12-ാം നൂറ്റാണ്ടിലെ വടക്കന്‍ കേരളം തേടി സംവിധായകന്‍ ജയരാജും റോബിയും നടത്തിയ യാത്രയുടെ അനുഭവങ്ങള്‍. ഫെബ്രുവരി 22, വൈകുന്നേരം 5.30-ന് സംപ്രേക്ഷണം ചെയ്ത തല്‍സമയ വീഡിയോ കാണാം.

 

 

Posted by Mathrubhumi on Wednesday, 22 February 2017

 

നൂറ്റാണ്ടുകള്‍ പിന്നിലേക്കുള്ള ഒരു യാത്രയാണിത്. വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിക്കാനായി സംവിധായകന്‍ ജയരാജും റോബിദാസും അജന്ത എല്ലോറ ഗുഹകളിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോം ട്രാവലിലൂടെ തല്‍സമയം ഇരുവരും പങ്കുവെച്ചു.

veeram

ജയരാജിന്റെ നവരസപരമ്പരയിലെ അഞ്ചാമത്തെ സിനിമയായ വീരം അന്താരാഷ്ട്ര വേദികളില്‍ പ്രശംസകള്‍ നേടിവരികയാണ്.  12-ാം നൂറ്റാണ്ടിലെ കേരളം പുനരാവിഷ്‌കരിക്കാന്‍ ജയരാജിനെ സഹായിച്ചതാകട്ടെ നിത്യസഞ്ചാരിയായ റോബിയും.

ആഗ്രയിലും ഫത്തേപുര്‍ സിക്രി, ഔറംഗാബാദ് എന്നിവിടങ്ങളിലുമായിരുന്നു വീരത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. വാസ്തുവിസ്മയമായ അജന്ത എല്ലോറ ഗുഹകളുടെ ഭംഗിയും ചിത്രത്തിന് മുതല്‍ക്കൂട്ടായി. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.