കോട്ടയ്ക്കുള്ളിൽ എത്തിയപോലെ തോന്നും, അലിഞ്ഞുചേരാം അമയപ്ര പാറയുടെ സൗന്ദര്യത്തിൽ


സോമി മുണ്ടയ്ക്കൽ

വേനലിലും വറ്റാത്ത ക്ഷേത്രംവക കുളവും അതിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പലും ഇവിടെ എത്തുന്നവർക്ക് നല്ല കാഴ്ചയാണ്.

അമയപ്ര പാറയിൽ നിന്നുള്ള വാഴത്തോപ്പ് പെരിങ്ങാശ്ശേരി മലകളുടെ ദൃശ്യം | ഫോട്ടോ: മാതൃഭൂമി

ത് അമയപ്ര പാറ. സമതലപ്രദേശത്തെ ചെറിയ മല. ഉടുമ്പന്നൂർ ടൗണിൽനിന്ന് ഏറെ അകലെയല്ല മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന അമയപ്ര പാറ. ഇവിടെ എത്തിയാൽ നാലുവശവും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്നതിനാൽ ഒരു കോട്ടയ്ക്കുള്ളിൽ എത്തിയ അനുഭവമായിരിക്കും. പ്രഭാതത്തിൽ പെരിങ്ങാശ്ശേരി മലയിൽനിന്ന് ഉദിച്ചുയരുന്ന സൂര്യന്റെയും സായാഹ്നത്തിൽ ചെപ്പുകുളം മലയിൽ എരിഞ്ഞടങ്ങുന്ന സൂര്യന്റെയും മിഴിവാർന്ന കാഴ്ചകൾ കാണാം.

വടക്ക് വണ്ണപ്പുറം തൊമ്മൻകുത്ത് ഭാഗത്തുള്ള കോട്ടപ്പാറയും തെക്ക് വെണ്ണിയാനി കുറുക്കനാട് മലനിരകളുടെ ഭാഗവും കിഴക്ക് മനയത്തടം കൈതപ്പാറ പെരിങ്ങാശ്ശേരി മലനിരകളും പടിഞ്ഞാറ് ചെപ്പുകുളം ചാലാശ്ശേരി മലനിരകളും കാണാം. പ്രശസ്തമായ അമയപ്ര മഹാദേവക്ഷേത്രവും ഇവിടെയാണ്.

വേനലിലും വറ്റാത്ത ക്ഷേത്രംവക കുളവും അതിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പലും ഇവിടെ എത്തുന്നവർക്ക് നല്ല കാഴ്ചയാണ്. ടൗണിനോട് ചേർന്നുകിടക്കുന്നതും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ ഇവിടം വിനോദ സഞ്ചരികൾക്ക് അത്ര പരിചിതമല്ല. അതിനാൽതന്നെ ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉപ്പുകുന്നും മുറംകെട്ടിപ്പാറയും വെണ്ണിയാനി മലനിരകളും കീഴർകുത്തും മലയിഞ്ചി ആൾക്കല്ലും ഒക്കെ കാണാൻ സഞ്ചാരികൾ എത്തുമ്പോഴും അമയപ്രപാറ പലർക്കും അറിഞ്ഞുകൂട.

നല്പത്തഞ്ചു കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. മഴക്കാലത്തുപോലും പാറയിൽക്കൂടി അപകടമില്ലാതെ നടക്കാം. രാവിലെയും വൈകീട്ടുമാണ് ഇവിടെ കാഴ്ചകൾ കാണാൻ ഏറ്റവും അനുയോജ്യം. അമയപ്ര പാറവഴി മിഷൻകുന്നിലേക്കുള്ള കോൺക്രീറ്റ് റോഡ് വീതികൂട്ടി ഹാൻഡ് റെയിൽ പിടിപ്പിച്ചാൽ ഇവിടെ എത്തുന്നവർക്ക് ഉപകാരപ്പെടും.

എങ്ങനെ എത്താം

ഉടുമ്പന്നൂർ ടൗണിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരം മാത്രമാണ് അമയപ്ര പാറയിലേക്കുള്ളത്. തൊടുപുഴയിൽനിന്ന്‌ ഉടുമ്പന്നൂർ പഞ്ചായത്ത്‌ പടിക്കൽ എത്തി അമയപ്ര റോഡിൽക്കൂടി ചാക്കപ്പൻ കവലയിൽനിന്ന് ഒരുകിലോ മീറ്റർ ദൂരം പോയാൽ അമയപ്ര പാറയിൽ എത്തി കാഴ്ചകൾ കണ്ട്‌ മടങ്ങാം. പാറയിലേക്കെത്താൻ കോൺക്രീറ്റ് ചെയ്ത നല്ലവഴിയുണ്ട്.

Content Highlights: amayapra rock, unknown destination in idukki, local travel destinations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented