Photo: instagram.com/lijomo
തന്റെ ഹിമാചല്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത സിനിമ താരം ലിജോമോള്‍. ഹിമാചലിലെ അതിമനോഹരമായ നദിക്കരയില്‍ നിന്നും മഞ്ഞുമലകളുടെ താഴെ നിന്നുമുള്ളചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹിമാചല്‍ തന്റെ ഹൃദയം കവര്‍ന്നു എന്നു പറഞ്ഞാണ് ലിജോമോള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഹിമാചലിലെ സിങ്‌സിങ്ബാര്‍ എന്ന പ്രദേശത്ത് നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. സ്പിതി ജില്ലയില്‍ മണാലിയിലേക്കുള്ള വഴിയിലാണ് ഈ പ്രദേശം. ലേയിലേക്കുള്ള യാത്രയ്ക്കിടെ സഞ്ചാരികള്‍ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം നിര്‍ത്തുന്ന സ്ഥലമാണ് സിങ്‌സിങ്ബാര്‍. ചായക്കടകളും ധാബകളുമെല്ലാം ഉള്ള ഇവിടെ അതിമനോഹരമായ മഞ്ഞുമലകളുടെ കാഴ്ചകളാലും മനോഹരമാണ്.
വേനലായാലും ശൈത്യമായാലും സഞ്ചാരികള്‍ക്കായി അതിശയകരമായ കാഴ്ചകള്‍ ഒരുക്കിവെയ്ക്കുന്ന ഭൂപ്രകൃതിയാണ് ഹിമാചലിലേത്. പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ദൗലാധര്‍ നിരയുടെ താഴ്‌വരയിലാണ് ഹിമാചല്‍ പ്രദേശ് സ്ഥിതി ചെയ്യുന്നത്.
പര്‍വതനിരകളും മഞ്ഞ് നിറഞ്ഞ താഴ്‌വരകളും മനോഹരമായ നദികളും വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭക്ഷണങ്ങളുമൊക്കെയായി എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഹിമാചലിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ഷിംല, കുളു, മണാലി തുടങ്ങിയ പ്രശസ്തമായ ഒട്ടേറെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ ഇവിടെയുണ്ട്.
Content Highlights: lijomol himachal trip
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..