വൈവിധ്യം നിറഞ്ഞ മദ്യരുചികള്‍ മാറ്റുരയ്ക്കുന്ന ആര്‍ട്ട് ഓഫ് മാര്‍ട്ടിനി മത്സരത്തിനായി ലോകമെമ്പാടുമുള്ള ബാര്‍ടെന്‍ഡര്‍മാര്‍ തയാറെടുക്കുകയാണ്. സ്‌പെയിനിലാണ് ലോകത്തെ മികച്ച കോക്ക്‌ടെയില്‍ മിക്‌സറിനെ തിരഞ്ഞെടുക്കാനുള്ള ഫൈനല്‍ അരങ്ങേറുക.

ആര്‍ട്ട് ഓഫ് മാര്‍ട്ടിനിയിലേക്ക് യുഎഇയെ പ്രതിനിധീകരിക്കാന്‍ ഒരു പക്ഷെ ഒരു മലയാളിക്കാകും ഇത്തവണ നറുക്ക് വീഴുക. കോട്ടയം സ്വദേശിയായ ലിയോ ആര്‍. സല്‍മാന്‍. മെയ് 24-ന് ദുബായ് സീറോ ഗ്രാവിറ്റി ബാറില്‍ നടക്കുന്ന സെമിയില്‍ നിന്നും തുടര്‍ന്നുള്ള ഫൈനല്‍ മത്സരത്തില്‍ നിന്നുമാണ് യു.എ.ഇയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുക.

leo

leo

leo

leo

വിജയത്തിലേക്ക് മുന്നേറാന്‍ ലിയോയ്ക്ക് നമ്മുടെ പിന്തുണ കൂടി അത്യാവശ്യമാണ്. സ്വാദു മാത്രമല്ല, കോക്ക്‌ടെയില്‍ മിക്‌സിങ്ങിലെ പ്രകടനവും വിജയിയെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡമാണ്.  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലിയോയുടെ ഈ മിക്‌സിങ് പ്രകടനത്തിന് ആയിരം ഷെയറെങ്കിലും വേണം അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാന്‍.

നഗരത്തിന്റെ മുഖമുദ്രയായ ബുര്‍ജ് അല്‍ അറബില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന ലിയോ, ബാര്‍ടെന്‍ഡിങ്ങില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.

ലിയോയുടെ പ്രകടനം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക, ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത്...

ആര്‍ട്ട് ഓഫ് മാര്‍ട്ടിനി

സ്‌പെയിനിലെ ഇബിസ ദ്വീപിലാണ് ആര്‍ട്ട് ഓഫ് മാര്‍ട്ടിനി അരങ്ങേറുക. വോഡ്കകളുടെ വിവിധ രീതിയിലുള്ള മിശ്രണങ്ങളായിരിക്കും വേദിയിലെ താരങ്ങള്‍. ഒപ്പം ബാര്‍ടെന്‍ഡര്‍മാരുടെ തകര്‍പ്പന്‍ പ്രകടനങ്ങളും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ബാര്‍ടെന്‍ഡര്‍മാരാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക.