താരങ്ങള്‍ തങ്ങളുടെ യാത്രകള്‍ക്കിടയിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമത്തിലൂടെ പങ്കുവെയ്ക്കാറുണ്ട്. തുര്‍ക്കി യാത്രയ്ക്കിടെ ഗായിക റിമി ടോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. റിമിയുടെ സഹോദരനായ റിങ്കുവിനെ വഴിയോരക്കച്ചവടം നടത്തുന്ന കുട്ടി സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ഈ യാത്രയില്‍ ഏറ്റവും ടച്ചിങ് ആയിത്തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടിത്തമെന്നാണ് റിമി വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. നമ്മുടെ ആരോ പോലെ എത്ര സ്‌നേഹത്തോടെയാണ് ആ കുഞ്ഞ് കെട്ടിപ്പിടിച്ചതെന്നും റിമി കുറിച്ചിരിക്കുന്നു. തന്റെ സഹോദരനേയും സഹോദരിയേയും കുറിച്ച് റിമി പോസ്റ്റില്‍ പറയുന്നുണ്ട്. റിങ്കുവിനേയും റീനുവിനേയും സഹോദരങ്ങളായി കിട്ടിയതാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. അധികം സംസാരിക്കാത്തവരും കുട്ടികളെ നന്നായി നോക്കുന്നവരും പൈസയുടെ വില അറിഞ്ഞ് ചെലവാക്കുന്നവരുമാണവര്‍. അവരാണോ തന്റെ ചേട്ടനും ചേച്ചിയുമെന്ന് തോന്നിയിട്ടുണ്ടെന്നും റിമി കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

"കണ്മണി കാണണ്ട പപ്പേ" എന്നാണ് പോസ്റ്റിന് റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്ത കമന്റ് ചെയ്തിരിക്കുന്നത്. ദീപ്തി വിധുപ്രതാപും നടന്‍ ഷിയാസ് കരീമുമെല്ലാം കമന്റുമായി എത്തിയവരില്‍പ്പെടുന്നു. കപ്പദോക്കിയയിലും തുര്‍ക്കിയിലെ വിവിധയിടങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

Content Highlights: Rimi Tomy, turkey travel, cappadocia travel, celebrity travel