ഞ്ചാരപ്രിയരുടെ സ്വപ്‌നലക്ഷ്യങ്ങളിലൊന്നാണ് പാരീസ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരസുന്ദരി രശ്മികയും പാരീസിലെത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പാരീസ് സന്ദര്‍ശനത്തിനെത്തിയ വിവരം താരം അറിയിച്ചത്.

നവംബര്‍ 24-നായിരുന്നു താരത്തിന്റെ പാരീസ് യാത്ര. പാരീസിലെ എന്റെ ആദ്യദിനം ഇങ്ങനെയായിരുന്നു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം രശ്മിക കുറിച്ചത്. യാത്രയേക്കുറിച്ച് എഴുതുന്നതിനേക്കാളുപരി ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കുന്നതിനേക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും രശ്മിക എഴുതി. ഈഫല്‍ ടവറിന്റെയും ഭക്ഷണം കഴിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ രശ്മിക പങ്കുവെച്ചിട്ടുണ്ട്. 

ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനേത്തുടര്‍ന്ന് ഫ്രാന്‍സിലെമ്പാടും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാധുവായ വിസ കൈവശമുള്ള യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ഫ്രാന്‍സില്‍ ക്വാറന്റീന്‍ പാലിക്കേണ്ടതില്ല. ഫൈസര്‍, കോമിര്‍നാറ്റി, മോഡേണ, ആസ്ട്രസെനെക്ക, വാക്‌സെവ്രിയ, കോവിഷീല്‍ഡ് എന്നിവയാണ് നിലവില്‍ ഫ്രാന്‍സില്‍ അംഗീകാരം ഉള്ള വാക്‌സിനുകള്‍. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും ഫ്രാന്‍സ് അംഗീകരിക്കാത്ത വാക്‌സിന്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ എടുത്തവര്‍ക്കും ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ ബാധകമാണ്.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ് രശ്മികയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തമിഴിലും രശ്മിക അരങ്ങേറ്റം കുറിച്ചിരുന്നു.

Content Highlights: Rashmika Mandanna, paris travel, paris trip, celebrity travel, pushpa movie