യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അനുപമ പരമേശ്വരന്‍. യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്ന ആ കാലത്തേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുകയാണ് അനുപമ ഇപ്പോള്‍.
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ചിത്രത്തോടൊപ്പമുള്ള കുറിപ്പിലാണ് അവര്‍ തന്റെ ആഗ്രഹം പറഞ്ഞത്. തന്റെ ഗ്യാലറിയിലുള്ള ചിത്രങ്ങള്‍ കണ്ട് സ്വയം അസൂയ തോന്നുന്നുവെന്നാണ് താരം കുറിച്ചത്. കൊറോണയോട് ദൂരെ പോകാനും പറയുന്നുണ്ട് അനുപമ.
സ്വര്‍ഗമെന്നാല്‍ നമ്മുടെ കാലിനടിയിലും തലയ്ക്ക് മുകളിലുമാണെന്നാണ് മറ്റൊരു പോസ്റ്റില്‍ അനുപമ പറയുന്നത്.
ജേക്കബ് ഗ്രിഗറി നായകനായ മണിയറയില്‍ അശോകന്‍ ആണ് അനുപമ മലയാളത്തില്‍ അഭിനയിച്ച് പുറത്തിറങ്ങിയ പുതിയചിത്രം.
Content Highlights: Anupama Parameswaran, Celebrity Travel, Anupama Parameswaran Travel, Athirappilly Waterfalls