ധൂത് സാഗർ
മണ്‍സൂണ്‍ ചിലര്‍ക്കെങ്കിലും തീരാ ദുരിതങ്ങളുടെ കാലമാണെങ്കിലും അതി മനോഹരമായ ചില കാഴ്ചകളുടെ കൂടി കാലമാണ്. അത്തരത്തില്‍ മണ്‍സൂണ്‍ ഒരുക്കിയ ഒരു മായിക കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയെ. ഗോവയിലെ ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍
ശ്വാസം നിലച്ചുപോകുന്നത്രയും അതിമനോഹരമായ ഒരു കാഴ്ച. അതാണ് ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന്റെ ഇപ്പോള്‍ പുറത്തുവരുന്ന ദൃശ്യങ്ങളിലുള്ളത്. മലനിരയില്‍ വിരിഞ്ഞ് പച്ചപ്പിനുള്ളിലൂടെ പാല്ക്കടല് പോലെ താഴേക്കേ് കുതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവന്‍ ഒപ്പിയെടുത്തിട്ടുള്ള ദൃശ്യങ്ങളാണ് ഇവ. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ ഉള്‍പ്പടെയുള്ളവരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാത്രാ പ്രേമികള്‍ ഏറ്റെടുത്ത വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഹഫീല് കെ.പിയാണ് ഈ വീഡിയോ എടുത്തത്
എവിടെയാണ് ദൂത് സാഗര്‍?
ബാംഗ്ലൂരില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെ ഗോവയില്‍ കര്‍ണാടകയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭഗവാന് മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. 1017 അടി ഉയരത്തില്‍ ഉള്ള ഈ വെള്ളച്ചാട്ടം മണ്ഡവി നദിയിലാണുള്ളത്.
മാഡ്ഗാവോണ്‍ ബെല്‍ഗാം റെയില്‍പാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാല്‍ ഈ പാതയിലൂടെ യാത്ര ചെയ്താല്‍ ധൂത്സാഗര്‍ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.
ധൂത് സാഗര്‍ വെള്ളച്ചാട്ടം കാണാന്‍ ആളുകള്‍ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. ധൂത്സാഗറിലേക്ക് ഒന്നിലധികം ട്രെക്കിംഗ് ട്രെയിലുകള്‍ ഉണ്ട്. കാട്ടിലെ ശുദ്ധജലത്തിലൂടെയും പ്രകൃതി സൗന്ദര്യത്തിലൂടെയുമുള്ള മനോഹരമായ യാത്രയാണിത്. ഒക്ടോബര്‍ ആദ്യ വാരം വരെ ധൂത് സാഗര്‍, തംദി സുര്‍ള വെള്ളച്ചാട്ടങ്ങളിലേക്ക് പ്രത്യേക ട്രെക്കിംഗ് പാക്കേജുകള്‍ ഉണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..