നാഗര്‍ഹോള ദേശീയ പാര്‍ക്കിന്റെ സുപ്രധാന റേഞ്ചുകളില്‍ ഒന്നാണ് കബനി. മാനന്തവാടിയില്‍ നിന്ന് ഒന്നരമണിക്കൂര്‍ യാത്രചെയ്താല്‍ കബനിയില്‍ എത്താം. രാവിലെയും വൈകിട്ടും സന്ദര്‍ശകരെ ജീപ്പില്‍ കാട്ടിലേക്ക് കൊണ്ടുപോകും. അല്‍പ്പം വരണ്ടതാണ് കാലാവസ്ഥ. മണ്ണിട്ട വഴിയിലൂടെ ജീപ്പ് നീങ്ങും. ചുറ്റും ഇലപൊഴിയും കാടുകളും മുളങ്കാടുകളും കാണാം. വന്യമൃഗങ്ങളുടെ ഈറ്റില്ലമാണ് കബനീതീരത്തെ മുട്ടിയിരുമ്മി സ്ഥിതിചെയ്യുന്ന ഈ വലിയ ദേശീയപാര്‍ക്ക്.

അതീവ ജാഗ്രതയോടെ ചുറ്റും നോക്കുന്ന ഗൈഡുകളാണ് കടുവകളെയും പുള്ളിപ്പുലികളെയും കണ്ടെത്തുന്നത്. ഗൈഡുകളില്‍ സമര്‍ഥനാണ് യുവാവായ രവി. രവി കണ്ണിമ വെട്ടാതെ കാത്തിരിക്കുകയാണ്. എവിടെയാണ് ഇലയനങ്ങുന്നത്. അല്ലെങ്കില്‍ മരമനങ്ങുന്നത്.


അതുപോലെ തന്നെയാണ് മറ്റു ചില മൃഗങ്ങളും. ഉദാഹരണത്തിന് കുരങ്ങന്മാര്‍. കടുവകളെയും പുള്ളിപ്പുലികളെയും കാണുമ്പോള്‍ മരത്തിലിരിക്കുന്ന കുരങ്ങന്മാര്‍ ഉറക്കെ ശബ്ദിക്കും. താഴെ നില്‍ക്കുന്ന പുള്ളിമാനുകളെയും മ്ലാവിനെയും അപകടം അറിയിക്കുകയാണ് കുരങ്ങന്മാരുടെ ദൃത്യം.

ശബ്ദത്തിന്റെ ഗതിക്കനുസരിച്ച് പുള്ളിപ്പുലിയും കടുവയും എങ്ങനെ ചലിക്കുമെന്ന് രവിക്കറിയാം. അവ ഗര്‍ജ്ജിക്കുന്നതോടെ ജീപ്പിലുള്ളവര്‍ കാത്തിരിക്കും. അല്‍പം കഴിയുമ്പോള്‍ അവയെ സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും. അങ്ങനെ പ്രത്യക്ഷപ്പെട്ടതാണ് ഈ പുള്ളിപ്പുലികള്‍. ഫോട്ടോ എടുത്തത് പത്തനംതിട്ട സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ബെന്നി അജന്തയാണ്.


Kabani


Kabani is the most popular wildlife destinations of Karnataka famous for large lakes and large herds of elephants in Enbegour. It is 80 km away from Mysore and 205 km from Bangalore , and comprises the south-eastern part of Nagarole National Park. It originates in Wayanad from the confluence of the Panamaram river and Mananthavady river , and flows eastward to join theKaveri river, which empties into the Bay of Bengal.

Here one can have a voyage in the basket boat (Kutta Vanchi) to Gandathoor, a nearby village from Udgur checkpost. Kabini Dam is situated between villages Bichanahalli and Bidarahalli having distance of 17 km from H.D.Kote town, Mysore district. Mananthavdy river , Panamaram river, Kabani and Bavali unites and flows to Bichanahalli.

The sorrounding scenes of the dam are mind blogging.Its sorroundings are full of cotton, ginger and rice fields. There are many resorts on the banks of Kabani. It is one of the most popular destination probably because of its easy accessibility, lush green landscape surrounding a large picturesque lake, and fantastic sightings of large herds of elephants. Tholpetty wildlife santury is also near to the spot. The best season for tour is from November to May.