എന്തെന്തു മോഹ ചിതാഭസ്മ ധൂളികള്‍... 
ഇന്നോളം ഗംഗയില്‍ ഒഴുകി... 
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തം ആ ഗംഗാ ജലം...

മലയാളിയുടെ പ്രിയ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍. ഒരു പക്ഷെ ചിത്രങ്ങള്‍ക്കും വിവരണങ്ങള്‍ക്കും ഗംഗാനദിയെ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക്  ഇത്രത്തോളം എത്തിക്കാനായെന്നു വരില്ല. ആദ്യമായി കാശി ദര്‍ശിക്കുന്നതിനും വളരെ നാളുകള്‍ക്കു മുമ്പ് അദ്ദേഹം എഴുതിയ സിനിമാഗാനമാണിത്. പിന്നീട് ആ പുണ്യഭൂമിയിലൂടെ പല തവണ സഞ്ചരിച്ചു.

മലയാളിയുടെ പ്രിയ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ഇപ്പോള്‍ തീര്‍ഥാടനത്തിലാണ്. കാശി തീര്‍ഥാടനം ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം ആരാധകരുമായി പങ്കുവെച്ചുവരികയാണ്...

Sreekumaran Thampi
കടപ്പാട് - ശ്രീകുമാരന്‍ തമ്പി, ഫെയ്‌സ്ബുക്ക് പേജ്
Sreekumaran Thampi
കടപ്പാട് - ശ്രീകുമാരന്‍ തമ്പി, ഫെയ്‌സ്ബുക്ക് പേജ്

 

കാശി വിശ്വനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഗംഗയിലൂടെ ജലയാത്ര ചെയ്ത ശ്രീകുമാരന്‍ തമ്പി, വാരാണസിയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മണികര്‍ണിക ഘാട്ടിലെ കാഴ്ചകള്‍ മനോഹരമായൊരു ഗാനത്തിലൂടെയാണ് വര്‍ണിക്കുന്നത്. ഉറ്റവരുടെയും ഉടയവരുടെയും അന്ത്യകര്‍മങ്ങള്‍ക്കായി നിരവധി പേരാണ് ഗംഗാനദീതീരത്തെ ഈ പടിക്കെട്ടുകളില്‍ പ്രതിദിനം എത്തിച്ചേരുന്നത്.

 മണികര്‍ണ്ണിക ഘാട്ടിലും രാജാ ഹരിശ്ചന്ദ്ര ഘാട്ടിലുമാണ് ഏറ്റവും കൂടുതല്‍ ശവസംസ്‌കാരം നടക്കുന്നത്. ജീവിതം എത്ര ക്ഷണികവും അഹന്ത എത്ര അര്‍ഥശൂന്യവുമാണെന്ന് ഇവിടെ എരിയുന്ന ചിതാഗ്‌നിനാളങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

Sreekumaran Thampi
കടപ്പാട് - ശ്രീകുമാരന്‍ തമ്പി, ഫെയ്‌സ്ബുക്ക് പേജ്
Sreekumaran Thampi
കടപ്പാട് - ശ്രീകുമാരന്‍ തമ്പി, ഫെയ്‌സ്ബുക്ക് പേജ്

 

1993-ലാണ് താന്‍ ആദ്യമായി ഗംഗാനദി കാണുന്നതെന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍മിക്കുന്നു. ഹരിദ്വാര്‍, ഋഷികേഷ്, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ അന്നു സന്ദര്‍ശിച്ചിരുന്നു. അതിനും വളരെ മുമ്പ് എഴുതിയതെന്ന് പറഞ്ഞ്, കരഞ്ഞുകൊണ്ടേ ജനിക്കുന്നു...' എന്നു തുടങ്ങുന്ന മനോഹരഗാനവും കുറിച്ചിരിക്കുന്നു...