പ്രതീകാത്മക ചിത്രം | Photo: Aishwarya Sreedhar
മിന്നാമിനുങ്ങുകള്‍ക്കായി ഒരു ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും നടക്കുന്നതായി എത്രപേര്‍ക്കറിയാം?. അതും നമ്മുടെ സ്വന്തം പശ്ചിമഘട്ടത്തില്‍. മണ്‍സൂണ്‍ തുടങ്ങുന്നതിന് മുന്നോടിയായി മേയ് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെ മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ള ചില ഗ്രാമങ്ങളിലാണ് ഫയര്‍ഫ്‌ളൈ ഫെസ്റ്റിവല്‍ അരങ്ങേറുക. ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകള്‍ക്കൊപ്പം രാത്രിയില്‍ കഴിയാനും അവ സൃഷ്ടിക്കുന്ന വിസ്മയക്കാഴ്ചകള്‍ കാണാനും ഫെസ്റ്റിവലില്‍ സാധിക്കും.
എല്ലാ വര്‍ഷവും മേയ് ജൂണ്‍ മാസങ്ങളിലാണ് ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകളെ ഒന്നിച്ച് ഈ പ്രദേശങ്ങളില്‍ കാണാനാവുക. ഈ വര്‍ഷവും ഭണ്ഡാര്‍ദാര, കോതാലിഗഡ്, രാജ്മാച്ചി ഫോര്‍ട്ട്, സാമ്രാദ്, പുരുഷ്‌വാഡി എന്നിവിടങ്ങളില്‍ ഈ ഫെസ്റ്റിവല്‍ ആരംഭിച്ചുകഴിഞ്ഞു. ഇവിടങ്ങളില്‍ മിന്നാമിനുങ്ങുകളെ നിരീക്ഷിക്കാനുള്ള ക്യാമ്പുകളും ആരംഭിച്ചു.
ഒരു ദിവസം മുതലുള്ള പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്. രാത്രികളില്‍ മിന്നാമിനുങ്ങുകളുള്ള പ്രദേശത്തുകൂടി നടത്തം, ട്രെക്കിങ്, ക്യാമ്പിങ്, റിസര്‍ച്ചുകള്‍ തുടങ്ങിയവയാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാവുക. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രകൃതി സ്‌നേഹികളും സഞ്ചാരികളുമാണ് പൊതുവെ ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കുക. മഹാരാഷ്ട്രയിലെ പശ്ചിമഘട്ട ഭാഗങ്ങളിലുള്ള ഗ്രാമങ്ങളുടെയും വനങ്ങളുടെയും ഭംഗിയും ഇതോടൊപ്പം അനുഭവിക്കാനാകും. രാജ്യത്ത് പരിസ്ഥിതി സൗഹൃദമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കലും ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ഗ്രാമങ്ങളിലെ ജനങ്ങളുമായി ഇടപഴകാനും അവരുടെ അതിഥികളായി അവരുടെ ഭക്ഷണം ആസ്വദിക്കാനും സംഘാടകര്‍ അവസരമൊരുക്കുന്നു. മഹാരാഷ്ട്രയിലെ പച്‌നായിക്ക് സമീപമുള്ള പുരുഷ്‌വാഡിയാണ് ഫയര്‍ഫ്‌ളൈ ഫെസ്റ്റിവല്‍ നടക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്ന്. ഇന്ത്യയിലെ സഞ്ചാരികളുടെ സ്വപ്‌ന ഡെസ്റ്റിനേഷനുകളിലൊന്നായ ഹരിഷ്ചന്ദ്രഗഡ് ഫോര്‍ട്ട് ട്രെക്കിങിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ് കൂടിയാണ് ഇവിടം. മറ്റൊരു ഗ്രാമമായ സാമ്രാദും സാഹസിക സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. പ്രശസ്തമായ രാജ്മാച്ചി കോട്ട സ്ഥിതി ചെയ്യുന്ന രാജ്മാച്ചിയും മിന്നാമിനുങ്ങുകളുടെ വിഹാര കേന്ദ്രമാണ്.
ഇവയെക്കൂടാതെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മറ്റനേകം മാഹാരാഷ്ട്ര ഗ്രാമങ്ങളിലും മിന്നാമിനുങ്ങുകളുടെ വിസ്മയം ആസ്വദിക്കാനാകും. എല്ലാ വര്‍ഷവും മണ്‍സൂണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പുള്ള സമയത്താണ് മിന്നാമിനുങ്ങുകള്‍ കൂട്ടമായി എത്തുക. മനുഷ്യരുടെ ഇടപെടല്‍ കാരണം ഇവയുടെ എണ്ണം മാരകമായ അളവില്‍ കുറയുന്ന സമയം കൂടിയാണിത്. അതിനാല്‍ തന്നെ ഇവയുടെ സൈ്വര്യവിഹാരത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാണ് ഫയര്‍ഫ്‌ളൈ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.
Content Highlights: Fireflies Festival 2023 Maharashtra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..