കേട്ടറിവുപോലെത്തന്നെ വലുതാണ് മുംബൈ എന്ന മഹാനഗരം. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം. ചരിത്രസ്മൃതികളും വര്‍ത്തമാനസത്യങ്ങളും ജീവിതത്തിന്റെ വേഗവും പങ്കപ്പാടുകളും ആള്‍ക്കൂട്ടത്തില്‍ തനിയെ കിട്ടുന്ന ശാന്തതയുടെ തത്ത്വശാസ്ത്രങ്ങളുമെല്ലാം നിങ്ങള്‍ക്കിവിടെനിന്ന് വായിച്ചെടുക്കാം. പണ്ട് എസ്.എസ്.എല്‍.സി.യും ടൈപ്പ്‌റൈറ്റിങ്ങും പാസായാല്‍ നേരെ മുംബൈയ്ക്ക് വണ്ടി കയറുമായിരുന്നു മലയാളി. പിന്നെ ദുബായിലേക്ക് തൊഴില്‍തേടി പോവാനുള്ള ഇടത്താവളവുമായി ഈ മഹാനഗരം. ഗള്‍ഫ് സ്വപ്‌നം പൊലിഞ്ഞവര്‍ക്കും ഈ നഗരം അഭയമേകി. ടൈപ്പ്റൈറ്ററില്‍ തുടങ്ങിയവര്‍ പലരും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വലിയ നിലയിലെത്തി. ചിലര്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ തീര്‍ത്തു. സിനിമയിലും പത്രപ്രവര്‍ത്തനരംഗത്തും എഴുത്തിലും എല്ലാം മലയാളത്തിന്റെ അടയാളങ്ങള്‍ തീര്‍ക്കാന്‍ ഈ നഗരം പശ്ചാത്തലമൊരുക്കി. ഒരിക്കല്‍ ചെന്നവനെ വശീകരിച്ചടുപ്പിക്കുന്ന ഒരു ഇന്ദ്രജാലമുണ്ടീ നഗരത്തിന്. ഒരു സഞ്ചാരിയെ ആകര്‍ഷിക്കുന്നതും അതുതന്നെ...

Mumbai 3
അഫ്ഗാന്‍ പള്ളി

കൊളാബ, മലബാര്‍ ഹില്‍, നരിമാന്‍ പോയിന്റ്, മറൈന്‍ലൈന്‍സ്, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവ ഉള്‍പ്പെടുന്ന സൗത്ത് മുംബൈ, ബൈക്കുള, പരേല്‍, വറളി, പ്രഭാദേവി, ദാദര്‍, ക്യൂന്‍സ് നെക്ളേസ് തുടങ്ങിയവ അടങ്ങിയ സൗത്ത് സെന്‍ട്രല്‍ മുംബൈ, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി, മാടുങ്ക, വടാല സിയോണ്‍, മഹിം എന്നിവയടങ്ങുന്ന നോര്‍ത്ത് സെന്‍ട്രല്‍ മുംബൈ. അപ്പര്‍ മിഡില്‍ ക്ലാസ് ഏരിയായ ബാന്ദ്ര, കാര്‍, സാന്താക്രൂസ്, ജുഹു, വിലേ പാര്‍ലേ, അന്തേരി, വെഴ്സോവ എന്നീ പ്രദേശങ്ങളടങ്ങിയ വെസ്റ്റ് മുംബൈ. ചെമ്പൂര്‍, മാന്‍കുര്‍ഡ്, ഗോവന്തി, ട്രോംബൈ എന്നിവയടങ്ങിയ ഹാര്‍ബര്‍ സബ്അര്‍ബ്സ് എന്നിവയാണ് മുംബൈ നഗരം. 

ഗുജറാത്ത് സുല്‍ത്താനില്‍നിന്നും പോര്‍ച്ചുഗീസുകാര്‍ പിടിച്ചെടുത്ത കാലംമുതല്‍ ആരംഭിക്കുന്നു മുംബൈയുടെ വളര്‍ച്ച. ഏഴു ദ്വീപുകളെ ബന്ധിപ്പിച്ച് ചേര്‍ത്തതാണ് ഇന്നത്തെ മുംബൈ നഗരം. കൂറ്റന്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ പൗരാണികമായ ആല്‍മരങ്ങളുടെ പച്ചപ്പും തണലും മുംബൈയുടെ പ്രത്യേകതയാണ്. ഒപ്പം നാഷണല്‍ പാര്‍ക്കുകളുടെ പച്ചപ്പും. അംബരചുംബികളായ കെട്ടിടങ്ങള്‍, പഴയതും പുതിയതുമായ കെട്ടിടസമുച്ചയങ്ങള്‍, യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച റെയില്‍വേസ്റ്റേഷന്‍, കൂറ്റന്‍ ഫ്‌ളൈ ഓവറുകളും വീതികുറഞ്ഞതും കൂടിയതുമായ റോഡുകളും... എല്ലാമുണ്ട് മുംബൈയില്‍. പഴമയും പുതുമയും സമഞ്ജസമായി മേളിക്കുന്നൊരിടം.

Mumbai 4
മന്നത്ത് - ഷാരൂഖ് ഖാന്റെ വീട്‌

ഗുജറാത്തികളും പാഴ്സികളും മാര്‍വാഡികളും തുടങ്ങിയ ബിസിനസ് സാമ്രാജ്യങ്ങളിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളും കുടിയേറ്റക്കാരും തദ്ദേശീയരായ മറാത്തികളും ചേര്‍ന്നാണ് മുംബൈയെ ഒരു മഹാനഗരമാക്കിയത്. മണ്ണിന്റെമക്കള്‍വാദവും തീവ്രവാദവും ലഹളകളുമൊക്കെ ഇടക്കാലത്ത് നഗരത്തിന്റെ ആശങ്കകളായിരുന്നെങ്കിലും എല്ലാത്തിനെയും അതിജീവിച്ചത് വളര്‍ന്നു. അധോലോകങ്ങളും ചുവന്നതെരുവുകളും തെരുവോരജീവിതങ്ങളും ചേരിയും എല്ലാം ചേര്‍ന്ന നഗരം ജീവിതത്തിന്റെ വലിയൊരു കാലിഡോസ്‌കോപ് ആണ്. ഒരു ഇതിഹാസമാണ്. മുംബാദേവിയുടെ പേരില്‍നിന്നാണ് മുംബൈ ഉണ്ടായതെന്നും ബ്യൂട്ടിഫുള്‍ ബോ എന്ന ബോംബാഹിയ എന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് ബോംബൈ ഉണ്ടായതെന്നും പേരിന്റെ പിറവിക്ക് പിന്നില്‍ പല വാദങ്ങളുമുണ്ട്. എന്തായാലും ബോംബെ എന്ന ആംഗലേയനാമത്തെ മറാത്തി മുംബൈയായി ഔദ്യോഗികമായി മാറ്റിയത് 1995-ലാണ്. വി.ടി. എന്ന വിക്ടോറിയ ടെര്‍മിനല്‍ ഇങ്ങനെ ഛത്രപതി ശിവജി ടെര്‍മിനല്‍ എന്നാക്കിയിട്ടുണ്ടെങ്കിലും വി.ടി. എന്ന പേര് ഇപ്പോഴും തുടരുന്നു എന്നതും ഒരു സത്യം.

അഹമ്മദാബാദില്‍നിന്നും മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തുമ്പോള്‍ പുലര്‍ച്ചെ നാലുമണിയായതേ ഉള്ളൂ. റെയില്‍വേ സ്റ്റേഷനില്‍ തിരക്ക് തുടങ്ങുന്നതേയുള്ളൂ. പരിസരത്ത് കറുപ്പും മഞ്ഞയുമണിഞ്ഞ് മുംബൈ ടാക്‌സികള്‍ സജീവമായിരുന്നു. ഓട്ടോറിക്ഷകള്‍ ഇല്ലാത്ത നഗരമാണ് മുംബൈ. പ്രാന്തനഗരങ്ങളില്‍ ഓട്ടോകള്‍ കാണാം. പ്രധാന സഞ്ചാരമാര്‍ഗം സബ് അര്‍ബന്‍ ട്രെയിനുകള്‍ തന്നെ. അതിരാവിലെയായതുകൊണ്ട് തിരക്ക് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതിനാല്‍ അന്ധേരിക്ക് ട്രെയിനില്‍ വന്നു. അവിടെ മുറിയെടുത്ത് വീണ്ടും നഗരസാഗരത്തിലേക്കിറങ്ങി.

Mumbai 5
റീഗല്‍-ഇന്ത്യയിലെ ആദ്യ എ.സി. തിയേറ്റര്‍

എവിടെനിന്നൊക്കെയോ ഒഴുകിവരുന്ന ജനനദികള്‍. അത് ഒന്നുചേര്‍ന്ന് ലയിച്ച് ഒരു സാഗരമാവുന്നു. അതിങ്ങനെ ആര്‍ത്തലച്ച് ഒഴുകിക്കൊണ്ടേയിരിക്കുന്നു. ചലനാത്മകതയുടെ സൗന്ദര്യമാണ് മുംബൈ. ഇപ്പോള്‍ ട്രെയിന്‍ കയറിപ്പറ്റാന്‍ കൈയൂക്കുള്ളവനേ സാധിക്കൂ. ഇറങ്ങുന്നവരും കയറുന്നവരും തമ്മിലുള്ള യുദ്ധമാണവിടെ. പഹലേ ഉധര്‍ കരോ എന്ന ആക്രോശത്തോടെ ചാടിയിറങ്ങുന്നവര്‍. അതൊന്നും കേള്‍ക്കാതെ ചാടിക്കയറുന്നവര്‍. പേഴ്സും ബാഗും മൊബൈലും അടക്കിപ്പിടിച്ചില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഇതൊന്നും ഗൗനിക്കാതെ കൃത്യമായ ഇടവേളകളില്‍ കുതിച്ചുപായുന്ന ട്രെയിനും. ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളെയാണ് ഈ ട്രെയിന്‍ നഗരങ്ങളിലേക്കെത്തിക്കുന്നതും കൊണ്ടുപോവുന്നതും. ഒരുപക്ഷേ, ഇതില്ലാത്തൊരു നഗരത്തെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. 2342 ട്രെയിനുകളിലായി ഏഴര ദശലക്ഷം യാത്രികരെയാണ് ദിനംപ്രതി ഈ സര്‍വീസ് കൊണ്ടുപോവുന്നത്. വാര്‍ഷിക കണക്കെടുപ്പനുസരിച്ച് 2.6 ബില്യണ്‍ ജനം സഞ്ചരിക്കുന്നു. രാവിലെ നാലുമണിമുതല്‍ ആരംഭിക്കുന്ന സര്‍വീസ് ഒരുമണിവരെ നീളുന്നു. ചില ട്രെയിനുകള്‍ രണ്ടരയ്ക്കും ഉണ്ട്. ടിക്കറ്റ് നിരക്ക് കുറവാണ്. വിനോദസഞ്ചാരികള്‍ക്കുവേണ്ടി അഞ്ചുദിവസത്തേക്ക് 200 രൂപയ്ക്ക് ഫസ്റ്റ്ക്ലാസ് ടിക്കറ്റും ലഭ്യമാണ്. ഈ ടിക്കറ്റെടുത്താല്‍ യഥേഷ്ടം യാത്ര ചെയ്യാം. ഫസ്റ്റ് ക്ലാസില്‍ താരതമ്യേന ഇടി കുറവായിരിക്കും.

മെട്രോയും മോണോറെയിലുമാണ് നഗരത്തിന്റെ മറ്റ് രണ്ട് ഗതാഗതമാര്‍ഗങ്ങള്‍. അതില്‍ മെട്രോ ഗാട്കൂപ്പര്‍മുതല്‍ വെഴ്സോവവരെയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. മെട്രോ ഇപ്പോള്‍ എല്ലാവര്‍ക്കും ഏതാണ്ട് പരിചിതമായതിനാലും മോണോ ഇന്ത്യയിലെതന്നെ ഏക സര്‍വീസായതിനാലും അതിലൊന്ന് കയറിയേക്കാമെന്നു കരുതി ഞങ്ങള്‍ വാട്ലയിലേക്ക് പോയി. അവിടംമുതല്‍ ചെമ്പൂര്‍വരെയാണ് മോണോറെയില്‍ സര്‍വീസ്. കോണ്‍ക്രീറ്റു ബീമുകളില്‍ പറ്റിപ്പിടിച്ച് പോകുന്ന ട്രെയിനില്‍ കയറാന്‍ മെട്രോ റെയിലിലേതുപോലെ സുരക്ഷാക്രമീകരണങ്ങളും ആധുനിക ടിക്കറ്റ് സംവിധാനവുമൊക്കെയാണ്. മണിക്കൂറില്‍ 40/50 കി.മീ. വേഗത്തിലേ ഇത് സഞ്ചരിക്കൂ. കുലുക്കവും കൂടുതലാണ്. അതുകൊണ്ടുതന്നെ നഗരവാസികള്‍ ഇതിനെ കാര്യമായി ആശ്രയിക്കുന്നില്ല. തിരക്ക് കുറവാണ്. വിനോദസഞ്ചാരികള്‍ ഒരു കൗതുകയാത്രയ്ക്കായി വരുന്നുണ്ട്. 12 രൂപയാണ് ടിക്കറ്റിന്. എ.സി. കോച്ചില്‍ നഗരമുഖങ്ങള്‍ കണ്ട് യാത്രചെയ്യാം. മുംബൈ ടാക്സിയാണ് മറ്റൊരു മാര്‍ഗം. 22 രൂപയാണ് മിനിമം ചാര്‍ജ്. സ്ഥലവും വിലാസവും ഭാഷയും കൃത്യമായി അറിയാമെങ്കില്‍ ഇത്തരം ടാക്സികള്‍ ആദായകരമാണ്. അല്ലെങ്കില്‍ യൂബര്‍, ഓല ടാക്‌സികളെ ആശ്രയിക്കാം. നമ്മള്‍ നമ്മുടെ നഗരങ്ങളില്‍നിന്ന് യൂബറുകളെയും ഓലകളെയും ആട്ടിപ്പായിക്കുമ്പോള്‍ ഇതിന്റെ സൗകര്യമെന്തെന്നറിയണമെങ്കില്‍ മുംബൈയില്‍ ഒന്നു യാത്രചെയ്തു നോക്കണം.
 
സിറ്റിബസുകളും ഷെയര്‍ടാക്‌സികളും ദൂരസ്ഥലങ്ങളിലേക്കുള്ള ഷെയര്‍ ടാക്സികളും എല്ലാം ചേര്‍ന്നാണ് ഈ നഗരത്തിന്റെ പോക്കുവരവുകള്‍ നിയന്ത്രിക്കുന്നത്. ഇനി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കടക്കും മുമ്പ് ഒരു മുന്‍കൂര്‍ജാമ്യം. മുംബൈയെ മുഴുവനായി അറിയാന്‍ ഒരു മാസമെങ്കിലും അവിടെ താമസിച്ച് കറങ്ങേണ്ടിവരും. ഇത് ഒരു ഓട്ടപ്രദക്ഷിണമാണ്. മൂന്നുദിവസംകൊണ്ട് അറിഞ്ഞ നഗരക്കാഴ്ചകള്‍ മാത്രം.

എലിഫന്റാ കേവ്

മുംബൈയില്‍ ചെന്നാല്‍ തീര്‍ച്ചായായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് എലിഫന്റാ കേവ്. ഇന്ത്യാ ഗേറ്റിനു മുന്നില്‍ നിന്നാണ് അങ്ങോട്ടേക്കുള്ള ബോട്ട്. കടലിലൂടെ ഒരുമണിക്കൂര്‍ യാത്രയുണ്ട്. ഇന്ത്യാ ഗേറ്റില്‍ നേവിക്കാരുടെ പരിശീലനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത് താജ് ഹോട്ടല്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഭീകരാക്രമണത്തിനുശേഷം ഈ ഹോട്ടല്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സെല്‍ഫിയുഗത്തില്‍ ഹോട്ടലിനു രക്ഷയില്ല.180 രൂപ ടിക്കറ്റെടുത്ത് ബോട്ടില്‍ കയറി. അപ്പര്‍ ഡെക്കിലേക്ക് കയറാന്‍ 10 രൂപ കൈക്കൂലി കൊടുക്കണം. അത് ബോട്ട് ജീവനക്കാര്‍ക്കുള്ളതാണ്. ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് മുകളിലേക്കുതന്നെ കയറി. ബോട്ട് പുറപ്പെട്ടു. മഞ്ഞോ മലീനീകരണമോ? ഇന്ത്യാ ഗേറ്റും താജും എല്ലാം പുകപടലത്തിലെന്നപോലെ അകലാന്‍ തുടങ്ങി.

മുന്നില്‍ സ്പീഡ് ബോട്ടുകളും കപ്പലുകളും ക്രൂഡോയില്‍ സംഭരണ കേന്ദ്രങ്ങളുമെല്ലാം കണ്ടുകണ്ടാണ് യാത്ര. വെള്ളയില്‍ കറുപ്പിന്റെ ചന്തം ചാര്‍ത്തിയ കടല്‍പ്പറവകള്‍ ബോട്ടിനോടൊപ്പം പറക്കാന്‍ തുടങ്ങിയപ്പോഴേക്കും ബോട്ട് ജീവനക്കാര്‍ ലെയ്സും കുര്‍ക്കുറയുമായി വില്‍പ്പനയ്‌ക്കെത്തി. കുര്‍ക്കുറ വലിച്ചെറിഞ്ഞാല്‍ പറക്കുന്നതിനിടയില്‍ തന്നെ പറവകള്‍ അവ വായിലാക്കും. ബോട്ടിന്റെ സ്പീഡും പക്ഷികളുടെ വേഗവും എറിയുന്നതിന്റെ സമയവും ഒത്തിണങ്ങിയ ടൈമിങ് ഒരു കാഴ്ചയാണ്. എലിഫന്റാ കേവിന്റെ ജെട്ടിയിലിറങ്ങുമ്പോള്‍ കുഞ്ഞു കളിത്തീവണ്ടി കാത്തിരിപ്പുണ്ടായിരുന്നു. പത്തു രൂപ ടിക്കറ്റെടുത്ത് അതില്‍ കയറിയാല്‍ കുറച്ചുദൂരം വെയിലുകൊള്ളാതെ രക്ഷപ്പെടാം. ഇവിടെ മറ്റൊരു ടിക്കറ്റ് കൗണ്ടറുണ്ട്. ഗാരാപൂരി പഞ്ചായത്തിലേക്കുള്ള പത്തുരൂപ ടാക്‌സാണ് അത്. ടിക്കറ്റെടുത്ത് വഴിയോരക്കച്ചവടങ്ങളും കണ്ട് പടികള്‍ കയറിത്തുടങ്ങാം. മുകളില്‍ വീണ്ടും ടിക്കറ്റ് കൗണ്ടറുണ്ട്. അത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെതാണ്. ഇവിടെ ഒരാള്‍ക്ക് 30 രൂപയും ക്യാമറയ്ക്ക് 25 രൂപയും കെട്ടണം. ഇനിയാണ് ഗുഹാക്ഷേത്രങ്ങള്‍ തുടങ്ങുന്നത്.

Elephenta Cave
എലിഫന്റാ കേവ്

ബുദ്ധപ്രതിമകളാണ് ഗുഹകളിലേറെയും. വലിയ പാറകള്‍ തുരന്നുണ്ടാക്കിയ ശില്പങ്ങളും കല്‍ത്തൂണുകളും കൊത്തുപണികളും പിന്നെ വെള്ളം സംഭരിച്ചുവെക്കുന്ന സംഭരണികളും. പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ പലതും തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും കാലം തകര്‍ക്കാത്ത കലാവിരുന്നിന്റെ മാതൃകകളായി അവ ഇപ്പോഴും സഞ്ചാരികളെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ദ്വീപില്‍ താമസിക്കുന്നവരുടെ ലോകത്തേക്ക് പോവണമെങ്കില്‍ താഴെ ബോട്ടിറങ്ങുന്നിടത്തുനിന്ന് വലത്തോട്ടുള്ള വഴിയിലാണ് പോവേണ്ടത്. അഞ്ചുമണിക്ക് മുമ്പേ തിരിച്ചുപോന്നില്ലെങ്കില്‍ അവസാന ബോട്ട് നഷ്ടപ്പെട്ട് പോവും. സ്‌പെഷല്‍ ബോട്ട് വിളിക്കാന്‍ ഒത്തിരി കാശുമാവും. എന്തായാലും ദ്വീപിലേക്കുള്ള യാത്രയ്ക്ക് ഒരു ദിവസം തന്നെ കണക്കാക്കണം. രാവിലെ പത്തുമണിക്കുള്ള ബോട്ടില്‍ എത്തിയ ഞങ്ങള്‍ ഗുഹകളെല്ലാം കണ്ട് ഭക്ഷണവും കഴിച്ച് തിരിച്ചെത്തുമ്പോള്‍ നാലുമണിയായിരുന്നു.

ശേഷം സമയം അവിടെത്തന്നെ ചെലവഴിക്കാം. ഇന്ത്യയിലെതന്നെ ആദ്യത്തെ എ.സി. തിയേറ്ററായ റീഗല്‍, കൊളാബയിലെ അഫ്ഗാന്‍ പള്ളി, വി.ടി. റെയില്‍വേ സ്റ്റേഷന്‍, ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ്, ഫാഷന്‍ സ്ട്രീറ്റ് അങ്ങിനെ ചുറ്റുവട്ടത്ത് കാഴ്ചകള്‍ ധാരാളമുണ്ട്. അതില്‍ വി.ടി. റെയില്‍വേ സ്റ്റേഷന്‍ രാത്രികാലത്ത് ലൈറ്റിങ്ങോടുകൂടി കാണാന്‍ നല്ല ഭംഗിയാണ്. വി.ടി.യില്‍ നിന്നും താനെക്കായിരുന്നു ഇന്ത്യയിലെ ആദ്യത്തെ റെയില്‍ സര്‍വീസ്. അങ്ങനെ ചരിത്രപ്രാധാന്യവുമുണ്ട് ഈ തീവണ്ടിനിലയമാളികയ്ക്ക്. വിക്ടോറിയ രാജ്ഞിയുടെ 50-ാംം വയസ്സിന്റെ ഓര്‍മ്മയ്ക്കായി ഡിസൈന്‍ ചെയ്തതാണ് ഈ സവിശേഷ റെയില്‍ നിലയം. ഫെഡറിക് വില്യം സ്റ്റെഫന്‍സ് ആണ് ശില്‍പി.

ബ്രിട്ടീഷുകാരുടെതടക്കം യുദ്ധത്തില്‍ മരിച്ച ഒരുപാടുപേരെ അടക്കിയ കൂറ്റന്‍ പള്ളിയാണ് അഫ്ഘാന്‍ പള്ളി. മാര്‍ത്തോമക്കാരുടെ ഈ പള്ളിയില്‍ ചില ദിവസങ്ങളില്‍ മലയാളത്തിലും പ്രാര്‍ഥനയുണ്ട്. അവിടെ വെച്ചാണ് ടാക്സി സര്‍വീസ് നടത്തുന്ന ടോമിയെ പരിചയപ്പെട്ടത്. 19 ടാക്സികളും ഒരു പെട്രോള്‍ പമ്പും ചെറിയൊരു ലോഡ്ജുമാണ് ടോമിയുടെ ബിസിനസ്. മുംബൈയില്‍ കറങ്ങാന്‍ നമുക്ക് ആശ്രയിക്കാം. ഇദ്ദേഹത്തിന്റെ പെട്രോള്‍ പമ്പിലാണ് താജ് ഹോട്ടല്‍ ആക്രമണത്തിനു മുന്നോടിയായി ഭീകരരര്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ശ്രദ്ധതിരിച്ചുവിട്ടതും. രത്തന്‍ ടാറ്റയുടെ പുതിയ വീടും അംബാനിയുടെ കുടുംബവീടുമെല്ലാം ഈ പരിസരത്താണ്. ടോമി അതെല്ലാം കാണിച്ചുതന്നു. 

ജുഹു ജുഹു!

മുംബൈ എന്ന് കേള്‍ക്കാന്‍തുടങ്ങിയ കാലംമുതലേ കേള്‍ക്കാന്‍തുടങ്ങിയതാണ് ജുഹു ബീച്ചും. അമിതാഭ് ബച്ചന്‍ ഇവിടെയാണ് താമസിക്കുന്നത്. വീട്ടിലുള്ള സമയത്ത് അദ്ദേഹം ആരാധകര്‍ക്ക് ദര്‍ശനം നല്‍കാറുണ്ടെന്നും കേട്ടിട്ടുണ്ട്. നഗരത്തിന് തിരക്കുകളില്‍നിന്നൊന്നൊഴിഞ്ഞുനില്‍ക്കാനും ഒന്ന് ദീര്‍ഘനിശ്വാസം വിടാനുമാണീ കടല്‍ത്തീരമെന്ന് തോന്നിപ്പോയി. കുഞ്ഞുകുട്ടിപരാധീനങ്ങളുമായ കുടുംബങ്ങള്‍ ഒരുവശത്ത്. തെങ്ങിന്‍മറവുകളില്‍ ചുംബനസമരവുമായി കമിതാക്കള്‍. ഒരു ജീവിതകാലം മുഴുവന്‍ നടന്നാലും തടി കുറയില്ലെന്നുറപ്പുണ്ടെങ്കിലും കൈയും കാലും ആഞ്ഞുവീശി നടക്കുന്ന വ്യായാമക്കാര്‍, മണലില്‍ മറാത്ത കോട്ടകളുടെ മാതൃകകള്‍ തീര്‍ക്കുന്ന കുരുന്നുകള്‍, കോഴിയും കുറുക്കനും കളിക്കുന്ന കുടുംബകൂട്ടായ്മകള്‍, ചന്നമസാല കച്ചവടം, ഇളനീര്‍ കച്ചവടം, ചോളം, ബലൂണ്‍ എന്നുവേണ്ട പലതരം വാണിഭങ്ങള്‍...

Juhu Beach
ജുഹൂ ബീച്ച്‌

കറുത്ത് കുറുകിയതരം കടല്‍വെള്ളമാണിവിടെയെങ്കിലും അതില്‍ മതിമറന്നുല്ലസിക്കുന്നവര്‍. സായാഹ്നം എല്ലാ അര്‍ഥത്തിലും ആഘോഷിക്കപ്പെടുകയാണിവിടെ. തൊട്ടടുത്തുതന്നെ ഭക്ഷണവും അലങ്കാരവസ്തുക്കളും കിട്ടുന്ന ചെറിയ മാര്‍ക്കറ്റുമുണ്ട്. ഫോട്ടോയെടുത്ത് ചൂടോടെ പ്രിന്റ് തരുന്നവര്‍ ധാരാളമുണ്ടെങ്കിലും എല്ലാവര്‍ക്കും സെല്‍ഫി എടുക്കാനാണ് താത്പര്യം. അങ്ങനെയുള്ള 'സെല്‍ഫി ശില്പങ്ങള്‍' വഴിനീളെ കാണാം. ഈ ആള്‍ക്കൂട്ടത്തിനിടയിലും ഫുട്ബോളും ക്രിക്കറ്റും കളിക്കുന്നവരും ഉണ്ട്. മുംബൈ അല്ലെങ്കിലും ക്രിക്കറ്റിന്റെ ഇതിഹാസതാരങ്ങളെ സമ്മാനിച്ച മണ്ണാണല്ലോ. ഇന്ത്യ ലോകത്തേക്ക് പറക്കുന്നതിന്റെ ഇടവേളകളും ഈ തീരത്തിരുന്ന് കാണാം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ പൊയ്ക്കൊണ്ടേയിരിക്കുന്നു.

കടല്‍പാലത്തിലൂടെ...

പാമ്പന്‍പാലമായിരുന്നു ആധുനിക എഞ്ചിനീയറിങ്വിദ്യയുടെ ഒരദ്ഭുതമായി നമ്മുടെ മുന്നിലുണ്ടായിരുന്നത്. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടല്‍പാലം. എന്നാലിപ്പോള്‍ അത് രണ്ടാംസ്ഥാനത്തായി. മുംബൈ വറോലിയില്‍നിന്ന് ബാന്ദ്രയിലേക്കുള്ള സീലിങ്ക് പാലം നഗരത്തിരക്കിനൊരാശ്വാസമായി. ഒപ്പം മുംബൈയുടെ നഗരമാഹാത്മ്യത്തിന് തിലകക്കുറിയും. രാജീവ്ഗാന്ധിസ്മാരകവുമാണത്. എട്ടുവരിയില്‍ വിശാലമായി കിടക്കുന്ന പാലം മാഹിം കടലിടുക്കിന് കുറുകെയാണ്. പടിഞ്ഞാറന്‍ നഗരപ്രാന്തങ്ങളെ നരിമാന്‍ പോയിന്റുമായി ബന്ധിപ്പിക്കുന്നു. 16 ബില്യണ്‍ ചെലവുചെയ്ത് പത്തുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. ദിവസം 37500 വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കുന്നു എന്നാണ് കണക്കെടുപ്പ്. ടോള്‍ ഉണ്ട്, കാറിന് 60, ടെംപോ 90, ട്രക്ക് 125 എന്നിങ്ങനെയാണ് നിരക്ക്.  മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഈ പാലം ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി 2009 ജൂണില്‍ ആദ്യഭാഗം തുറന്നു. ശേഷാദ്രി ശ്രീനിവാസനാണ് പാലം ഡിസൈന്‍ ചെയ്തത്.

Link Bridge
വറോലി-ബാന്ദ്ര സീ ലിങ്ക് പാലം

ലതാമങ്കേഷ്‌കറുടെ വീട്, അംബാനിയുടെ വീട്, സല്‍മാന്‍ഖാന്റെ ഫ്‌ലാറ്റ്. നഗരത്തിലെ കെട്ടിടങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും വീടുകള്‍ കാണിച്ചുതന്ന ഡ്രൈവര്‍ ഒടുക്കം ബാന്ദ്രയില്‍ കിങ് ഖാന്റെ മന്നത്ത് വീടിനു മുന്നില്‍ നിര്‍ത്തി. അവിടെ ഒരാള്‍ക്കൂട്ടം ഉണ്ടായിരുന്നു. അതുവഴി പോവുന്ന ടൂറിസ്റ്റ് ബസ്സുകള്‍ നിര്‍ത്തി ജനം ഇറങ്ങുന്നു. മന്നത്ത് ലാന്‍ഡ്സ് എന്‍ഡ് എന്ന് എഴുതിയ ബോര്‍ഡിനു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍. തൊട്ടുമുന്നിലുള്ള കടല്‍തീരവും സഞ്ചാരികളെക്കൊണ്ട് നിറയുന്നു. അവിടെനിന്ന് നേരെ ബാന്ദ്രാകോട്ടയിലേക്കു പോയി. അവിടെ ബാന്‍ഡ് സ്റ്റാന്‍ഡ് എന്നൊരിടമുണ്ട്. തട്ടുതട്ടായി. തെങ്ങും ചെടികളും വെച്ചുപിടിപ്പിച്ച് മനോഹരമാക്കിയ ഇടം. അവിടെയും നിറയെ ജീവനുള്ള  ചുംബനശില്പങ്ങളാണ്. കടല്‍തീരത്തെ പാറക്കൂട്ടത്തിനിടയിലും കമിതാക്കളുടെ പ്രേമലീലകള്‍. വെയില്‍ അവര്‍ക്ക് നിലാവാണെന്ന് തോന്നുന്നു. കോട്ടയുടെ മുകളില്‍ നിന്ന് സീലിങ്കും നഗരകെട്ടിടങ്ങളും കാണാനും നല്ല ചേലുണ്ട്. സന്ധ്യയ്ക്കുശേഷം സായാഹ്നസൂര്യനും ആലക്തിക ദീപങ്ങളും ചേര്‍ന്ന് ഈ കാഴ്ചയെ ഒന്നുകൂടി മനോഹരമാക്കും. 

ഹാജി അലി ദര്‍ഗ

മറൈന്‍ ഡ്രൈവിലൂടെ പോവുമ്പോള്‍ ഡ്രൈവറാണ് കാണിച്ചുതന്നത്. അതാ ആ കാണുന്നതാണ് ഹാജി അലി ദര്‍ഗ. അത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയമാണ്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും വിവാദങ്ങളും ഉണ്ടായിരുന്നല്ലോ. ഏതായാലും ഇപ്പോള്‍ സ്ത്രീകള്‍ പ്രവേശിച്ചുതുടങ്ങിയിരിക്കുന്നു.  കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന രീതിയിലുള്ള ഈ പള്ളി ഒരു ദര്‍ഗയാണ്.

Haji Ali Darga
ഹാജി അലി ദര്‍ഗ

1431-ല്‍ നിര്‍മിച്ച ഈ ദര്‍ഗയില്‍ ഹജ്ജിനു മുന്‍പ് തന്റെ എല്ലാ സ്വത്തും ദാനംചെയ്ത സയ്യിദ് പീര്‍ ഹാജി അലി ഷാ ബുക്കാരിയുടെ ദിവ്യസ്മരണകള്‍ അലയടിക്കുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ധാരാളംപേര്‍ എത്തുന്നു. വെള്ളിയാഴ്ചദിവസങ്ങളില്‍ സൂഫിവര്യന്മാര്‍ ഇവിടെ ക്വാവാലി സംഗീതം ആലപിക്കാറുണ്ട്. വറളി ഉള്‍ക്കടല്‍ തീരത്തിന്റെ മധ്യഭാഗത്താണ് ദര്‍ഗ. ഇന്ത്യാ മുസ്ലിം ശില്പകലയുടെ നിദര്‍ശനമായി നിലകൊള്ളുന്നു. 

സഞ്ജയ് ഗാന്ധി പാര്‍ക്ക്

കാടിനു നടുവില്‍ കരിമ്പാറകളില്‍ തീര്‍ത്ത 109 ഗുഹകള്‍. കൊത്തുപണികളും ശില്പങ്ങളും ജലസംഭരണികളും വീടിനകം പോലെയുള്ള ഗുഹകളും വലിയ ഗുഹാഹാളുമെല്ലാമായി ഒരു വിസ്മയലോകമാണ് കന്നേരി ഗുഹകള്‍. ബോറിവാലി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കിഴക്കുഭാഗത്തുകൂടി പുറത്തുകടന്നാല്‍ രണ്ടുകിലോമീറ്ററേയുള്ളൂ. സഞ്ചയ്ഗാന്ധി നാഷണല്‍ പാര്‍ക്കിലേക്ക്. പാര്‍ക്കിനകത്താണ് ഈ ഗുഹകള്‍. പാര്‍ക്കില്‍ പ്രവേശിക്കാന്‍ 44 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ക്യാമറയ്ക്ക് അമ്പതും. പാര്‍ക്കില്‍ ടൈഗര്‍ സഫാരി, ലയണ്‍ സഫാരി, മിനി ട്രെയിന്‍, ബോട്ടിങ്, പാര്‍ക്ക് തുടങ്ങിയ ധാരാളം ആക്ടിവിറ്റികളുണ്ട്. ഗുഹയിലേക്കു പോവാന്‍ അവിടെനിന്ന് ഷെയര്‍ ടാക്സിയോ ഷെയര്‍ചെയ്യാന്‍ ആളില്ലെങ്കില്‍ 400 രൂപ കൊടുത്ത് ടാക്സിയോ പിടിക്കണം. നടക്കുന്നവരും ഉണ്ട്. പക്ഷേ, നടക്കാന്‍ ഏഴുകിലോമീറ്ററാണ് ദൂരം.

Sanjay Gandhi Park
സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്കിലെ ബോട്ടിങ്‌

വണ്ടി പിടിച്ച് ഗുഹാമുഖത്തെത്തുമ്പോള്‍ അവിടെ വേറെ ടിക്കറ്റെടുക്കണം. പടവുകള്‍ കയറി മുകളിലോട്ടു പോവാം. അവിടെ ഓരോ ഗുഹയായി കയറിയിറങ്ങി കണ്ടുതീര്‍ക്കാന്‍ മണിക്കൂറുകള്‍ വേണം. ഹാളിനു മുന്നിലാണ് നാം വിസ്മയഭരിതരാവുക. കൂറ്റന്‍ ബുദ്ധസ്തൂപങ്ങള്‍ കൊത്തിവെച്ചതും ഒരു ഗുഹ തുരന്ന് മധ്യഭാഗത്ത് ശ്രീകോവില്‍പോലൊരു ശില്പം ബാക്കിവെച്ചതും കോലായയും കട്ടിലും ഇരിപ്പടവുമെല്ലാം ചേര്‍ത്ത് തുരന്നുണ്ടാക്കിയ ഗുഹയുമെല്ലാം അദ്ഭുതത്തോടെയേ കണ്ടുതീര്‍ക്കാനാവൂ. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചിക്കന്‍കറി എന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിങ്ങും അവിടെ നടക്കുന്നുണ്ടായിരുന്നു. ബുദ്ധഭിക്ഷുക്കളുടെ വേഷത്തില്‍ അവിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍കൂടി അണിനിരന്നതോടെ കാലം ബുദ്ധയുഗത്തിലേക്ക് തിരിച്ചുപോയി. അധിനിവേശങ്ങളുടെ ചരിത്രസ്മൃതികളും അവിടെ നിറഞ്ഞു. മുംബൈ നഗരത്തിന്റെ എല്ലാ തിരക്കുകളില്‍നിന്നും അകന്ന് അല്പസമയം ചെലവഴിക്കാന്‍ കന്നേരിയും എലിഫന്റാ കേവുമാണ് നല്ലത്.

ഗ്ലോബല്‍ വിപാസന സെന്റര്‍

മഹാരാഷ്ട്രയുടെ ഏഴ് അദ്ഭുതങ്ങളിലൊന്നായി മഹാരാഷ്ട്ര ടൂറിസം വകുപ്പ് അംഗീകരിച്ച ഗ്‌ളോബല്‍ വിപാസന സെന്റര്‍ രാവിലെ ഒമ്പതുമണിമുതല്‍ ഏഴുമണിവരെ സഞ്ചാരികളെ അനുവദിക്കും. ടിക്കറ്റില്ല. മുംബൈ എയര്‍പോര്‍ട്ടില്‍നിന്ന് 42 കിലോമീറ്റര്‍ ദൂരെ പടിഞ്ഞാറന്‍ ബോറിവാലിയിലാണിത്. ബര്‍മീസ് വാസ്തുശില്പചാതുരിയില്‍ പണിതീര്‍ത്ത പഗോഡ ധ്യാനത്തിനും മനശ്ശാന്തി തേടുന്നവര്‍ക്കും പറ്റിയ ഇടമാണ്.

Mumbai 2
മൗണ്ട് മേരി ബസലിക്ക

ഗോരെഗാവ് ഫിലിം സിറ്റി

മുംബൈയില്‍ ചെന്നാല്‍ ബോളിവുഡിനെ അറിയാതെപോവുന്നത് ശരിയല്ല. ഗോരെഗാവിലെ ഫിലിംസിറ്റി ടൂര്‍ അതിന് അവസരമൊരുക്കുന്നു. 599 രൂപ മുതലുള്ള പാക്കേജുണ്ട്. ഓണ്‍ലൈനില്‍ സൗകര്യപ്രദമായ സമയം നോക്കി ബുക്ക്‌ചെയ്താല്‍ മതി. 12.20, 2.20, 4.30 എന്നിങ്ങനെ മൂന്നുസമയങ്ങളിലായാണ് ഫിലിംസിറ്റി ടൂര്‍. ഡ്രീം സിറ്റി ടൂര്‍ 699 രൂപയാണ്. ഒരുമണി, മൂന്നുമണി, അഞ്ചുമണി എന്നിങ്ങനെയാണ് സമയം. ഈ രണ്ടും ചേര്‍ന്ന ടൂറിന് 1300 രൂപയാവും. ഇതിനു പുറമേ ഹാഫ് ഡേ ബോളിവുഡ് ടൂര്‍, ലൈവ്ഷോ ടൂര്‍, പാക്കേജസ് ഫോര്‍ സ്‌കൂള്‍ ആന്‍ഡ് കോളേജസ് തുടങ്ങിയ നിരവധി പാക്കേജുകള്‍ ഉണ്ട്. വിശദവിവരങ്ങള്‍ക്ക് & 07710065599, 8828304200 ഫോണ്‍നമ്പരില്‍ ബന്ധപ്പെടാം. ബുക്കിങ്ങിന് ഋാമശഹ: യീീസശിഴ@ൊൗായമശളശഹാരശ്യേീtuൃ.െരീാ. ണലയശെലേ : ംംം.ാൗായമശളശഹാരശ്യേീtuൃ.െരീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

നെഹ്റു പ്ലാനറ്റോറിയം

മുംബൈയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് നെഹ്റു പ്ലാനറ്റോറിയം. പ്രത്യേകിച്ചും കുട്ടികള്‍ കൂടെയുണ്ടെങ്കില്‍. മുതിര്‍ന്നവര്‍ക്ക് 60 രൂപയും നാലുമുതല്‍ പന്ത്രണ്ടുവരെ വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 40 രൂപയുമാണ് ടിക്കറ്റ്. 12 മണിക്ക് ഹിന്ദി, 1.30-ന് മറാത്തി, 3-ന് ഇംഗ്ലീഷ്, 4.30-ന് ഹിന്ദി എന്നിങ്ങനെയാണ് ഷോ ടൈം. മുന്‍കൂട്ടി ബുക്ക്‌ചെയ്യുന്നതാണ് നല്ലത്. ഓണ്‍ലൈനില്‍ ബുക്ക്ചെയ്യാം. http://www.nehru-centre.org/planetarium/ തിങ്കളാഴ്ചയും പ്രധാന ഉത്സവദിവസങ്ങളിലും പ്ലാനറ്റോറിയം അവധിയായിരിക്കും. 

ധാരാവി, ധാരാവി

നീ ധാരാവി ധാരാവിന്നു കേട്ടിട്ടുണ്ടോ എന്ന ചോദ്യം സിനിമയില്‍ നിന്നും കേട്ടിട്ടുണ്ടാവുമല്ലോ. എന്താണീ ധാരാവി എന്നറിയാന്‍ അതുവഴി ഒന്നു പോയി നോക്കാം. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. ഒരു ദശലക്ഷം ജനസംഖ്യ. സൗകര്യങ്ങള്‍ കുറഞ്ഞ കുടിലുകളില്‍ തിങ്ങിപാര്‍ക്കുന്നു. ഒരു നഗരം വളരുമ്പോള്‍ സമാന്തരമായി ചേരിയും വളരുമെന്നത് പ്രകൃതി നിയമം പോലെയാണോ. ധാരാവി കാണുമ്പോള്‍ അങ്ങിനെ തോന്നിപ്പോവും. നഗരത്തിന്റെ തൊഴില്‍ പരമായ പല ആവശ്യങ്ങളും നിവൃത്തിക്കാന്‍ ഈ ചേരി ഒഴിച്ചുകൂടാനാവാത്തതാണ്. ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഫ്‌ളാറ്റുകള്‍ കെട്ടിപൊക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഭൂരിപക്ഷവും കുടിലുകളില്‍ തന്നെയാണ്. ടോയ്‌ലറ്റിന്റെ അഭാവം, വെള്ളത്തിന്റെ ദൗര്‍ലഭ്യം അങ്ങിനെ പല പ്രശ്‌നങ്ങളും ഇവിടെത്തെ ജനതയുടെ കൂടപിറപ്പാണ്. ധാരാവി എന്താണെന്നറിയാന്‍ സ്‌ളം ടൂര്‍ പാക്കേജുകള്‍ ഉണ്ട്. 1200 രൂപയാണ് ഒരാള്‍ക്ക്. realitytoursandtravels.com. ✆ 9820822253. www.slumgods.in, ✆  9167426537.

വിശ്വാസികളുടെ നഗരം

ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ഈ നഗരത്തില്‍ ധാരാളമുണ്ട്. രണ്ടുനൂറ്റാണ്ട് പഴക്കമുള്ള പ്രഭാദേവിയിലെ സിദ്ധിവിനായക ക്ഷേത്രം ബുലാഭായ് ദേശായ് റോഡിലെ മഹാലക്ഷ്മി ടെംപിള്‍, ജുഹുബീച്ചിനടുത്തുള്ള ഇസ്‌കോണ്‍ ടെംപിള്‍ എന്നിവ ധാരാളം ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്രങ്ങളാണ്. ഇവിടെ സെക്യൂരിറ്റി ചെക്കിങ്ങുണ്ട്. ഫോട്ടോഗ്രാഫി അനുവദിക്കില്ല. ബാന്ദ്രയിലെ മൗണ്ട്‌മേറി ചര്‍ച്ച് നൂറു വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. വിശ്വാസികളും വിനോദ സഞ്ചാരികളും ഒരുപാട് എത്തുന്നുണ്ടിവിടെ. കൊളാബയിലെ അഫ്ഗാന്‍ പള്ളി  മാര്‍ത്തോമ വിഭാഗത്തിന്റേതാണ്.

തെരുവോരം to മാള്‍

വി.ടി. അടുത്തുള്ള ഫാഷന്‍ സ്ട്രീറ്റ് തെരുവോര തുണിക്കച്ചവടത്തിന്റെ കേന്ദ്രമാണ്. വിലപേശി വാങ്ങാം. നല്ല ഫാഷനബിളായ വസ്ത്രങ്ങള്‍ നാട്ടിലേക്കാള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കും.
ഇതിനടുത്തുതന്നെയാണ് കിളികള്‍, പച്ചക്കറി, പഴം എന്നുവേണ്ട എന്തും വാങ്ങാന്‍കിട്ടുമെന്ന് വിശേഷിപ്പിക്കാവുന്ന ക്രാഫോര്‍ട് മാര്‍ക്കറ്റ്. മഹാത്മാ ജ്യോതിബാ ഫുലെ മാര്‍ക്കറ്റ് എന്നൊക്കെ പുനര്‍നാമകരണംചെയ്തിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ഇപ്പോഴും ഇതിനെ പഴയ പേരില്‍തന്നെയാണ് വിളിക്കുന്നത്. മനീഷ് മാര്‍ക്കറ്റിലാണെങ്കില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഹോള്‍സെയില്‍ കച്ചവടമാണ്. ഇത് മൂന്നും അടുത്തടുത്താണ്. ദാദര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഭരത്ക്ഷേത്ര സാരികള്‍ക്കു മാത്രമായുള്ള ഇടമാണ്. 1000 രൂപവരെയുള്ള സാരികള്‍ക്ക് പ്രത്യേക ഷോറൂമുണ്ട് അവര്‍ക്ക്. ലോവര്‍ പരേലിലെ ഹൈസ്ട്രീറ്റ് ഫീനിക്സ് മാള്‍, ഗാട്കൂപ്പറിലെ ആര്‍ സിറ്റി മാള്‍, അന്ധേരി വെസ്റ്റിലെ ഇന്‍ഫിനിറ്റി മാള്‍, ഗൊരേഗാവിലെ ഒബ്റോയ്, കുര്‍ള വെസ്റ്റിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റി, ജുഹുവിലെ ഡൈനമിക് മാള്‍, സാന്താക്രൂസിലെ ഹൈലൈഫ് മാള്‍ തുടങ്ങി ആധുനിക ഷോപ്പിങ് മാളുകളും ധാരാളമുണ്ട് മുംബൈയില്‍.

മുംബൈയുടെ രസമുകുളങ്ങള്‍

ഏത് നാട്ടുകാര്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ കിട്ടും എന്നതാണ് മുംബൈയുടെ ഒരു സൗകര്യം. 40 രൂപയുടെ ബിരിയാണിയും കിട്ടും 2500 രൂപയുടെ ബിരിയാണിയും കിട്ടും. എന്നിരുന്നാലും മുംബൈയുടെ സ്വന്തം രുചിപ്പട്ടികയില്‍ വഡാപാവാണ് പ്രധാനം. അതില്‍ തന്നെ മഹാലക്ഷ്മി വഡാപാവ് പ്രസിദ്ധമാണ്. വെജിറ്റേറിയന്‍ ബര്‍ഗറാണ് വഡാപാവ്. പിന്നെ കുള്‍ഫി എന്ന ഐസ് ഐറ്റവും പ്രധാനമാണ്. കേരളീയര്‍ക്ക് ഇഷ്ടംപോലെ മലയാളി ഹോട്ടലുകളുണ്ടിവിടെ. ദാദറിലെ കൈലാസ് ലസി സെന്ററും പ്രസിദ്ധമാണ്. ക്രാഫോഡ് മാര്‍ക്കറ്റിലെ കീമാ പാവ്, ബെന്തി ബസാറിലെ വൈറ്റ് ബിരിയാണി, ഗ്രാന്‍ഡ് റോഡിലെ ബണ്‍മസ്‌കയും മാവാസമോസയും സിയോണിലെ സമോസയും ചോളയും, പ്രതാപ് ദാബയിലെ വോഡ്ക പാനിപൂരി, ഐസ്‌ക്രീം ചര്‍ച്ച്ഗേറ്റിലെ ഐസ്‌ക്രീം സാന്‍ഡ്വിച്ച്, മറൈന്‍ലൈന്‍ സ്റ്റേഷനിലെ മിലാന്‍ കുള്‍ഫി, എല്ലാ തെരുവുകളിലും കിട്ടുന്ന ബേല്‍പൂരി, ചന്നമസാല തുടങ്ങിയ പരീക്ഷിക്കേണ്ട പ്രാദേശിക തനതുരുചികള്‍ ഏറെയുണ്ടീ നഗരത്തില്‍. ബി.എം. ഡബ്ല്യു കാറില്‍ വന്ന് കാറിന്റെ ബോണ്റ്റ്തന്നെ തീന്‍മേശയാക്കുന്ന ധനികരും ഈ തെരുവോര രുചികളുടെ അടിമകളാണ്.

Mumbai, the commercial capital of India and is one of the predominant port cities in the country. Mumbai's nature as the most eclectic and cosmopolitan Indian ctiy is symbolized in the presence of Bollywood within the ctiy, the centre of the globally-influential Hindi film and TV industries. It is also home to India's largest slum population. 
Best Season: The best time to visit is during the winter between November and February. 

How to reach

By Air: Mumbai's Chhatrapathi Shivaji International Airport (IATA: BOM) (ICAO: VABB) is India's second busiest airport and one of the main international gateways to the country. 
The Sahar Elevated Access Road, abbreviated to SEAR, is a dedicated, elevated, express access road in Mumbai that connects the Western Express Highway (WEH) near Hanuman Nagar junction in Vile Parle, with the forecourts of Terminal T2 of the Chhatrapathi Shivaji International Airport. It facilitates easier and quicker access to the commuters proceeding to and from the airport. The airport is 28 km from down town. Take a prepaid coupon taxi to minimize hassle. Never pay more than $450-600 for a prepaid taxi. This amount should get you all the way to the southernmost point of Colaba, the main tourist district.
 

BY PUBLIC TRANSPORT: For those who don't want to use taxis to get to down town, take bus 337 or 308 (bus stop just outside Level 6 departure hall entrance); to terminus which is Andheri station (bus fare $ 14), walk a short distance to the Andheri train station, then take Harbour Line (Blue) towards CST terminus, (train fare $10 buy from ticket/booking office, but there seem to be no one checking tickets on the jam packed trains). 
 

Tourist traps

As in any other city, local people may try to take advantage of tourists who are unfamiliar with the area. Although you are bound to run into many different tourist traps while you are in Mumbai one should be aware that when your taxi cab pulls up to the airport a man will more than likely get your luggage out of the trunk, put it in a cart, push it towards the terminal asking for a $ 500+ baggage fee along the way. There is no baggage fee; it is best to decline the offer take the cart and pushing it yourself. You can dance in the streets and look like an idiot too until the thief runs away in embarrassment.

By Rail: Trains arrive in Mumbai from all over India. The Central line serves connectivity to Southern India, Eastern India, and parts of North India. The key stations are Chattrapati Shivaji Terminus (formerly Victoria Terminus, known just as VT), Dadar Terminus, and Kurla (Lokmanya Tilak) Terminus. The Western line connects to the Western states of Gujarat, Rajasthan, and some parts of North India. The main terminus are Mumbai Central and Bandra Terminus.
The Konkan Railway is a good way to travel from Goa, and Kerala . The Lokmanya Tilak Terminus is the destination for the line.
By Road: National highway numbers 3, 4, 6, 8, 9, 17, and the Mumbai-Pane express way radiate from the city providing links to all parts of the country. The road conditions are generally better than in the rest of India. 

Distance chart

Ahmedabad-550 km Bangalore -998.  Chennai-1109 km  Cochin -1384 km. Goa-593 km  Hyderabad -711 km Mangalore -713 km  New Delhi -1407 km.ST Buses The MSRTC (Maharashtra State Road Transport Corporation), (Mumbai Central✆ +91 22 2307 4272/ +91 22 2307 6622, Parel✆  +91 22 2422 9905 Dadar✆  +91 22 2413 6835) commonly known as ST, operates services to Mumbai from various cities in Maharashtra. Mumbai Central is the most important Terminus in the city. All major cities in Maharashtra and nearby states are connected through Mumbai Central Terminus. The other important ST depots are at Parel, Nehru Nagar-Kurla, and Borivali. You can get buses for all over Maharashtra from these depots. But from Mumbai Central you would get buses any time as well as other State Transport buses. 

By Taxi: Taxis are cheap and plentiful Uber, Ola cabs and GetMeCab are also easily available. 

Local Train: Most people travel in Mumbai using the Suburban Rail Network commonly referred to as 'Locals'. Mumbai has an extensive network, with three lines - the Western Line, the Central Main Line, and the Harbour Line. Mumbai is a linear city and the Western Line travels from Churchgate to Virar via Mumbai's Western Suburbs. The Western line provides North-South connectivity. Slow local trains (MEMUs-Main Line Electric Multiple Units) may go beyond till Dahanu Road as well.

The Central Main Line travels from Mumbai CST (Chhatrapati Shivaji Terminus), aka VT Victoria Terminus to Kalyan via Mumbai's Central Suburbs and Thane, with some slow services running beyond to Karjat, Khopoli, and Kasara. The interchange point between the Western Line and the Central Line is Dadar. The Harbour Line has a common stretch between Mumbai CST (aka VT Victoria Terminus) and Vadala. The harbour line splits into two spurs, the main one running to Mumbai's Eastern Suburbs and Navi Mumbai, up to Panvel. The Interchange point of this line with the Central Main Line is at Kurla. The other spur of the Harbour Line runs up to Mahim on the Western Line and runs parallel up to Andheri. The interchange stations with the Western line are Bandra and Andheri.

Yathra
മാതൃഭൂമി യാത്ര വാങ്ങാം

Trains on all lines start operations after 4AM and close operations between midnight and 1AM. Second class travel is very cheap. However, it is advisable to buy first class tickets as the economy class is extremely crowded. First Class can be quite expensive and if four people are travelling together, a taxi might be better. There would always be queues and it would be advisable to buy coupon booklets.

If you are a tourist, you can buy a 'Tourist Ticket'. It costs $160 and you can travel in first class compartments of all the three lines during the entire day. Ensure the location of the first class compartment before the train arrives. You may ask fellow passengers or the vendors at the various food stalls. An easier way to spot the location of the First class compartment is to check the station walls painted with red and yellow slant stripes.

Mumbai Metro

The Mumbai Metro was launched on Sunday, the 8th of June 2014. An inaugural offer of $10 as fare for the month. Now the fares range from $ 10-40

Content Highlights: Mumbai, Mumbai Travel, Dharavi, Slum Tour Package, Mathrubhumi Yathra