Singapore Marina Bay - UNI


കുട്ടികളുമൊത്ത് ഒരു വിദേശയാത്രക്ക് പ്ലാനുണ്ടോ? എങ്കില്‍ ഈ അവധിക്കാലം സിംഗപ്പൂരിലേക്കാക്കുക. ജീവിതത്തിലൊരിക്കലും അവരാ യാത്ര മറക്കുകയില്ല!


കുട്ടികളാണ് യഥാര്‍ഥ യാത്രികര്‍. അവര്‍ കൂടെയില്ലെങ്കില്‍ വിനോദയാത്രകള്‍ നിറപ്പകിട്ടുള്ളതാവുമോ? സംശയമാണ്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളില്‍, പലപ്പോഴും നാം സൗകര്യപൂര്‍വം മാറ്റിവെക്കുന്നത് കുട്ടികളുമൊത്തുള്ള യാത്രകളായിരിക്കും. അതിനുള്ള വിശദീകരണങ്ങള്‍ എന്തു തന്നെയായാലും തങ്ങള്‍ക്കൊപ്പം ചെലവിടാന്‍ മാത്രം നമുക്കു സമയമില്ലാത്തതെന്തെന്ന അവരുടെ ചോദ്യം ഉത്തരമില്ലാത്തതാണ്. നിഷ്‌കളങ്കമായി ആഹ്ലാദിക്കാനുള്ള അവരുടെ പ്രായം കടന്നു പോയ ശേഷം നാം സമയമുണ്ടാക്കിയെടുത്തിട്ട് എന്തു കാര്യം?

മക്കളും മരുമക്കളും സുഹൃത്തിന്റെ കുടുംബവുമൊത്ത് സിംഗപ്പൂരില്‍ ചെലവഴിച്ച അവധി ദിനങ്ങളാണ് ഈ ചിന്തകള്‍ക്കു വഴിവെച്ചത്. കുട്ടികള്‍ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. അതിന്റെ തീവ്രത കണ്ടപ്പോഴാണ് സിംഗപ്പൂരിന്റെ സൗന്ദര്യം വലിയവര്‍ക്കു പോലും ബോധ്യപ്പെട്ടത്. നൂറു ശതമാനം ഫാമിലി ഡെസ്റ്റിനേഷന്‍ എന്ന വിശേഷണം ഇന്ന് സിംഗപ്പൂരിന് അവകാശപ്പെടാം. കുട്ടികള്‍ക്ക് പ്രത്യേകിച്ചും ഇതൊരു കൊച്ചു സ്വര്‍ഗമായിത്തന്നെ അനുഭവപ്പെടും (മുതിര്‍ന്നവര്‍ക്കും). സിംഗപ്പൂരിലെ ഓരോ കാഴ്ചകളും അവര്‍ ആസ്വദിച്ചു. ഇംബിയാ ലുക്കൗട്ടും സെന്റോസാ ദ്വീപും നൈറ്റ് സഫാരിയും ചിത്രശലഭങ്ങളുടെ ഉദ്യാനവും ഇന്‍സെക്റ്റ് കിങ്ഡവും മാത്രമല്ല, വൃത്തിയുള്ള തെരുവുകളും അച്ചടക്കമുള്ള ട്രാഫിക്കും നൈറ്റ് ഷോപ്പിങ്ങും രുചിവൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും എല്ലാം അവര്‍ക്കു രസിച്ചു.

Marina Bay Sands integrated resort-uni
ഒരാധുനിക നഗരത്തിന്റെ മുഖമുള്ള, നൂറു ശതമാനം പ്ലാന്‍ഡ് ആയ, സിറ്റിയാണ് ഇന്നത്തെ സിംഗപ്പൂര്‍. ഇതൊരു ഏഷ്യന്‍ നഗരമാണോ എന്ന് സംശയം തോന്നും. ഏതു മഹാനഗരത്തിന്റെയും പതിവു രൂപഭാവങ്ങളായ പാലങ്ങളും പാതകളും രമ്യഹര്‍മ്യങ്ങളും കൂലംകുത്തിയൊഴുകുന്ന ജനസമുദ്രവുമൊക്കെ ഇവിടെയുമുണ്ട്. എന്നാല്‍ നഗരത്തോടു ചേര്‍ന്നു ലാന്‍ഡ്‌സ്‌കേപ് ചെയ്‌തെടുത്ത നിബിഡമായ ട്രോപ്പിക്കല്‍ വനങ്ങളും വിസ്മയിപ്പിക്കുന്ന ദ്വീപുകളും മറ്റെവിടെയും അധികം ഉണ്ടാവില്ല. ചിത്രത്തിലെഴുതിയ പോലെ സുന്ദരമായ കടല്‍ത്തീരങ്ങളും നഗരത്തെ അതിരിട്ടു കിടക്കുന്നു. ചുറ്റും ജലകേളിക്കുള്ള തടാകങ്ങളും യാനങ്ങളുമുണ്ട്. വിനോദവും ആനന്ദവും പകരുന്ന എന്റര്‍ടെയ്ന്‍മെന്റ്് വില്ലേജുകളുണ്ട്. രാത്രിയിലെ വനയാത്രകളുണ്ട്. കടല്‍ സവാരികളുണ്ട്. ആകാശരഥസഞ്ചാരങ്ങളുണ്ട്. എല്ലാം ഒരിടത്ത് എന്ന വാക്ക് അടിമുടി അന്വര്‍ഥമാക്കുന്ന നഗരം.

world's largest observation wheel the Singapore Flyer - afp
സിംഗപ്പൂരില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രത്യേക സീസണൊന്നുമില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന തെരുവുകള്‍, ത്രസിപ്പിക്കുന്ന വിനോദശാലകള്‍, രസിപ്പിക്കുന്ന തീം പാര്‍ക്കുകള്‍, രാത്രിത്തെരുവുകള്‍, കാസിനോകള്‍.. ഏതു രാത്രിക്കും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരം. ഏതു തരം സഞ്ചാരിക്കും അവന്റെ കീശക്കൊത്ത വിധം സുഖമായി ജീവിക്കാം. സഞ്ചാരികളുടെ പ്രിയപ്പെട്ട വെക്കേഷന്‍ ഡെസ്റ്റിനേഷനായി സിംഗപ്പൂര്‍ വളര്‍ന്നിരിക്കുന്നു. 20 വര്‍ഷം കൊണ്ട് പണി തീര്‍ക്കുന്ന പുതിയൊരു ബൃഹദ് നഗരത്തിന്റെ പദ്ധതിയും തയ്യാറായിട്ടുണ്ട്. ഇനി ഓരോ തവണ വരുമ്പോഴേക്കും സിംഗപ്പൂരിന്റെ മുഖച്ഛായ മാറിക്കൊണ്ടിരിക്കും, തീര്‍ച്ച.
++++++++++


നൈറ്റ് സഫാരിനൈറ്റ് സഫാരിയാണ് സിംഗപ്പൂരിലെ മറക്കാനാവാത്ത അനുഭവം. കാടും കാട്ടുമൃഗങ്ങളും നിറഞ്ഞ ലോകത്തിലൂടെയുള്ള രാത്രിയാത്ര. അക്ഷരാര്‍ഥത്തില്‍ ലോക പ്രകൃതിയിലൂടെയുള്ള ഒരു സഞ്ചാരം. ഇരുട്ടില്‍ വന്യമൃഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയില്‍ കാണാനും മൃഗങ്ങള്‍ കൂടി പങ്കെടുക്കുന്ന നൈറ്റ് ഷോകള്‍ കാണാനുമുള്ള അവസരം. ട്രോപ്പിക്കല്‍ വനങ്ങളും ഹിമാലയന്‍ ഭൂപ്രകൃതിയും നേപ്പാള്‍ റിവര്‍ വാലിയും ആഫ്രിക്കന്‍ മഴക്കാടുകളും ഇന്തോ-മലയന്‍ ഭൂമികയും ഏഷ്യന്‍ നദീവനങ്ങളും തെക്കനമേരിക്കന്‍ പുല്‍മേടുകളും ബര്‍മീസ് കുന്നുകളും ഇന്ത്യന്‍ ഉപഭൂഖണ്ഡവുമൊക്കെ തനിമയോടെ പുന:സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭൂമികയിലൂടെ, പുള്ളിപ്പുലികളുടെ സഞ്ചാര പഥം തേടിയും (Leopard Trail) കാട്ടിലെ ഭീമന്മാരെ തേടിയു(Forest Giants' Trail) മൊക്കെ തുറന്ന വാഹനത്തില്‍ നടത്തുന്ന യാത്ര മറക്കാനാവാത്ത അനുഭവമാണ്. തുറന്നിട്ട വനത്തിലെ ക്രൂരമൃഗങ്ങള്‍ മുതല്‍ കൊച്ചു പൂമ്പാറ്റകള്‍ വരെയുള്ള ജീവി വൈവിധ്യം കൈനീട്ടിയാല്‍ തൊടാവുന്ന അരികെ യാത്രയിലുടനീളം. വെള്ളച്ചാട്ടങ്ങളും മലകളും കാട്ടുവഴികളും നിറഞ്ഞ അവസാനിക്കാത്ത വഴികളിലൂടെ മൃഗങ്ങളേത്തേടിയുള്ള കാല്‍നടയാത്രക്കും അവസരമുണ്ട്. തുറന്ന ട്രാമിലാണ് യാത്ര.

നൈറ്റ് സഫാരി തുടങ്ങുന്നത് മൃഗങ്ങളുടെ ഒരു ഷോ അവതരിപ്പിച്ചു കൊണ്ടാണ്. കുട്ടികള്‍ക്കു രസിക്കുന്ന പല വിദ്യകളും മൃഗങ്ങള്‍ കാഴ്ചവെക്കും. മൃഗങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കും. കുട്ടികളുടെ കഴുത്തില്‍ പെരുമ്പാമ്പിനെ വരെ ഇട്ടു കൊടുക്കും. 20 മിനുട്ടാണ് ഈ ഷോ. അതു കഴിഞ്ഞാല്‍ ട്രാമില്‍ കാടുകളിലൂടെയുള്ള യാത്ര തുടങ്ങുകയായി. ആദ്യമെത്തുന്നത് ഹിമാലയന്‍ ഫൂട്ഹില്‍സില്‍. അവിടെ പൈന്‍ മരങ്ങളും ഫിര്‍ മരങ്ങളും മര്‍ഖോര്‍ കാട്ടാടുകളുമാണ് നമ്മെ വരവേല്‍ക്കുക. പിന്നീട് യാത്ര പുഴയോരങ്ങളും ചതുപ്പുകളും നിറഞ്ഞ നേപ്പാളീസ് റിവര്‍ വാലിയിലേക്കു മാറുന്നു. കൈയെത്തിച്ചാല്‍ തൊടാവുന്ന അകലത്തില്‍ സാംബറുകളുടെ സംഘമാണ് ചുറ്റും. ഇന്ത്യന്‍ വാലിയിലെത്തുമ്പോള്‍ ഗിര്‍വനത്തിലെ സിംഹവും ഹൈയ്‌നകളും പുലികളുമാണ് കാഴ്ചകള്‍. ഇരുട്ടില്‍ തിളങ്ങുന്ന അവയുടെ കണ്ണുകള്‍ കുട്ടികളെ മാത്രമല്ല, വലിയവരെയും ഭയപ്പെടുത്തും. വീണ്ടും യാത്ര തുടര്‍ന്ന് നാം ആഫ്രിക്കന്‍ മഴക്കാടുകളിലെത്തുന്നു. ഇപ്പോള്‍ സീബ്രകളും ജിറാഫുകളും പ്രത്യക്ഷപ്പെടുന്നു. മലയന്‍ ടൈഗറുകളെയാണ് ഇന്തോ-മലയന്‍ വനത്തിലെത്തുമ്പോള്‍ കൂടുതല്‍ കാണുന്നത്. ഏഷ്യന്‍ നദീതടവനങ്ങളിലേക്കാണ് നാം പിന്നീടെത്തുക. ജലത്തിന്റെ നനവും കുളിരുമുള്ള ഭൂപ്രകൃതി. ഇവിടെ ആനകളാണ് അധികം. തെക്കേ അമേരിക്കന്‍ പുല്‍മേടുകളാണ് അതിനപ്പുറം. കൂറ്റന്‍ ഉറുമ്പു തീനികളുള്‍പ്പെടെ നിരവധി പാംപാസ് വന്യമൃഗങ്ങള്‍ ഈ മേഖലയിലുണ്ട്. കയറ്റിറക്കങ്ങള്‍ നിറഞ്ഞ ബര്‍മീസ് ഹില്‍സിലെത്തുമ്പോള്‍ കാട്ടുപോത്തുകളും മാനുകളും ഇരുട്ടിന്റെ മറവില്‍ സംഘമായി അലയുന്നതു കാണാം.

Singapore Financial District - ap
കാല്‍നടയായുള്ള നൈറ്റ് സഫാരിയില്‍ മൂന്നു ട്രെയിലുകളാണു ള്ളത്. ലെപ്പേഡ് ട്രെയില്‍, ഫിഷിങ് ക്യാറ്റ് ട്രെയില്‍, ഫോറസ്റ്റ് ജയന്റ്‌സ് ട്രെയില്‍. ലെപ്പേഡ് ട്രെയിലിലെ നടത്തത്തിനിടെ ഒരു പുലിയെ ഏതു നിമിഷവും വഴിയില്‍ കണ്ടേക്കാം. കാട്ടു പൂച്ചകളുടെ മീന്‍പിടുത്തമാണ് ഫിഷിങ് ട്രെയിലിലെ കാഴ്ച. ഫോറസ്റ്റ് ജയന്റ്‌സ് ട്രെയിലില്‍ നൂറുകണക്കിനു മഹാവൃക്ഷങ്ങളുള്‍പ്പെടെ ലോകത്തെ ജൈവവൈവിധ്യമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വിദഗ്ധരായ ഗൈഡുകളും സഹായികളും കൂടെയുണ്ടാവും. ഷോയുടെ ഭാഗമായി കള്‍ച്ചറല്‍ ഷോകളും ആദിവാസി നൃത്തങ്ങളുമൊക്കെ വേറെയും ഉണ്ട്. പ്രകൃതിയോടിണങ്ങിയുള്ള വിനോദസഞ്ചാര വികസനത്തിന്റെ ഉത്തമോദാഹരണമാണ് സിംഗപ്പൂരിലെ നൈറ്റ് സഫാരി. കുട്ടികളെ ആകര്‍ഷിക്കുന്നതിലൂടെ എങ്ങിനെ ടൂറിസം വളര്‍ത്താമെന്നതിന്റെ ദൃഷ്ടാന്തവും. വളരെ ചെറിയ ഒരു ഭൂപ്രദേശത്താണ് ഇത്രയും വലിയ ഒരു വിസ്മയം അവര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ഓര്‍ക്കുക.
++++++++++


സെന്റോസയെന്ന അദ്ഭുതദ്വീപ്


Sentosa Island - afp

അഞ്ഞൂറോളം ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന സെന്റോസാ ദ്വീപാണ് സിംഗപ്പൂരിലെത്തുന്ന ഫാമിലികളെ കത്തിരിക്കുന്ന മറ്റൊരു സ്വര്‍ഗം. സിംഗപ്പൂരിന്റെ കളിക്കളം എന്നു സെന്റോസയെ വിളിക്കാം. 365 ദിവസവും 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു മെഗാ വിനോദകേന്ദ്രമായി ഈ ദ്വീപിനെ രൂപപ്പെടുത്തിയിരിക്കുന്നു. സങ്കല്‍പ്പിക്കാവുന്നതിനേക്കാള്‍ സുന്ദരമായ ഒരു തീം വില്ലേജാണ് ഇത്. എല്ലാ പ്രായക്കാര്‍ക്കും തരക്കാര്‍ക്കും രസിക്കുന്ന ഫാമിലി തീം പാര്‍ക്ക്.

Merlion statue on Sentosa - afp
നഗരത്തില്‍ നിന്ന് 15 മിനുട്ട് യാത്രയേ വേണ്ടൂ, സെന്റോസയിലെത്താം. കാറിലും ബസ്സിലും മോണോ റെയിലിലും ട്രാമിലുമെല്ലാം അനായാസമായി എത്തിച്ചേരാം. ഇന്ന് സഞ്ചാരികള്‍ സിംഗപ്പൂരിലെത്തുന്നത് പ്രധാനമായും സെന്റോസയില്‍ പോയി ഉല്ലസിക്കാനാണ്. ഇംബിയാ ലുക്കൗട്ടിലേക്ക് കേബിള്‍ കാറില്‍ ഒരു ആകാശ സവാരി. 4-ഡി സിനിമാ പ്ലാസയില്‍ ആടിയുലഞ്ഞും ആര്‍ത്തുവിളിച്ചും ത്രില്ലടിപ്പിക്കുന്ന ഒരു സിനിമാ പ്രദര്‍ശനം. ഇമേജ് മ്യൂസിയത്തിലെ മെഴുകു പ്രതിമകളും ചരിത്രസാക്ഷ്യങ്ങളും കണ്ടുള്ള കൗതുകസഞ്ചാരം. മേല്‍ക്കൂരയുള്ള പക്ഷിസങ്കേതത്തില്‍ നൂറുകണക്കിനു പക്ഷികളുമൊത്തുള്ള ചുറ്റിക്കറക്കം. ചിത്രശലഭങ്ങളുടെ പാര്‍ക്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരജീവികള്‍ക്കൊപ്പമുള്ള നിറപ്പകിട്ടാര്‍ന്ന യാത്ര. മലമ്പാമ്പു മുതല്‍ തേള്‍ വരെ എല്ലാ ഉരഗജാലങ്ങളെയും കണ്ട്് ഇന്‍സെക്റ്റ് കിങ്ഡത്തിലൂടെയുള്ള നടത്തം. ആകാശം മുട്ടുന്ന ടൈഗര്‍ ഗോപുരത്തിനു മുകളില്‍ നിന്നുള്ള നഗരക്കാഴ്ച. മൂന്നര കിലോമീറ്റര്‍ നീളത്തില്‍ പഞ്ചാരമണല്‍ നിറഞ്ഞ കടല്‍ത്തീരത്തെ പകല്‍ മുഴുവന്‍ നീളുന്ന ജലകേളികള്‍. രാത്രി, വെള്ളിവെളിച്ചം വിതറുന്ന തെരുവിലൂടെ ഓപ്പണ്‍ എയര്‍ സവാരി. ഫുഡ് പ്ലാസകളില്‍ തീറ്റ മത്സരം. വസ്ത്രശാലകളിലെ അമ്പരപ്പിക്കുന്ന വിലക്കുറവില്‍ ഒരു ഷോപ്പിങ്. ഒന്നിലധികം ദിവസങ്ങള്‍ ചെലവഴിച്ചാലേ സെന്റോസ പൂര്‍ണമായും ആസ്വദിക്കാനാവൂ.

entrance to the Resorts World Sentosa casino - afp
മനോഹരമായ റിസോര്‍ട്ടുകളും ജലധാരകളും വലയം ചെയ്തു കിടക്കുന്ന സെന്റോസാ കടല്‍തീരം അതിസുന്ദരമായ മറ്റൊരു കാഴ്ച. ഉല്ലാസനൗകകളിലും മറ്റു ജലകേളികളിലും ഏര്‍പ്പെട്ടിരിക്കുന്ന സഞ്ചാരികളുടെ നീണ്ടനിര ഇവിടെ കാണാം. ഡോള്‍ഫിനുകളുമൊത്തുള്ള കളികളും ആഫ്രിക്കന്‍ നീര്‍നായ്ക്കളുടെ അദ്ഭുത പ്രകടനങ്ങളും വാട്ടര്‍ റൈഡുകളും ഈ കടലനുഭവത്തെ അവിസ്മരണീയമാക്കുന്നു. ദ്വീപിലേക്കു പ്രവേശനത്തിന് ഫീ നല്‍കണം. ഓരോ റൈഡിനും വെവ്വേറെ എന്‍ട്രി ഫീയും ഉണ്ട്. ദ്വീപിനകത്തെ ബസ് സവാരി സൗജന്യമാണ്.100% വെക്കേഷന്‍ സ്‌പോട്ട്


Street of Chinatown district - afp
സിംഗപ്പൂരില്‍ എല്ലാ ദേശക്കാരും ഭാഷക്കാരും സംസ്‌കാരങ്ങളും ഉണ്ട്. അടിമുടി ഒരു കോസ്‌മോപോളിറ്റന്‍ സിറ്റി. ലിറ്റില്‍ ഇന്ത്യ (ഇന്ത്യാ ടൗണ്‍), ചൈനാ ടൗണ്‍, അറബ് ടൗണ്‍ തുടങ്ങിയ വ്യാപാരമേഖലകള്‍ ഓരോ രാജ്യങ്ങളുടെയും സമ്പൂര്‍ണ സ്വഭാവമുള്ള സ്ഥലങ്ങളായി നഗരത്തിനകത്തു നിലനിര്‍ത്തിയിരിക്കുന്നു. ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും വിഹാരങ്ങളുമെല്ലാം നഗരത്തില്‍ പലയിടത്തായി കാണാം. എല്ലാ നിലവാരത്തിലും തരത്തിലുമുള്ള സഞ്ചാരികള്‍ക്ക് അനായാസം ഇവിടെ വരാം, ജീവിക്കാം.
ഏതു രാജ്യത്തിന്റെ ഭക്ഷണവും ഇവിടെ ലഭിക്കും. ഇന്ത്യാ ടൗണിലാണ് ഇന്ത്യന്‍ ഭക്ഷണവും സാധനങ്ങളും ലഭിക്കുന്ന ഒട്ടേറെ കടകളുള്ളത്. ഞങ്ങള്‍ താമസിച്ച ലാ ഗ്രോവ് നില്‍ക്കുന്ന ഓര്‍ക്കിഡ് സ്ട്രീറ്റ് ഭക്ഷണത്തിനും താമസത്തിനുമെല്ലാം വലിയ ചെലവുള്ള പോഷ് ഏരിയയായിരുന്നു. ഒരു ഞായറാഴ്ചയാണ് ഞങ്ങളവിടെ എത്തുന്നത്. കടകളെല്ലാം നേരത്തെ അട ക്കും. രാത്രി നേരം വൈകി കടകളെല്ലാം അടച്ച ശേഷം തിരിച്ചെത്തിയ ഞങ്ങള്‍ക്ക് ഭക്ഷണം അന്വേഷിച്ച് ഇന്ത്യാ ടൗണില്‍ പോകേണ്ടിവന്നു. അപ്പോഴാണ് വ്യത്യാസം മനസ്സിലായത്. 13 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വെറും 130 ഡോളര്‍ മാത്രമാണ് അന്നു ചെലവായത്. ഞങ്ങള്‍ താമസിക്കുന്നിടത്ത് രണ്ടോ മൂന്നോ പേര്‍ക്ക് ആ തുക തികയില്ലായിരുന്നു.

ഷോപ്പിങ്ങിലും ആ വ്യത്യാസം പ്രകടമാണ്. ഷോപ്പിങ്ങിന്റെ പറുദീസയാണ് സിംഗപ്പൂര്‍. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയൊക്കെ ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ്. യാത്രയുടെ ഒരു ദിവസം ഷോപ്പിങ്ങിനായി തന്നെ മാറ്റിവെച്ചാലും തികഞ്ഞില്ലെന്നു വരാം. ക്ലാര്‍ക്ക് ക്വേ ഏരിയയിലെ മേല്‍ക്കൂരയുള്ള തെരുവുകളും റെസ്റ്റോറന്റുകളും പബ്ബുകളും നൈറ്റ് ലൈഫും ഡിസ്‌കോകളുമൊക്കെ ഏതു യൂറോപ്യന്‍ നഗരത്തേക്കാളും ആധുനികവും സുന്ദരവും സമ്പന്നവുമായി സഞ്ചാരികള്‍ക്ക് അനുഭവപ്പെടും. അവധിക്കാലത്ത് കുട്ടികളുമൊത്ത് അടുത്തുള്ള ഏതെങ്കിലും വിദേശ ഡെസ്റ്റിനേഷനിലേക്ക് ഒരു യാത്ര പോകാനാഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, സംശയിക്കേണ്ട, അതിന് ഏറ്റവും അനുയോജ്യമായ ഏഷ്യന്‍ നഗരം സിംഗപ്പൂര്‍ തന്നെ.

മടങ്ങുമ്പോള്‍ ചേച്ചിയുടെ മകന്‍ അര്‍ജുനോട്് ഞാന്‍ ചോദിച്ചു. സിംഗപ്പൂര്‍ നിനക്ക് ഇഷ്ടപ്പെട്ടോടാ? മറുപടി പെട്ടെന്നായിരുന്നു. സമ്മതിക്കുമെങ്കില്‍, ഞാനവിടെത്തന്നെ നിന്നോളാം. വലുതായാല്‍ എന്തായാലും സിംഗപ്പൂരിലേ ഞാന്‍ താമസിക്കൂ..
ഒരു നഗരത്തിന്റെ സൗന്ദര്യം കുട്ടികളുമായി സംവദിക്കാനുള്ള അതിന്റെ കഴിവാണോ? ആണെങ്കില്‍ സിംഗപ്പൂരാണ് ഏറ്റവും സുന്ദരമായ നഗരം. കുട്ടികളുടെ മനസ്സുള്ള വലിയവരുടെ നഗരം.

Travel Info:

Singapore

Resorts World Sentosa casino and leisure complex - afp
Singapore is made up of one major island and 63 surrounding islets. The main island has a total land area of 682 square km.

Kochi – Singapore Flights: Jet Airways, Air India, Singapore Airlines, Malaysia Airlines, Silkair, Srilankan Airlines, Etihad Airways, Cathay Pacific Airways, Thai Airways Intl. Ltd, Indian Airlines. Flight charges range between -9,050 - -42, 840.

Tour Operators in India (Approved by Singapore Tourism):
Kuoni Travel India Pvt.ltd, Mumbai Ph: 022-66391000, E-mail: luxury@kuoni.in
Travel Tours, Bangalore, Ph: 080-25276096,E-mail: info@traveltours.in
Ascon Royale, Chennai, Ph: 044-42993452aJagadish Tours, Bangalore, Ph: 09880048815,
E-mail: ashwini@jagadishtours.com
Baywatch Travels, Chennai, Ph: 044-28415667,-mail:tours@baywatctravels.com

Visa: 96-hour Visa Free Transit Facilities (VFTF) for Indian nationals Who are in possession of a valid onward air ticket departing within the next 96-hours

Currency: Singapore Dollars. (Exchange rate: INR.1.00- = 0.03 S $)

Must See

Night Safari: World's first wildlife park for nocturnal animals. Attracts more than 1.1 million visitors yearly. Over 1,000 animals from 115 species (of which almost 30% are threatened) inhabit the 40-hectare park. Entry time: 7.30 pm to 12 mid night. Fee: Adults S$ 22.00. Children (3 to 12 year old) Singapore $ 15.00 For details visit: http://www.nightsafari.com.sg.

Sentosa Island: The 500-hectare Sentosa Island is a unique blend of leisure and recreational experiences including family attractions, sandy beaches, water sports, golf courses and hotel resorts. Entry Fee: S$ 3.00. Seperate entry fee be paid for other attractions like Butterfly Park & Insect Kingdom, Sentosa 4D Magix, Multiple Animal Encounters etc. For details: www.sentosa.com

Map

Night Safari Map -