രാമായണ കഥകളുടെ നിറകുടം; വികസനം മലിനമാക്കാത്ത ചുട്ടിപ്പാറ


അഖില്‍ പ്രസാദ്‌

ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിങ്ങനെ പരസ്പരം തൊട്ടുതൊട്ടിരിക്കുന്ന മൂന്ന് പാറക്കൂട്ടങ്ങള്‍ ചേര്‍ന്നതാണ് ചുട്ടിപ്പാറ വ്യൂപോയിന്റ്.

ചുട്ടിപ്പാറ

സീത ചേല വിരിച്ചിട്ട പാറ, ശ്രീരാമന്‍ പ്രതിഷ്ഠിച്ച മഹാദേവവിഗ്രഹം, കാറ്റാടിപാറയിലെ ഹനുമാന്‍, മണിക്കിണര്‍... രാമായണ കഥകളുടെ നിറകുടമാണ് പത്തനംതിട്ടയിലെ ചുട്ടിപ്പാറ. നഗര വികസനത്തിനിടയിലും മലീമസമാക്കപ്പെടാത്ത അനുപമ സൗന്ദര്യം.

ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിങ്ങനെ പരസ്പരം തൊട്ടുതൊട്ടിരിക്കുന്ന മൂന്ന് പാറക്കൂട്ടങ്ങള്‍ ചേര്‍ന്നതാണ് ചുട്ടിപ്പാറ വ്യൂപോയിന്റ്. നഗരസഭാ ബസ്സ്റ്റാന്‍ഡിലെത്തുമ്പോള്‍ മേഘത്തിരമാലകളെ ശിരസ്സില്‍ചൂടിയ മൂന്ന് തലകളുള്ള മാന്ത്രികനെപ്പോലെ ചുട്ടിപ്പാറ പ്രകൃതിസ്‌നേഹികളെ മാടിവിളിക്കുന്നു.

പത്തനംതിട്ട അഗ്‌നിരക്ഷാ ഓഫീസിന് എതിര്‍വശം കുത്തനെയുള്ള കോണ്‍ക്രീറ്റ് വഴിയിലൂടെ വേണം ചുട്ടിപ്പാറ നിരകളിലേക്ക് കയറാന്‍.

വീടിനോട് ചേര്‍ന്ന കടകളില്‍ ലഘുഭക്ഷണവും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളുണ്ട്. ഇവിടെ അല്പനേരം വിശ്രമിച്ച് കിതപ്പകറ്റാം. പാതിദൂരമെത്തുന്‌പോഴേക്കും കോണ്‍ക്രീറ്റ് പാത അവസാനിക്കും. പിന്നയങ്ങോട്ട് പാറചെത്തിയുണ്ടാക്കിയ പടിക്കെട്ടുകളാണ്.

പത്തനംതിട്ട നഗരത്തില്‍ നിന്നുള്ള ചുട്ടിപ്പാറയുടെ കാഴ്ച

മഹാദേവന്റെ ദാഹംതീര്‍ക്കുന്ന മണിക്കിണര്‍

മഴക്കാലത്തിന് ശേഷവും ജലക്ഷാമം അനുഭവപ്പെടുന്ന മേഖലയാണ് ചുട്ടിപ്പാറ. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളമാണ് ഇവിടത്തുകാരുടെ ഏക ആശ്രയം. എന്നാല്‍, ഏത് കനത്ത വേനലിലും ചുട്ടിപ്പാറയ്ക്ക് ഒത്ത നടുവിലെ മണിക്കിണര്‍ വറ്റാറില്ല. ആഴമില്ലെങ്കിലും പാറയിലെ ക്ഷേത്രത്തിന് ആവശ്യമായ ജലം ഈ കിണറ്റില്‍നിന്ന് ലഭിക്കും.

ചുട്ടിപ്പാറ അതിന്റെ സകല തനിമയോടും സംരക്ഷിക്കുന്നത് മലമുകളിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. ചുട്ടിപ്പാറ ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ് പാറയും ക്ഷേത്രത്തിന്റെ പരിപാലനവും നടക്കുന്നത്. നിരവധി വികസന വാഗ്ദാനങ്ങള്‍ പലപ്പോഴായി ലഭിച്ചുവെങ്കിലും ക്ഷേത്രത്തിന്റെ പരിപാവനതയെ ദോഷമായി ബാധിക്കുമെന്നതിനാല്‍ അതെല്ലാം ഒഴിവാക്കി. പ്രകൃതി ഒരുക്കിയ തനിമതന്നെയാണ് ചുട്ടിപ്പാറയുടെ ഇപ്പോഴത്തെ സൗന്ദര്യവും.

വലിയ സാധ്യതകളാണ് ചുട്ടിപ്പാറ മുന്നോട്ടുവെയ്ക്കുന്നതെങ്കിലും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാകാതെയുള്ള വികസനമാണ് ആവശ്യം. നിരവധി സഞ്ചാരികള്‍ സമയവ്യത്യാസമില്ലാതെ എത്തുന്ന ചുട്ടിപ്പാറയ്ക്ക് മികച്ച റോഡ് സൗകര്യവും സുരക്ഷാസംവിധാനങ്ങളുമാണ് ആവശ്യം.

Content Highlights: chuttippara pathanamthitta tourist destination

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented