കുരുക്ഷേത്ര യുദ്ധം ഇവിടെ നടന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്


പൗരാണികതയും നാഗരികതയും ഒരുപോലെ സമന്വയിക്കുന്ന ഹരിയാണ ഇന്ത്യയുടെ ഭക്ഷ്യശൃംഖലയിലെ അവിഭാജ്യ ഘടകമാണ്

Photo: Mathrubhumi Library

രവല്ലി മലനിരകളുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഹരിയാണ. 1966-ലാണ് ഹരിയാണ രൂപീകൃതമാകുന്നത്. പഞ്ചാബില്‍ നിന്നും വേര്‍പെട്ടെങ്കിലും തലസ്ഥാനം ഇപ്പോഴും ചണ്ഡീഗഢാണ്. ഗുരുഗ്രാമാണ് ഹരിയാണയുടെ സാമ്പത്തിക മേഖലയെ താങ്ങി നിര്‍ത്തുന്നത്. ഏകദേശം അഞ്ഞൂറോളം വലിയ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഒപ്പം കാര്‍ഷിക രംഗത്തും ഇവര്‍ മുന്നിലാണ്.

സംസ്ഥാനത്ത് ജീവിക്കുന്ന 65 ശതമാനം ആളുകളും കൃഷിയാണ് ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിലേറ്റവുമധികം ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉദ്പാദിപ്പിക്കുന്ന രണ്ടാമത്ത സംസ്ഥാനമാണ് ഹരിയാണ. കരിമ്പ്, പരുത്തി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃഷികള്‍. പുരാണവുമായി വലിയ ബന്ധമുണ്ട് ഈ സംസ്ഥാനത്തിന്. കുരുക്ഷേത്ര യുദ്ധം ഇവിടെ നടന്നു എന്നാണ് കരുതപ്പെടുന്നത്.

നിരവധി പൈതൃക ഇടങ്ങളും സാഹസിക യാത്രകളും ഗോള്‍ഫ് ടൂറിസവുമെല്ലാം ഹരിയാണയെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു. ഹരിയാണയിലെ കരകൗശല വസ്തുക്കളും നൃത്ത രൂപങ്ങളും സംഗീതവുമെല്ലാം ലോകപ്രശസ്തമാണ്. സിന്ധു നദീതട സംസ്‌കാരത്തിന്റെ നിരവധി അവശേഷിപ്പുകള്‍ ഹരിയാണയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. രഖിഗര്‍ഹി, ഭിറാന എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് ഏറ്റവുമധികം തെളിവുകള്‍ ലഭിച്ചിട്ടുള്ളത്.

Haryana 2
ഷെയ്ഖ് ചഹേലി മക്ബറ

ഹിന്ദിയാണ് ഹരിയാണയുടെ മാതൃഭാഷ. ഹരിയാന്‍വി, ഭാഗ്രി തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും സംസ്ഥാനത്തുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഹരിയാന സന്ദര്‍ശിക്കുന്നതാണ് ഉചിതം. കേന്ദ്രഭരണപ്രദേശമായ ഡല്‍ഹി അടുത്തായതിനാല്‍ നിരവധി സഞ്ചാരികള്‍ ഹരിയാണയിലെ കാഴ്ചകള്‍ കാണാനെത്താറുണ്ട്.

കാണേണ്ട കാഴ്ചകള്‍

1. കുരുക്ഷേത്ര

കുരുക്ഷേത്ര സന്ദര്‍ശിക്കുമ്പോള്‍ ബ്രഹ്മസരോവര്‍, സന്നിഹിത് സരോവര്‍, ഷെയ്ക്ക് ചെപ്തി ശവകുടീരം, കുരുക്ഷേത്ര പനോരമ ആന്‍ഡ് സയന്‍സ് സെന്റര്‍, കല്‍പ്പന ചൗള പ്ലാനറ്റേറിയം, ഭദ്രകാളി ക്ഷേത്രം, ശ്രീകൃഷ്ണ മ്യൂസിയം തുടങ്ങിയവ കാണാന്‍ മറക്കരുത്.

2. ഗുരുഗ്രാം

ഹരിയാണയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണിത്. മഹാഭാരതവുമായി ബന്ധമുള്ള സ്ഥലമാണിത്. ഹരിയാണയുടെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ഗുരുഗ്രാമിന് വലിയ പ്രാധാന്യമുണ്ട്. സുല്‍ത്താന്‍പുര്‍ നാഷണല്‍ പാര്‍ക്ക്, ലെഷര്‍വാലി പാര്‍ക്ക്, ദംദമ തടാകം, ബാദ്ഷാപുര്‍ ഫോര്‍ട്ട് തുടങ്ങിയ ഇടങ്ങള്‍ ഗുരുഗ്രാമിലെ സഞ്ചാരകേന്ദ്രങ്ങളാണ്.

3. പാനിപ്പത്ത്

യമുനാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പാനിപ്പത്തിന് മഹാഭാരതകഥയില്‍ നിര്‍ണായക സ്ഥാനമുണ്ട്. പഞ്ചപാണ്ഡവര്‍ കണ്ടെത്തിയ അഞ്ച് നഗരങ്ങളിലൊന്നാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ മൂന്ന് യുദ്ധങ്ങള്‍ അരങ്ങേറിയതും ഇവിടെയാണ്. പാനിപ്പത്ത് മ്യൂസിയം, കബൂലി ഭാഗ്, ദേവിക്ഷേത്രം, ഇബ്രാഹിം ലോധിയുടെ ശവകുടീരം തുടങ്ങിയവ പാനിപ്പത്ത് സന്ദര്‍ശിക്കുമ്പോള്‍ കാണാന്‍ മറക്കരുത്.

4. അംബാല

ഹരിയാണയിലെ പഴക്കം ചെന്ന നഗരങ്ങളിലൊന്നാണിത്. പാലിയോലിത്തിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ശേഷിപ്പുകള്‍ ആംബലയില്‍നി ന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് സേനയ്‌ക്കെതിരേ പടപൊരുതിയതിന്റെ പേരിലും ഈ പ്രദേശം പ്രശസ്തി നേടിയിട്ടുണ്ട്. റാണി കാ തലാബ്, പ്ലാനറ്റേറിയം തുടങ്ങിയവ അംബാലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

5. ഫരീദാബാദ്

ഹരിയാണയിലെ ഏറ്റവും വലിയ നഗരമാണ് ഫരീദാബാദ്. ഹരിയാണയുടെ ഇന്‍ഡസ്ട്രിയല്‍ ഹബ് എന്ന പേരിലറിയപ്പെടുന്ന ഇവിടം ബുദ്ധക്ഷേത്രങ്ങള്‍കൊണ്ടും പ്രസിദ്ധമാണ്. സൂരജ്കുണ്ഡ്, ബട്ഖല്‍ തടാകം, പീകോക്ക് തടാകം, ധവൂജ് തടാകം, ആരവല്ലി ഗോള്‍ഫ് കോഴ്‌സ് തുടങ്ങിയവ ഫരീദാബാദിലെ മികച്ച കാഴ്ചകളാണ്.

6. കര്‍ണാല്‍

കര്‍ണനുവേണ്ടി കൗരവര്‍ നിര്‍മിച്ച നഗരമെന്ന പേരിലാണ് കര്‍ണാല്‍ പ്രസിദ്ധിനേടിയത്. കര്‍ണനെ ഇന്നും ഈ നഗരം ഓര്‍ക്കുന്നു. കര്‍ണാല്‍ ഫോര്‍ട്ട്, കര്‍ണാല്‍ തടാകം, നരൈന, മീരാന്‍ സാഹിബിന്റെ ശവകുടീരം, പുക്ക പുള്‍ എന്നീയിടങ്ങള്‍ കര്‍ണാലിനെ സംസ്ഥാനത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു.

7. പിഞ്ചോര്‍

സമുദ്രനിരപ്പില്‍നിന്ന് 1800 അടി മുകളില്‍ സ്ഥിതിചെയ്യുന്ന നഗരമാണ് പിഞ്ചോര്‍. പൂന്തോട്ടങ്ങളുടെ നഗരമാണിത്. പിഞ്ചോര്‍ ഗാര്‍ഡന്‍, മുഗള്‍ ഗാര്‍ഡന്‍, ഭീമാ ദേവി ക്ഷേത്രം എന്നിവ പിഞ്ചോറിനെ വ്യത്യസ്തമാക്കുന്നു.

കഴിക്കേണ്ട ഭക്ഷണങ്ങള്‍

1. ഗോള്‍ഗപ്പ

എല്ലാവര്‍ക്കും പ്രിയപ്പെട്ട പാനിപൂരിയാണ് ഗോള്‍ഗപ്പ. മിനി പൂരിക്കുള്ളില്‍ ആലു, കടല, റെത്ത ബൂന്ദി എന്നിവ ചേര്‍ത്ത് ഇംലി ചട്‌നിയിലോ ഹരി ചട്‌നിയിലോ മുക്കി തണുത്ത പാനിയില്‍ മുക്കിയെടുത്ത് പേപ്പര്‍ പ്ലേറ്റിലേക്കെത്തുന്നു. ഇവ വ്യത്യസ്തരുചിയാണ് നാവിന്‍ തുമ്പില്‍ സൃഷ്ടിക്കുക. മിക്ക വഴിയരികിലും ഗോള്‍ഗപ്പ കിട്ടും. 20 രൂപയ്ക്ക് സാധാരണമായി ആറ് പൂരികള്‍ കഴിക്കാം. രണ്ടുതരം പൂരികളാണുള്ളത്. ഒന്ന് ആട്ടയിലുണ്ടാക്കിയ പൂരി, രണ്ടാമത്തേത് റവകൊണ്ടുണ്ടാക്കിയതും.

2. ആലു ടിക്കി ചാട്ട്

തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട മറ്റൊരു വിഭവമാണ് ആലു ടിക്കി. പുഴുങ്ങിയെടുത്ത് ഉടച്ച ഉരുളക്കിഴങ്ങ് മൈദയില്‍ മുക്കി പൊരിച്ചെടുക്കും. അത് കൈകൊണ്ട് ഉടച്ച് അതിലേക്ക് ചാട്ട് മസാലയും മധുരമുള്ള ഇംലി സോസും എരിവുള്ള ഹരി ചട്‌നിയും പുളി തീരെയില്ലാത്ത തൈരും ചിലപ്പോള്‍ സേവ് പൂരിയും തൂവും. ഇതാണ് ആലു ടിക്കി.

3. നല്ലി നിഹാരി

ഹരിയാണയിലെ ഒരു സിഗ്‌നേച്ചര്‍ വിഭവമാണ് നിഹാരി. ഇളം ആട്ടിറച്ചിയും എല്ലുകളും മജ്ജയും നാലുമണിക്കൂറിലധികം പലതരം സുഗന്ധവ്യ ഞ്ജനങ്ങളിലും മസാലയിലും നെയ്യിലും ഗോതമ്പുപൊടിയിലുമൊക്കെ ചേര്‍ത്ത് വേവിച്ചെടുക്കുന്ന സ്റ്റൂവാണ് നല്ലി നിഹാരി.

Haryana

The name of Haryana instantly conjures up the image of a State which astonishingly combines both-antiquity and plenty The Vedic land of Haryana has been a cradle of Indian culture and civilization. With just 1.37% of the total geographical area and less than 2% of India's population, Haryana has carved a place of distinction for itself during the past three decades. Whether it is agriculture or industry, canal irrigation or rural electrification, Haryana has marched towards modernity with leaps and bounds.

Getting There

Yathra Cover August 2020
യാത്ര വാങ്ങാം

By Air: The nearest airport is at Chandigarh, which is well connected with cities of North India like Delhi, Amritsar and Leh. Some cities of Haryana are located in close proximity to Indira Gandhi International Airport in Delhi, which gives the state greater access to places in India and abroad. By Rail: A good network of trains connects all the major places of Haryana to Delhi and other important cities of India. By Road: Haryana has an excellent road network to and from the state. Some parts of Haryana come in National Capital Region and are at a short driving distance from Delhi.

Contact: Haryana Tourism Corporation Limited, SCO 17-19, Sector 17-B, Chandigarh-160017, +91 172 2702955-56

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Haryana Travel, Haryana Tourism, Haryana Foods, Incredible India, Mathrubhumi Yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented