൽ എത്താം.

ഇതാണ് വഴികൾ

• തൊടുപുഴയിൽനിന്ന് വണ്ടമറ്റം വഴി വണ്ണപ്പുറം പ്ലാന്റേഷൻ കവലയിൽ എത്തണം. തുടർന്ന് വെൺമറ്റം കടന്ന് മുണ്ടൻമുടി റൂട്ടിൽ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് സ്ഥലത്തെത്താം.

• തൊടുപുഴയിൽ മറ്റൊരു റൂട്ടുകൂടിയുണ്ട്. കരിമണ്ണൂർ വഴി തൊമ്മൻകുത്തിൽ എത്തി രണ്ടര കിലോമീറ്റർ വണ്ണപ്പുറം റോഡിൽ യാത്ര ചെയ്താൽ വെൺമറ്റത്തെത്തും. അവിടെ നിന്ന് കാളചാടിക്കുത്തിലേക്ക്.

• മൂവാറ്റുപുഴയിൽനിന്ന് പോത്താനിക്കാട്- പൈങ്ങോട്ടൂർ റൂട്ടിൽ വണ്ണപ്പുറത്ത് എത്താം. അവിടെനിന്ന് പ്ലാന്റേഷൻ കവല, വെൺമറ്റം വഴിയും ഇങ്ങോട്ടെത്താം.

• ഹൈറേഞ്ചിൽനിന്ന് മുണ്ടൻമുടി നാൽപ്പതേക്കർ തിരിഞ്ഞാൽ വെൺമറ്റത്തെത്താം. അവിടെനിന്ന് കുത്തിലേക്ക്.

കാളചാടിക്കുത്തിന് മുകളിലെ തടയണയും നടപ്പാലവും

Content Highlights: kaalachadi waterfalls idukki, unknown destinations in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented