യാത്രകളെ സ്‌നേഹിക്കുന്ന മലയാള സിനിമാതാരങ്ങളില്‍ മുന്‍പന്തിയില്‍ത്തന്നെയാണ് റിമ കല്ലിങ്കലിന്റെ സ്ഥാനം. നടി പാര്‍വതിക്കും ധന്യാ രാജേന്ദ്രനുമൊപ്പം പോയ യാത്രയുടെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഭീമന്‍ സെക്കോയ മരങ്ങളുള്ള കാലിഫോര്‍ണിയയിലെ യോസെമിറ്റി നാഷണല്‍ പാര്‍ക്കിലേക്കായിരുന്നു റിമയുടേയും സുഹൃത്തുക്കളുടേയും യാത്ര. 'അപ് ക്ലോസ്' എന്ന തലക്കെട്ടോടു കൂടിയ ഒരു ചിത്രത്തിന് ട്രെക്ക് ചെയ്ത് ക്ഷീണിച്ച നമ്മള്‍ എന്നാണ് പാര്‍വതി കമന്റ് ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Up close. @dhanyarajendran @par_vathy ❤️

A post shared by Rima Kallingal (@rimakallingal) on

 

'സ്‌പോട്ട് അസ്' എന്ന തലക്കെട്ടുള്ള മറ്റൊരു ചിത്രത്തിന് പാര്‍വതി നല്‍കിയ മറുപടിയും രസകരമാണ്.

 
 
 
 
 
 
 
 
 
 
 
 
 

Spot us 😋

A post shared by Rima Kallingal (@rimakallingal) on

 

വാതിലിന്റെ ആകൃതിയില്‍ നടുഭാഗം ചെത്തിമിനുക്കിയ സെക്കോയ മരത്തിന് കീഴെ നിന്നുള്ള ചിത്രവും റിമ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

For you all to get an idea of how big these red wood trees are.

A post shared by Rima Kallingal (@rimakallingal) on

 

യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലും ഇവിടം ഇടംപിടിച്ചിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷമായ 'ജയന്റ് സെക്കോയ' യോസെമിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാനൈറ്റ് പാറകളും വെള്ളച്ചാട്ടങ്ങളും ജൈവവൈവിധ്യങ്ങളും കൊണ്ട് സമ്പന്നമാണ് യോസെമിറ്റി ദേശീയോദ്യാനം. ശരാശരി നാല് മില്ല്യണ്‍ സഞ്ചാരികളാണ് പ്രതിവര്‍ഷം ഇവിടെയെത്താറ്.

Content Highlights: Rima Kallingal, Parvathy Thiruvothu, Yosemite National Park, Celebrity Travel