തുടക്കം മലയാളത്തിലാണെങ്കിലും മാതൃഭാഷയും കടന്ന് തമിഴും തെലുങ്കും വരെ എത്തിനില്‍ക്കുകയാണ് നടി കീര്‍ത്തി സുരേഷ്. സിനിമയ്‌ക്കൊപ്പം യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. സ്‌പെയിനില്‍ നിന്നുള്ളതാണീ ചിത്രങ്ങളെന്നതാണ് ഇതിലെ സവിശേഷത.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കീര്‍ത്തി സ്‌പെയിനിലെത്തിയത്. സൂര്യാസ്തമയ ഡയറികളിലൊന്ന് എന്ന തലവാചകത്തോടെയാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കപ്പും കയ്യിലേന്തി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന കീര്‍ത്തിയുടെ പശ്ചാത്തലത്തില്‍ സൂര്യന്റെ അസ്തമയശോഭ കാണാം. സ്‌പെയിന്‍ ഡയറീസ്, ട്രാവല്‍ ഡയറീസ്, ഷൂട്ട് ഡയറീസ് എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തിരിക്കുന്നു.

രജനികാന്ത് നായകനായ അണ്ണാത്തയാണ് കീര്‍ത്തിയുടേതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കീര്‍ത്തി നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ഇതിന് പുറമേ മഹേഷ് ബാബു നായകനായ സര്‍ക്കാരു വാരി പാട്ട, ഗുഡ് ലക്ക് സഖി എന്നീ തെലുങ്ക് ചിത്രങ്ങളും സാണി കായിധം എന്ന തമിഴ് ചിത്രവും വാശി എന്ന മലയാളചിത്രങ്ങളുമാണ് കീര്‍ത്തിയുടേതായി വരാനിരിക്കുന്നത്.

Content Highlights: Keerthy Suresh Actress, Keerthy Suresh instagram, Keerthy Suresh photos, Keerthy Suresh in Spain