ക്ഷത്രങ്ങളുടെ ലോകത്തേക്ക് റൈഡര്‍ റോബിക്കൊപ്പം തത്സമയസഞ്ചാരം. അയ്യായിരത്തോളം നക്ഷത്രങ്ങളിലൂടെ തലസ്ഥാനനഗരത്തിന് ക്രിസ്മസ് പ്രഭ ചൊരിയാന്‍ ഒരുങ്ങിയിരിക്കുന്ന പുത്തന്‍കുന്ന് ദേവാലയത്തിലേക്കാണ് റോബി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഡിസംബര്‍ 24, വൈകുന്നേരം ഏഴിന് ക്രിസ്മസ് സ്‌പെഷല്‍ ലൈവ് റൈഡ് വിത്ത് റോബി.

liveridewithroby

സഹ്യമലയും അറബിക്കടലും ഒരു ക്യാന്‍വാസില്‍ പ്രത്യക്ഷപ്പെടുന്ന നയനമനോഹരമായ കാഴ്ചയാണ് തിരുവനന്തപുരത്തെ പുത്തന്‍കുന്നില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന സി.എസ്.ഐ. പള്ളിയിലാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള നക്ഷത്രമേള ഒരുക്കിയിരിക്കുന്നത്.  

liveridewithroby

ശനിയാഴ്ച വൈകിട്ട് ഔദ്യോഗിക ചടങ്ങിലൂടെ മിഴിതുറക്കുന്ന നക്ഷത്രക്കൂട്ടം, തുടര്‍ന്നുള്ള മൂന്ന് ദിവസം പ്രഭചൊരിയും. രണ്ടുമാസത്തെ പരിശ്രമത്തിലൂടെ, അയ്യായിരത്തോളം നക്ഷത്രങ്ങളാണ് ഇവിടെ അലങ്കരിച്ചിരിക്കുന്നത്.

liveridewithroby

അസുലഭമായ ഈ കാഴ്ചകള്‍ക്ക് മാതൃഭൂമി ഡോട്ട് കോമിലൂടെ നിങ്ങള്‍ക്കും സാക്ഷ്യം വഹിക്കാം.