യാത്രകളില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്? പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള ബൈക്ക് യാത്രയില്‍. ബുള്ളറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയ സൗമ്യ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ്, ലൈവ് റൈഡ് വിത്ത് റോബിയില്‍.

live ride with roby

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്ത് നടന്ന തത്സമയ സംഭാഷണത്തില്‍, മാതൃഭൂമി ഡോട്ട് കോമിലൂടെ പതിനായിരങ്ങള്‍ പങ്കെടുത്തു.

live ride with roby

 

റോയല്‍ എന്‍ഫീല്‍ഡ് സംഘടിപ്പിച്ച 'ഹിമാലയന്‍ ഒഡീസി' വനിതാ എഡിഷനിലെ ഏക മലയാളി സാന്നിധ്യമായ പി.എന്‍. സൗമ്യയായിരുന്നു ഈയാഴ്ചത്തെ  ലൈവ് റൈഡ് വിത്ത് റോബിയില്‍ അതിഥി. 

live ride with roby

സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിലെ പ്രശ്‌നങ്ങളും അനുഭവങ്ങളും സൗമ്യ പ്രേക്ഷകരുമായി പങ്കുവെച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായി. കേരളത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഹനപാതയായ, ജമ്മു കശ്മീരിലെ ഖര്‍ദുങ് ലായിലേക്ക് ബുള്ളറ്റോടിച്ച് കയറിയ സൗമ്യ കാസര്‍കോടുകാരിയാണ്.