തൊട്ടടുത്ത ജീപ്പില്‍ ക്യാമറയുമായിരുന്ന് ഉറ്റുനോക്കുന്നവരെ ഗൗനിക്കാതെ കടവക്കുഞ്ഞുങ്ങള്‍ കളിച്ചുരസിക്കുന്നു. രണ്‍തംഭോര്‍ കടുവസങ്കേതത്തിലെത്തിയ പ്രശസ്ത വന്യജീവിഫോട്ടോഗ്രാഫറായ ആദിത്യ ഡിക്കി സിംഗ് പിന്നെ താമസിച്ചില്ല. സ്വതസിദ്ധശൈലിയില്‍ ചില ക്ലിക്കുകള്‍. അവ ഈ കുറിപ്പിനൊപ്പം.

രാജസ്ഥാനിലെ വന്യജീവി സമ്പത്തിന്റെ കിരീടമായി സങ്കേതത്തെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിരമെത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിചിതമായ കടുവ കൃഷ്ണയുടെ (ടി-19) കുഞ്ഞുങ്ങളാണ് ഇവര്‍. ഏറ്റവും ഒടുവിലത്തെ പ്രസവത്തിലെ മൂന്നുകുഞ്ഞുങ്ങളില്‍ രണ്ടെണ്ണമാണ് തടാകക്കരയില്‍ കളിച്ചുല്ലസിക്കുന്നത്. മറ്റു രണ്ടു ഫോട്ടോയിലുമുള്ള കുഞ്ഞുങ്ങള്‍ അല്‍പം വളര്‍ന്നവരാണ്.

കൃഷ്ണയെ കൂടാതെ സുല്‍ത്താന്‍ (ടി-72), നൂര്‍ (ടി-39), റോമിയോ (ടി-6), മി.ബോണ്ട് (ടി-47), ലൈല (ടി-41) തുടങ്ങി നിരവധി കടുവകള്‍ സങ്കേതത്തിലുണ്ട്. 40 ഓളം കടുവകള്‍ രണ്‍തംഭോറിലുണ്ടെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മേധാവി രാജേഷ് ഗോപാല്‍ പറയുന്നത്. സങ്കേതം ഇപ്പോള്‍ കടുവയുടെ സ്വര്‍ഗഭൂമിയാണ്. 1972-ലാണ് പ്രോജക്ട് ടൈഗര്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. അന്നത്തെ പ്രധാനമന്ത്രി, ഇന്ദിരാഗാന്ധിയാണ് അതിന് മുന്‍കൈ എടുത്തത്.


പൊതുവെ വരണ്ട പ്രദേശമാണ് രണ്‍തംഭോറെങ്കിലും ഹരിത വനങ്ങളും താഴ്‌വരയും തടാകങ്ങളും സങ്കേതത്തിന്റെ പ്രത്യേകതയാണ്. ആരവല്ലി, വിന്ധ്യാമലനിരകള്‍ സങ്കേതത്തിന്റെ ഭാഗങ്ങളാണ്. രണ്‍തംഭോര്‍ കോട്ട ഉള്‍പ്പെടെയുള്ള കോട്ടയുടെ അവശിഷ്ടങ്ങള്‍ സങ്കേതത്തിലുണ്ട്. 1973 ല്‍ പ്രോജക്ട് ടൈഗര്‍ മേഖലയായ രണ്‍തംഭോര്‍ 1980ല്‍ ദേശീയ ഉദ്യാനമായി ഉയര്‍ത്തപ്പെട്ടു. 392 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം.


Ranthambore national park


The Ranthambore National Park is regarded as the most suitable place for wildlife photography in the world. Here you can capture the tiger in its various moods and moments.

Location

Dt. Sawai Madhopur Rajasthan. Distance chart: Delhi - 362 km, Agra - 227 km, Mumbai 1027 km, Kota - 108 km, Jaipur - 132 km.

How to reach


By rail: Sawai Madhopur, situated on the Delhi-Mumbai railway-line and also linked with Jaipur and Agra by rails.
By Air: Jaipur (130 km) and Kota (108 km).
By road: Delhi - 480 km (via Dausa), Jaipur - 180 km (via Tonk).


Contact

STD code : 07462aField director -220479.For information about Tour Packages: Contact-9212777223.

Sights arround

Ranthambore Fort: This fort stands majestically atop a hill overlooking the entire park, Bakaula, Kachida Valley, Lakarda and Anantpura, Raj Bagh/ Ruins: Padam Talao, Rajbagh Talao.

Best season

November to MayaClosed from July to August.

Timings

Timings for entry into, and exit from, the park vary according to the season. In winters, due to the shorter duration of daylight hours, the morning entry time is later and evening exit time is earliera 1st October to 31st October 7.00 A.M. to 10.30 A.M. ,2.30 P.M. to 6.00 P.M a1st November to 31st January 7.00 A.M. to 10.30 A.M.,2.00 P.M. to 5.30 P.Ma1st February to 31st March 6.30 A.M. to 10.00 A.M. 2.30 P.M. to 6.00 P.Ma1st April to 15th May 6.00 A.M. to 9.30 A.M. 3.00 P.M. to 6.30 P.Ma15th May to 30th June 6.00 A.M. to 9.30 A.M. 3.30 P.M. to 7.00 P.M.