മ്മുടെ നടീനടന്മാരിൽ നല്ലൊരു പങ്കും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. ദുൽഖർ സൽമാനും ആ കൂട്ടത്തിലൊരാൾ തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ കുറുപ്പ് വിജയകരമായി പ്രദർശനം തുടരവേ നായകനായ ദുൽഖർ ഒരു യാത്രയിലാണ്. സ്പിറ്റീ വാലിയിലും ഹിക്കിമിലുമെല്ലാം ചുറ്റിയടിക്കുകയാണ് താരമിപ്പോൾ. 

കുറുപ്പ് യു​ഗ സെൽഫികൾ കാണുമ്പോൾ ഞാൻ വലിയ സങ്കടത്തിലോ വിഷാദത്തിലോ സുഖമില്ലാതിരിക്കുകയോ അല്ലെങ്കിൽ ആരുടേയോ സമ്മർദത്തിന് അടിപ്പെട്ടിരിക്കുകയോ ആണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഇവിടെ മനോഹരമായ ആളുകൾക്കും ശ്വാസം നിലയ്ക്കുന്ന കാഴ്ചകൾക്കും നടുവിൽ ഒരു ചെഷയർ പൂച്ചയേപ്പോലെ നിൽക്കുകയാണ് ഞാൻ എന്നാണ് ദുൽഖർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് അതിൽ ഏറെ ശ്രദ്ധേയം. ഭൂമിയിലെതന്നെ മനുഷ്യവാസമുള്ള ഏറ്റവും ഉയരമുള്ള പ്രദേശമായ സ്പിറ്റീ താഴ്‌വരയിലാണ് തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. 4440 മീറ്റർ ഉയരത്തിലാണ് ഈ പോസ്റ്റ് ഓഫീസ് ഉള്ളത്. ദുർഘടമായ പാതകളും അതിശൈത്യമാർന്ന കാലാവസ്ഥയുമുള്ള ഇവിടെ 1983ലാണ് തപാലാഫീസ് പ്രവർത്തനമാരംഭിച്ചത്. അഞ്ചോളം ഗ്രാമങ്ങൾക്കായി സ്ഥാപിച്ച പോസ്റ്റ് ഓഫീസിന്റെ വിതരണപരിധി ഏതാണ്ട് 46 കിലോ മീറ്റർ ചുറ്റളവാണ്.

Content Highlights: Dulquer Salmaan, celebrity travel, Spiti Valley travel, hikkim post office