credit: getty images
ഒരു കായിക ഇനം എന്നതിനുമപ്പുറം ക്രിക്കറ്റിന് സ്വീകാര്യതയുള്ള ഒരു രാജ്യമാണ് നമ്മുടേത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാത്തിനെയും ഒരു ആരാധനയോടാണ് ഇന്ത്യക്കാര്‍ നോക്കി കാണുന്നത്. അതുകൊണ്ടെല്ലാം തന്നെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് എന്ന ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ത്യക്കാര്‍ക്ക് കേവലം ഒരു കായികവേദിയല്ല.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും വലുപ്പത്തില്‍ രണ്ടാമതുമായ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡന്‍ ഗാര്‍ഡന്‍സ്. 1864ലാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. 66,349 പേരെ ഉള്‍കൊള്ളാനാകുന്ന സ്റ്റേഡിയം 50 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ലോകക്രിക്കറ്റ് ചരിത്രത്തിലെ സംഭവബഹുലമായ പല മാച്ചുകള്‍ക്കും ഈ സ്‌റ്റേഡിയം വേദിയായിട്ടുണ്ട്.. നിലവില്‍ ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നാണ് ഈഡന്‍ ഗാര്‍ഡന്‍സ്.

കൊല്‍ക്കത്ത നഗരം കാണാനെത്തുന്ന ഒരു സഞ്ചാരിക്ക് ഒരിക്കലും അവഗണിക്കാന്‍ സാധിക്കാത്ത കാഴ്ച വിസ്മയം കൂടിയാണ് ഈ സ്‌റ്റേഡിയം. വെറും ക്രിക്കറ്റ് മത്സരങ്ങള്‍ക്കപ്പുറം കൊല്‍ക്കത്തയുടെയും ബംഗാളിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ പല പരിപാടികള്‍ക്കും ഇവിടം വേദിയായിട്ടുണ്ട്.
കൊല്‍ക്കത്ത സെക്രട്ടേറിയേറ്റിനും ഹൈക്കോടതിക്കും സമീപത്തായി ബി.ബി.ഡി ബാഗ് എന്ന പ്രദേശത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. മറ്റ് സ്റ്റേഡിയങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ വലിയ സസ്യസമ്പത്തും പാര്‍ക്കും ഒരു ബര്‍മീസ് പഗോഡയുമെല്ലാം സ്റ്റേഡിയത്തോട് ചേര്‍ന്നുണ്ട്. സ്‌റ്റേഡിയത്തിലേക്ക് വരുന്ന വഴി നിരവധി മരങ്ങളും ചെടികളും നിറഞ്ഞ് മനോഹമായ പ്രദേശമാണ്.

മാച്ചുകള്‍ നടക്കാത്ത സമയത്തും പൊതുജനങ്ങള്‍ക്ക് സ്റ്റേഡിയം കാണാനായി വരാം. പൊതുവെ ചൂടുള്ള കാലാവസ്ഥയായതിനാല്‍ വൈകുന്നേരങ്ങളിലാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്താറ്. ഈഡന്‍ ഗാര്‍ഡന്‍സിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ അറിയാനായി ഗൈഡുകളുള്ള ടൂറുകളും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെയാണ് സ്റ്റേഡിയം തുറക്കുക. പ്രവേശനം സൗജന്യമാണ്.
Content Highlights: Eden Gardens Kolkata travel destination west bengal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..