തിരുവനന്തപുരത്ത് കോവളവും ശംഖുമുഖവും കണ്ടുമടുത്തവര്‍ക്ക് ഇതാ ആഴിമല ബീച്ച്. മണല്‍ത്തരികളും പാറക്കെട്ടുകളും ചെറുപുല്‍മേടും ചേരുന്ന ആഴിമല കടല്‍ത്തീരത്തിന് സമീപമാണ് ആഴിമല ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടലിലെ ഈ മലയില്‍ തത്സമയം സായാഹ്നം ചിലവിടാം, ലൈവ് റൈഡ് വിത്ത് റോബിയിലൂടെ.

live ride

ജനുവരി 14, ശനിയാഴ്ച വൈകിട്ട് 5.30-ന് മാതൃഭൂമി ഡോട്ട് കോമില്‍ ആഴിമല ബീച്ചിന്റെ വിശേഷങ്ങളുമായാണ് റോബി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

ആഴിമല

live ride

കോവളം റൂട്ടിലാണ് ആഴിമല സ്ഥിതി ചെയ്യുന്നത്. വഴിഞ്ഞത്തിനു ശേഷം മുക്കോല കവലയും കഴിഞ്ഞ് വലത്തേക്ക് മൂന്ന് കിലോമീറ്ററോളം പോയാല്‍ ആഴിമല ശിവക്ഷേത്രത്തിലെത്താം. ക്ഷേത്രം വരെ ബസ് സര്‍വീസുകളുണ്ട്. ക്ഷേത്രത്തിന്റെ വശത്തുകൂടെ കടല്‍ത്തീരത്തിലേക്ക് ഇറങ്ങാം.