വെയിൽമഞ്ഞയിൽ തിളങ്ങി അറ്റമില്ലാതെ മരുഭൂമി, അവിടെ കൗതുകമായി ഒട്ടകക്കൂട്ടങ്ങൾ


സഞ്ചാരികൾക്ക് ഒട്ടകങ്ങളെ കാണാനും അവയേക്കുറിച്ച് മനസിലാക്കാനുമുള്ള അവസരമാണ് ഇവിടെയുള്ളത്.

അബു​ദാബിയിലെ ഒട്ടകഫാം | ഫോട്ടോ: മാതൃഭൂമി യാത്ര

മാതൃഭൂമി യാത്ര അബുദാബി പര്യടനം തുടരുകയാണ്. ഒരു ക്യാമൽ ഫാം സന്ദർശിക്കാനാണ് ഇപ്പോഴത്തെ യാത്ര. മണലാരണ്യത്തിന്റെ ഉൾവഴികളിലേക്ക് പോകുന്തോറും ഉയർച്ച താഴ്ചകൾ കൂടിവരുന്നു. അതിനൊപ്പം യാത്രയുടെ ആവേശവും. ദുബായിലേക്കും അബുദാബിയിലേക്കും വിനോദസഞ്ചാരികളെ എത്തിക്കുന്നതിൽ ഡെസേർട്ട് സഫാരി വലിയ പങ്കുവഹിക്കുന്നുണ്ട്. ടൂറിസം പാക്കേജുകളിലെല്ലാം ഡെസോർട്ട് സഫാരി സ്ഥാനം പിടിക്കാറുമുണ്ട്.

Desert Safari

ന്യൂയർ ആഘോഷങ്ങളും ഷോപ്പിങ് ഫെസ്റ്റിവലുകളും ചേരുന്ന സമയങ്ങളിൽ ഒന്നും രണ്ടും ആഴ്ച കണക്കാക്കിയൊക്കെ ​ഗൾഫ് മേഖലകളിലേക്കെത്തുന്ന സഞ്ചാരികൾ ഡെസേർട്ട് സഫാരിയും ആസ്വദിച്ചാണ് മടങ്ങാറ്. തിരഞ്ഞെടുക്കുന്ന പാക്കേജിനനുസരിച്ചായിരിക്കും ഡെസേർട്ട് സഫാരിയുടെ ടിക്കറ്റ് നിരക്ക്. മരുഭൂമിയിലൂടെയുള്ള സഞ്ചാരത്തിനിടെ ഒട്ടകസവാരി, എ.ടി.വി യാത്രകൾ, ക്യാമ്പിലെ സൗകര്യങ്ങൾ, സൂര്യോദയത്തിനൊപ്പമുള്ള സഫാരി, അങ്ങനെ ഒട്ടേറെ കാര്യങ്ങൾ ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കും. ശരാശരി 125 ദിർഹത്തിൽ തുടങ്ങി 450 ദിർഹം വരെയാണ് ടിക്കറ്റ് ചാർജ്.

Desert Safari 2

ഒരു മാർക്കറ്റ് കൂടിയാണ് മാതൃഭൂമി യാത്രാസംഘം എത്തിയിരിക്കുന്ന അബുദാബിയിലെ ഒട്ടക ഫാം. ഒട്ടകങ്ങളെ വാങ്ങാനുള്ള അവസരം കൂടി ഇവിടെയുണ്ട്. സഞ്ചാരികൾക്ക് ഒട്ടകങ്ങളെ കാണാനും അവയേക്കുറിച്ച് മനസിലാക്കാനുമുള്ള അവസരമാണ് ഇവിടെയുള്ളത്. ഒട്ടകങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനുള്ള തിരക്കാണ് എല്ലാവർക്കും. യൂറോപ്പിൽ നിന്നെത്തിയ സഞ്ചാരികൾക്ക് ഒട്ടകക്കൂട്ടങ്ങൾ വലിയ കൗതുകമായി. ചിലർക്ക് ക്യാമൽ സഫാരി ചെയ്യണമെന്നുമുണ്ടായിരുന്നു. ഡെസേർട്ട് സഫാരിയുടെ ഭാ​ഗമായുള്ള യാത്ര ക്യാമ്പിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ അതിനുള്ള സൗകര്യമില്ല.

Camel Farm 2

തിരികെ ക്യാമ്പിലേക്ക് പോകാനുള്ള സമയമായി. വെയിൽമഞ്ഞയിൽ മരുഭൂമി അറ്റമില്ലാതെ കിടക്കുകയാണ്. ആൾത്തിരക്കുകളുടെ ലോകമല്ലിത്. ഭൂമിയിൽ ഇങ്ങനേയും ചിലയിടങ്ങളുണ്ട്.

(മാതൃഭൂമി ന്യൂസിനുവേണ്ടി ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച മാതൃഭൂമി യാത്രയിൽ നിന്ന്)

Content Highlights: desert safari, abu dhabi camel farm, camel safari, abu dhabi tourism packages, mathrubhumi yathra

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented