യാത്രകള്‍ ചെയ്യുകയും യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന മലയാള സിനിമാതാരങ്ങളിലൊരാളാണ് അഹാന കൃഷ്ണ. ജീവിതത്തില്‍ ഏറെ ഭയപ്പാടോടെ അനുഭവിച്ച ഒരു മുഹൂര്‍ത്തത്തെ ഓര്‍ത്തെടുക്കുകയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്‌കൂബാ ഡൈവിങ് നടത്തുന്നതിന് മുമ്പ് അനുഭവിച്ച പേടിയേയും അതെങ്ങനെ മറികടന്നു എന്നുമാണ് അഹാന കുറിപ്പില്‍ പറയുന്നത്.
'കടലിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പുള്ള കുറച്ച് നിമിഷങ്ങള്‍. സത്യസന്ധമായി പറഞ്ഞാല്‍ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും മരിക്കാനാണോ ഞാന്‍ കാശുകൊടുത്തതെന്ന് ചിന്തിച്ചുകൊണ്ടിരുന്ന നിമിഷങ്ങളായിരുന്നു അത്. പക്ഷേ പേടിച്ച് പിന്‍മാറിയാല്‍ ജീവിതത്തില്‍ വരാന്‍ പോകുന്ന പല തീരുമാനങ്ങളേയും ആ തീരുമാനം ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് പേടിയൊന്നും വകവെയ്ക്കാതെ 36 അടി താഴ്ചയിലേക്ക് ചാടാന്‍ തീരുമാനിച്ചത്. വിജയം ഭയത്തിന് അതീതമാണ്'. അഹാന കുറിച്ചു.
നേരത്തേയും തന്റെ യാത്രാനുഭവങ്ങള്‍ അഹാന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
Content Highlights: Ahaana Krishna, Ahaana Krishna Instagram, Ahaana Scooba Diving, Celebrity Travel