Photo: twitter.com/maheshdashyal
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. പക്ഷെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ക്കില്ലാത്ത ഒരുപാട് പ്രത്യേകതകള്‍ ബെംഗളൂരുവിനുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും വികസനങ്ങളും ഏറ്റവുമാദ്യം എത്തുന്ന നഗരമെന്നതാണ് ഒരു പ്രത്യേകത. ഐ.ടി ഇന്‍ഡസ്ട്രിയുടെ സാന്നിധ്യവും പബ്ബുകളും ക്ലബ്ബുകളും നിരഞ്ഞ സിറ്റിലൈഫുമെല്ലാം കൊണ്ട് യുവാക്കളുടെ നഗരമെന്നും ബെംഗളൂരു അറിയപ്പെടാറുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലുള്ള നഗരക്കാഴ്ചകളും ജീവിതശൈലിയുമെല്ലാം സഞ്ചാരികളെയും ബെംഗളൂരുവിലേക്ക് ആകര്‍ഷിക്കാറുണ്ട്. എന്നാലിപ്പോള്‍ ഈ നഗരം സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറയുന്നത് അതുകൊണ്ടൊന്നുമല്ല. നഗരത്തില്‍ നിറയെയുള്ള നിയോട്രോപ്പിക്കല്‍ വൃക്ഷമായ ടാബെബുയ റോസകള്‍ പൂത്തതുകൊണ്ടുള്ള പിങ്ക്സൗന്ദര്യത്തിന്റെ പേരിലാണ്.
പിങ്ക് നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ റെയില്‍വേ ലൈനിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍. ഒരുഭാഗത്ത് പച്ചപുതച്ച വയലുകളും മരങ്ങളുടെ സമീപത്തുള്ള ജലാശയവും. ഈ കാഴ്ച സ്വിറ്റസര്‍ലാന്‍ഡിലേതാണെന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മ ഊരു ബെംഗളൂരുവിന്റെ ഇപ്പോഴത്തെ മുഖമാണിത്. പിങ്ക് വസന്തത്തിന്റെ നിറവിലാണ് ബെംഗളൂരു. എല്ലാ വേനല്‍ക്കാലവും ബെംഗളൂരുവിന് ഈ പിങ്ക് പൂക്കാലത്തിന്റേത് കൂടിയാണ്.
ഇതിന്റെ ആകാശക്കാഴ്ചകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഭരിക്കുന്നത്. മധ്യ അമേരിക്ക വൃക്ഷമാണ് ടാബെബുയ റോസ. മണ്ണില്‍ നിന്ന് മുപ്പത് മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ഇവ ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസത്തിലാണ് പൂക്കുന്നത്. ബ്രിട്ടീഷ് കാലത്തും തുടര്‍ന്നുമെല്ലാം നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ടാബെബുയകളാണ് ഇപ്പോള്‍ പൂക്കുന്നത്.
ബെംഗളൂരുവിന്റെ ഈ വസന്തകാലം കാണാനായി നിരവധി പേരാണ് നഗരത്തിലേക്ക് എത്തുന്നത്. മലയാളികള്‍ ഏറെയുള്ള നഗരമായതിനാല്‍ മലയാളികള്‍ക്കിടയിലും ഈ പിങ്ക് ചിത്രങ്ങള്‍ വൈറലാണ്. ഈ അവധിക്കലത്ത് ബെംഗളൂരു സന്ദര്‍ശിക്കാനുള്ള പ്ലാനുണ്ടെങ്കില്‍ ഏറ്റവും മികച്ച സമയമാണിത്. സ്വന്തം വാഹനത്തില്‍ പോകുന്നവര്‍ക്ക് പുതുതായി തുറന്ന ബെംഗളൂരു -മൈസൂരു പത്തുവരി അതിവേഗപ്പാതയിലൂടെ ഒരു കിടിലന്‍ ഡ്രൈവുമാകാം. ഒപ്പം ബെംഗളൂരുവിലെയും മൈസൂരുവിലേയും മറ്റ് വിനോദസഞ്ചാര കാഴ്ചകളുമാവാം.
Content Highlights: Bengaluru City Covered In Stunning Pink Flowers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..