'നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലേക്ക് ഒരിടം കൂടി'; പെന്‍ഗ്വിനുകളുടെ ദ്വീപില്‍ അവധി ആഘോഷിച്ച് അഞ്ജു


2 min read
Read later
Print
Share

Photo: instagram.com/anjutk10/?hl=en

രു ഓസ്‌ട്രേലിയന്‍ യാത്രയിലാണ് മലയാളി സിനിമാതാരം അഞ്ജു കുര്യന്‍. മെല്‍ബണിലെ ഫിലിപ്പ് ഐലന്‍ഡിലേക്കായിരുന്നു അഞ്ജുവിന്റെ യാത്ര. ഈ ദ്വീപ് സന്ദര്‍ശിക്കാന്‍ തനിക്ക് ഒരുപാട് കാരണങ്ങളുണ്ടെന്നും നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലേക്ക് ഈ സ്ഥലവും ചേര്‍ക്കണമെന്നും അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അവസാനമില്ലാത്ത കടല്‍ക്കാഴ്ചകളുള്ള ക്ലിഫ് ടോപ്പുകളും പെന്‍ഗ്വിനുകളുടെയും സീലുകളുടെയും കോലകളുടെയും കാഴ്ചകളും ദ്വീപ് നടത്തങ്ങളും സൈക്കിള്‍ യാത്രയുമൊക്കെ പകരംവെക്കാനില്ലാത്ത അനുഭവങ്ങളാണ് സൃഷ്ടിച്ചതെന്നും അഞ്ജു കുറിക്കുന്നു.

ഫിലിപ്പ് ദ്വീപ്

അതിമനോഹരമായ ഭൂപ്രകൃതി കൊണ്ടും വിസ്മയിപ്പിക്കുന്ന വന്യജീവി സമ്പത്ത് കൊണ്ടും സമ്പന്നമാണ് ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപ്. ബീച്ച് ടൂറിസത്തിനും സര്‍ഫിങ്ങിനും ലോകത്തില്‍ തന്നെ പേരുകേട്ട ഇടങ്ങളിലൊന്നാണിത്. സമ്മര്‍ലാന്‍ഡ് ബീച്ചില്‍ പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ കരയിലേക്ക് വരുന്ന കാഴ്ച അവിശ്വസനീയമാണ്. പെന്‍ഗ്വിന്‍ പരേഡ് എന്നറിയപ്പെടുന്ന ഈ കാഴ്ച കാണാന്‍ വേണ്ടി മാത്രം നിരവധി സഞ്ചാരികള്‍ ദ്വീപിലെത്താറുണ്ട്. മെല്‍ബണില്‍ നിന്ന് 125 കി.മീ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപ് ഉത്തരവാദിത്വ ടൂറിസത്തിന്റെ ഉദാത്ത മാതൃകകളിലൊന്നാണ്.

പ്രാദേശിക വൈനുകള്‍ക്കും പ്രശസ്തമാണ് ഫിലപ്പ് ദ്വീപ്. ഫിലപ്പ് ഐലന്‍ഡ് വൈനറി സന്ദര്‍ശിച്ച് റെഡ്, വൈറ്റ് വൈനുകള്‍ രൂചിച്ച് നോക്കുകയും വൈന്‍ ടൂര്‍ നടത്തുകയും ചെയ്യാം. ദ്വീപിലെ ജനങ്ങളുടെ ജീവിത രീതികള്‍ കണ്ട് മനസ്സിലാക്കുകയും പ്രാദേശിക ഭക്ഷണ രുചികള്‍ അറിയുകയും ചെയ്യാം. സര്‍ഫിങ് പ്രാന്തന്മാരുടെ പറുദീസയായ ദ്വീപില്‍ നിരവധി സര്‍ഫിങ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ഫിങ്ങിലെ തുടക്കക്കാര്‍ക്ക് ഇവിടെ നിന്ന് ബാലപാഠങ്ങള്‍ പഠിക്കാം.

ഫിലിപ്പ് ഐലന്‍ഡ് ഹിസ്റ്റോറിക്കല്‍ മ്യൂസിയവും പ്രശസ്തമാണ്. തീരദേശ ഓസ്‌ട്രേലിയയുടെ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാന്‍ സഹായിക്കുന്ന നിരവധി പ്രദര്‍ശനങ്ങള്‍ ഇവിടെ സജജീകരിച്ചിരിക്കുന്നു. ദ്വീപിലെ ചര്‍ച്ചില്‍ ഐലന്‍ഡ് ഹെറിറ്റേജ് ഫാം സന്ദര്‍ശിച്ച് ചരിത്ര സ്മാരകങ്ങളും ഫാമുകളും സന്ദര്‍ശിക്കുകയും ചെയ്യാം. ബീച്ചുകളോട് ചേര്‍ന്നുള്ള ക്ലിഫ് ടോപ്പ് വ്യുപോയന്റുകള്‍ അതിമനോഹരമാണ്. ദ്വീപിന്റെ പ്രകൃതി സൗന്ദര്യം ഇവിടെ നിന്ന് ആസ്വദിക്കാനാകും. ഇവിടത്തെ നടപ്പാതകളും ലൈറ്റ് ഹൗസും വ്യുപ്ലാറ്റ്‌ഫോമുകളും ദ്വീപ് സൗന്ദര്യം മുഴുവനായി ആസ്വധിക്കാന്‍ സഹായിക്കും. വെറും പ്രകൃതി സൗന്ദര്യം മാത്രമല്ല, ലോകപ്രശസ്തമായ മോട്ടോര്‍സൈക്കിള്‍, കാര്‍ റേസിങ് മത്സരങ്ങളുടെ വേദി കൂടിയാണ് ഫിലിപ്പ് ഐലന്‍ഡ്. ഓസ്‌ട്രേലിയന്‍ മോട്ടോര്‍സൈക്കിള്‍ ഗ്രാന്‍ഡ് പ്രിക്‌സ്, വേള്‍ഡ് സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പ് പോലുള്ള മത്സരങ്ങള്‍ കാണാനായി നിരവധി ആരാധകര്‍ ഇവിടെയെത്താറുണ്ട്.

Content Highlights: anju kurian australia travel phillip island melbourne

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Eden Gardens

1 min

വെറും ക്രിക്കറ്റ് സ്റ്റേഡിയം മാത്രമല്ല; സസ്യസമ്പത്തും പാര്‍ക്കും പഗോഡയുമുള്ള ഈഡന്‍ ഗാര്‍ഡന്‍സ്

Jun 5, 2023


achankovil

2 min

അച്ചന്‍കോവിലിനെ പ്രണയിച്ച ബ്രിട്ടീഷുകാരന്‍; ബോര്‍ഡിലോണിന്റെ 'ബംഗ്ലാവ് മുരുപ്പേല്‍' ഇപ്പോഴുമുണ്ട്

Jun 4, 2023


Rakul Preet Singh

1 min

'വിസ്മയദ്വീപിലെ വാട്ടര്‍ബേബി'; വിദേശത്ത് അവധി ആഘോഷിച്ച് നടി രാകുല്‍ പ്രീത്

Jun 4, 2023

Most Commented