സ്ത്രധാരണത്തില്‍ കംഫര്‍ട്ട് ആണ് പ്രധാനം. യാത്രകളില്‍ പ്രത്യേകിച്ചും. മെറ്റീരിയല്‍ സോഫ്റ്റ് ആയിരിക്കണം. പ്രിയം ലൂസ് ഫിറ്റിനോട് തന്നെ. ഹരം പാന്റ്‌സ്, പലാസോ, ലിനന്‍ പാന്റ്‌സ് ഒക്കെയാണ് യാത്രകളിലെ സ്ഥിരം വേഷം. ജീന്‍സും ഇടാറുണ്ട്. പക്ഷേ, അതും സോഫ്റ്റ് മെറ്റീരിയല്‍ ആയിരിക്കണം. അതിനൊപ്പം ടി-ഷര്‍ട്ടോ, കോട്ടണ്‍ ടോപ്പോ ആണെങ്കില്‍ ആശ്വാസം. ബോഡി ഷെയിപ്പ് ഉണ്ടാവില്ല. തടിയൊക്കെ തോന്നും. എന്നാലും കുഴപ്പമില്ല. 

ഇടയ്‌ക്കൊക്കെ കോട്ടന്‍ കുര്‍ത്തയും ലഗിന്‍സും ഇടാന്‍ ഇഷ്ടമാണ്. പൊതുവെ ആക്‌സസറീസ് ഒന്നും ഉപ് യോഗിക്കാറില്ല. യാത്രകളില്‍ തീരെയില്ല. പക്ഷേ, ഒരു സ്ഥിരം മൂക്കുത്തിയുണ്ട്. അതാണെന്റെ ബേസിക് ആക്‌സസറി. യാത്രയിലാണെങ്കില്‍ ഒരു വാച്ചും കൈയിലുണ്ടാവും. പിന്നെ കാന്‍വാസ് പോലെ പെട്ടെന്നിട്ട് ഇറങ്ങാന്‍ പറ്റുന്ന ഷൂസുകളോടാണ് താല്‍പര്യം. ഹീല്‍സ് അടുപ്പിക്കാറില്ല. യാത്രയില്‍ ചില പ്പോള്‍ സ്ലിപ്പറുകളും ഉപയോഗിക്കും.

WON'T MISS: യാത്രയ്ക്കിറങ്ങുമ്പോള്‍ സ്‌കാര്‍ഫ് നിര്‍ബന്ധം. വിമാനത്തിലോ അല്ലെങ്കില്‍ മറ്റ് എ.സി യാത്രകളിലോ ആണെങ്കില്‍ സ്‌കാര്‍ഫ് കഴുത്തിലൂടെ ഇടുകയോ തലയില്‍ കെട്ടുകയോ ചെയ്യും.

FEEL GOOD AT: ഹില്‍ സ്‌റ്റേഷനുകളും ബീച്ചുകളുമാണ് ഫേവറേറ്റ്. നാട്ടില്‍ വാഗമണ്‍, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. പിന്നെ ഷിംല, മണാലി. അവിടെ വെച്ച് സ്‌കീയിങ് പരീക്ഷിച്ചിരുന്നു.
ഇവിടെയൊക്കെ തണുപ്പു കൂടുതലായത് കൊണ്ട് ജാക്കറ്റ്, ഷൂസ്, സോക്‌സ് എന്നിവയെടുത്ത് ഫുള്‍ സെറ്റപ്പിലാണ് പോക്ക്. വര്‍ക്കല ബീച്ച് പോകണമെന്ന് വളരെ ആഗ്രമുള്ള സ്ഥലമാണ്. 

അച്ഛന്റെ തറവാട് തീരപ്രദേശത്താണ്. തൃശൂരിലെ കഴിമ്പം എന്ന സ്ഥലത്ത്. വീട്ടിലിരുന്നാല്‍ തിരയടിക്കുന്ന ശബ്ദം കേള്‍ ക്കാം. അതുകൊണ്ടാവും ബീച്ചുകളോടൊരു ഇഷ്ടക്കൂടുതല്‍. ഗോവയിലെ തിരക്ക് കൂടിയ ബീച്ചുകളും ഇഷ്ടമാണ്. ബീച്ച് ഫണ്ടില്‍ റെസ്റ്റോറന്റ്‌സൊക്കെയായി അത് വേറൊരു അന്തരീക്ഷമാണ്. ഗോവയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ചെയ്തിരുന്നു. പാരാഗ്ലൈഡിങ്, ജെറ്റ് സ്‌കീയിങ്, ബനാന റൈഡ്... ഇനി സ്‌കൂബ ഡൈവിങ്ങിലൊരു കൈ നോക്കണം...