ലോക്ക്ഡൗൺ കാലത്ത് പഴയപോലെ സഞ്ചരിക്കാനൊന്നും ആകില്ലെങ്കിലും യാത്രകളിഷ്ടപ്പെടുന്നവര്‍ മുമ്പ് പോയ ഓര്‍മകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. നടന്‍ പൃഥ്വിരാജ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും അത്തരത്തിലൊന്നാണ്.

സുപ്രിയ, 2020-ല്‍ നമ്മള്‍ നടത്തിയ രാജ്യാന്തര ഡ്രൈവിനേക്കുറിച്ചോര്‍ക്കുകയാണ്. മോണ്ട് ബ്ലാങ്കിലേക്കുള്ള യാത്രാമധ്യേ, മണിക്കൂറുകള്‍ നീണ്ട ഡ്രൈവിനുശേഷം സ്വിറ്റ്‌സര്‍ലാന്‍ഡ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമം. അതിന് ശേഷം വര്‍ഷം മുഴുവന്‍ അത്തരം വ്യത്യസ്ത ആശയങ്ങളുണ്ടായിരിക്കുന്നു.

ലോകം ഉടന്‍ സാധാരണരീതിയിലേക്ക് മടങ്ങിയെത്തും. സഞ്ചാരികളും പര്യവേക്ഷകരും അവര്‍ക്കിഷ്ടപ്പെട്ടത് ചെയ്യാന്‍ വൈകാതെ മടങ്ങിയെത്തുമെന്നും പൃഥ്വി കുറിച്ചു.

ആ ദിവസങ്ങള്‍ തനിക്കും മിസ് ചെയ്യുന്നുവെന്നാണ് സുപ്രിയ ഇതിന് കമന്റിട്ടത്. പക്ഷേ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിയെയാണെന്നും അവര്‍ കുറിച്ചു. 

'ആടുജീവിത'ത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ താരം കൊച്ചിയിലെ ഹോട്ടലില്‍ ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയിരുന്നു.

Content Highlights: Prithviraj Sukumaran, Mont Blanc Travel, Celebrity Travel