യാത്രകളൊന്നും ചെയ്യാന്‍ സാധിക്കില്ലെങ്കിലും യാത്രാപ്രേമികള്‍ മുമ്പ് പോയ യാത്രകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പങ്കുവെയ്ക്കുന്നുണ്ട്. പലരും പഴയ വീഡിയോകളും മറ്റും എഡിറ്റ് ചെയ്ത് വ്‌ലോഗ് പോലെ ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ നടി അഹാന കൃഷ്ണയും യാത്രാ വ്‌ളോഗുമായി രംഗത്തെത്തിയിരിക്കുകയാണ്. 

കഴിഞ്ഞ ജനുവരിയില്‍ മാലി ദ്വീപില്‍ പോയ വിശേഷങ്ങളാണ് വീഡിയോയിലൂടെ താരം പങ്കുവെയ്ക്കുന്നത്. സഹോദരിമാരായ ദിയ, ഇഷാനി എന്നിവരാണ് അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നത്. കയറിയ ബോട്ടിന്റേയും ഉച്ചഭക്ഷണത്തിന്റേയുമെല്ലാം വിവരങ്ങള്‍ വ്‌ളോഗിലുണ്ട്. താന്‍ താമസിച്ചതില്‍ ഏറ്റവും നല്ല റൂമാണിവിടത്തേത് എന്ന് അഹാന വീഡിയോയില്‍ പറയുന്നുണ്ട്. ഊഞ്ഞാലിലിരുന്ന് പാട്ടുപാടുകയും ഇവിടത്തെ സമുദ്രജലത്തിന്റെ നിറത്തേക്കുറിച്ച് വാചാലയാകുകയും ചെയ്യുന്ന അഹാനയേയും തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ കാണാം.

സഹോദരിമാര്‍ക്കൊപ്പം സ്‌കൂബാ ഡൈവിങ് നടത്തുന്ന ദൃശ്യങ്ങളും വ്‌ളോഗിലുണ്ട്. 

Content Highlights: Ahaana Krishna, Maldives Travel, Ahaana Krishna Vlog, Maldives Tourism, Celebrity Travel