വനംവകുപ്പ് മരങ്ങളില്‍ സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞ ദൃശ്യം - നിറം മാഞ്ഞ പുള്ളിപ്പുലി! പറമ്പിക്കുളം കടുവാസങ്കേതത്തിലെ പലയിടങ്ങളിലായി സ്ഥാപിച്ച ക്യാമറകളിലാണ് ചിത്രം പതിഞ്ഞത്.

'പുള്ളികള്‍ അകന്നു പോകുകയാണോ?' ഞാന്‍ തമാശയായി ചോദിച്ചു. കാര്യം അതൊന്നുമല്ല. മെലാനിസം എന്ന അസുഖമാണ്. പുലിയുടെ തൊലിപ്പുറത്തെ നിറത്തിനുണ്ടാകുന്ന വ്യത്യാസമാണ് അത്.

ഈ കടുവയുടെ ചിത്രം പലയിടത്തുമുള്ള 'ക്യാമറട്രാപ്പി'ല്‍ പതിഞ്ഞിട്ടുണ്ടെന്ന് ഡി.എഫ്.ഓ അഞ്ജന്‍കുമാര്‍ പറഞ്ഞു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളില്‍ ഇങ്ങനെയുള്ള പുള്ളിപ്പുലികളെ ധാരാളം കണ്ടിട്ടുണ്ടെന്ന് വന്യജീവി ഗവേഷകന്‍ ഡോ. എ.ജി.ടി ജോണ്‍സനും വ്യക്തമാക്കി. തൊലിപ്പുറത്തെ കറുത്ത നിറം ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് ഈ അസുഖം. ഇത് 'പുള്ളി'യടയാളങ്ങളെ മായ്ക്കുകയും മറയ്ക്കുകയും ചെയ്യുന്നു.

ഇനി 'ക്യാമറ ട്രാപ്പി'നെക്കുറിച്ച്. കടുവകളെ വീക്ഷിക്കാനും ഫോട്ടോയെടുക്കാനും വൃക്ഷങ്ങളില്‍ സ്ഥാപിച്ചവയാണ് ഈ ട്രാപ്പുകള്‍. ക്യാമറയ്ക്ക് മുന്നിലൂടെ വന്യമൃഗങ്ങള്‍ നടന്നുപോകുമ്പോള്‍ ക്യാമറയുടെ ഫ്ലൂഷ് തനിയെ മിന്നുന്നു. ഇങ്ങനെ കിട്ടുന്ന ചിത്രങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഗവേഷകരും പരിശോധിക്കുന്നത്.