കൊല്ലങ്കോട് | ഫോട്ടോ: എൻ.എം പ്രദീപ് മാതൃഭൂമി
ഹൃദയഹാരിയായ ഗ്രാമഭംഗിയാണ് വിദേശ വിനോദസഞ്ചാരികളെ പോലും കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്ന്.
അതിമനോഹരമായ നിരവധി ഗ്രാമങ്ങള്‍ കേരളത്തിലുടനീളമുണ്ട്. ഇവയില്‍ കുട്ടനാട് പോലുള്ള ഗ്രാമങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ പോലും പ്രശസ്തമാണ്. ഇപ്പോഴിതാ കേരളത്തില്‍ നിന്നുള്ള ഒരു ഗ്രാമക്കാഴ്ച ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.
കളേഴ്‌സ് ഓഫ് ഭാരത് എന്ന ട്വിറ്റര്‍ പേജില്‍ വന്ന ഒരു ട്വീറ്റില്‍ ഇന്ത്യയിലെ അതിമനോഹരങ്ങളായ പത്തു ഗ്രാമങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്.
അറുപതിനായിരത്തോളം പേര്‍ പിന്തുടരുന്ന ഈ പേജില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളെ കുറിച്ചാണ് ചിത്രങ്ങള്‍ സഹിതം വിവരങ്ങളുള്ളത്. വ്യവസായി ആനന്ദ് മഹീന്ദ്ര ഉള്‍പ്പടെയുള്ളവര്‍ ഇവ റീട്വീറ്റ് ചെയ്തതോടെ പോസ്റ്റ് വൈറലായി. ഇതില്‍ മൂന്നാമതായി കൊടുത്തിരിക്കുന്നത് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് നിന്നുള്ള ചിത്രമാണ്.
ഹിമാചലിലെ കല്‍പ, മേഘാലയയിലെ മൗളിനോംങ്, പാലക്കാട്ടെ കൊല്ലങ്കോട്, തമിഴ്‌നാട്- കന്യാകുമാരിയിലെ മാത്തൂര്‍, കര്‍ണാടകയിലെ വാരംഗ, പശ്ചിമ ബംഗാള്‍- ഡാര്‍ജിലിങ് അതിര്‍ത്തിയിലെ ഗോര്‍ഖേയ് ഖോല, ഒഡീഷയിലെ ജിരാംഗ്, അരുണാചല്‍ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസര്‍ എന്നിവയാണ് 'കളേഴ്‌സ് ഓഫ് ഭാരത്' തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങള്‍.
പത്ത് ഗ്രാമങ്ങളിലെയും മനോഹരമായ ചിത്രങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഈ ഗ്രാമങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതായി കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഇവിടങ്ങള്‍ സന്ദര്‍ശിച്ചവര്‍ അവിടേക്ക് എത്താനുള്ള വഴികളും കമന്റായി ഇടുന്നുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സൗന്ദര്യം ലോകോത്തരമാണെന്നാണ് ചിലരുടെ അഭിപ്രായം.
Content Highlights: 10 most beautiful villages in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..