ഫോട്ടോ: എന്‍.എ. നസീര്‍


മാനം നിറയെ മലമുഴക്കി വേഴാമ്പലുകള്‍..

നിത്യഹരിത വനങ്ങളില്‍ മാത്രം കൂടു കൂട്ടുന്ന മലമുഴക്കിയെ ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കു കിട്ടുകയുള്ളൂ.

എന്നാല്‍ കഴിഞ്ഞ ഒരു മൂന്നു മാസത്തിനിടെ തുടര്‍ച്ചയായി പലവട്ടം മലമുഴക്കി ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.


ഫോട്ടോ: ഷെഫീഖ് ബഷീര്‍ അഹമ്മദ്പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍മാരായ എന്‍.എ നസീര്‍, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യരുമായ മോഹന്‍ തോമസ്, അഹമ്മദ് ഷെഫീഖ് എന്നിവര്‍ക്കാണ് തുടരെ മലമുഴക്കികളെ പകര്‍ത്താന്‍ അവസരം ലഭിച്ചത്. അവര്‍ക്കു ലഭിച്ച ഏതാനും പുതിയ മലമുഴക്കി ചിത്രങ്ങളാണ് ഇതോടൊപ്പമുള്ളത്.


ഫോട്ടോ: ഷെഫീഖ് ബഷീര്‍ അഹമ്മദ്‌പറമ്പിക്കുളത്തും വാഴച്ചാലിലുമാണ് കേരളത്തില്‍ ഏറ്റവുമധികം മലമുഴക്കികളെ കാണുന്നത്. വേഴാമ്പലുകളില്‍ ഏറ്റവും ആകര്‍ഷകമായ ഇനമാണ് മലമുഴക്കി. അവ കൂടു കൂട്ടുന്ന കാലമാണ് ഇത്. മുട്ടിയിട്ടു കഴിഞ്ഞാല്‍ ഏപ്രില്‍ അവസാനത്തോടെ കുഞ്ഞുങ്ങള്‍ പുറത്തു വരും.

ഫോട്ടോ: ഷെഫീഖ് ബഷീര്‍ അഹമ്മദ്‌