ശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രം സന്ദര്‍ശിച്ച് നടി തമന്ന. കുടുംബസമേതമായിരുന്നു താരത്തിന്റെ ക്ഷേത്രദര്‍ശനം. ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റാഗ്രമീലൂടെ പങ്കുവെച്ചിട്ടുണ്ട്.

മാന്ത്രികത നിറഞ്ഞ അനുഭവമെന്നാണ് ഇതേക്കുറിച്ച് തമന്ന വിശേഷിപ്പിക്കുന്നത്. ഒരു വര്‍ഷം നീണ്ട ചിത്രീകരണത്തിന്റേയും കഠിനാധ്വാനത്തിന്റേയും തിരക്കുകള്‍ക്ക് ഇടവേള നല്‍കിയാണ് ക്ഷേത്രത്തിലെത്തിയതെന്ന് തമന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ഈ യാത്ര പോസിറ്റീവായ അനുഭവമാണ് നല്‍കിയതെന്നും അവര്‍ കുറിച്ചു.

'വളരെ മനോഹരമായ ദര്‍ശനമായിരുന്നു നടത്തിയത്. കൗല്‍ കണ്ടോലിയില്‍ നിന്ന് തുടങ്ങിയ യാത്ര ഭൈരോ ബാബ ക്ഷേത്രത്തിലാണ് അവസാനിച്ചത്'. തമന്ന കുറിച്ചു. താരത്തെ സ്‌കൂളില്‍ ഹിന്ദി പഠിപ്പിച്ച വിനയ് എന്ന അധ്യാപകനും ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ സഹതീര്‍ത്ഥയാത്രികനും ഫോട്ടോഗ്രാഫറുമാണ് വിനയ് സാര്‍ എന്നാണ് അദ്ദേഹത്തേക്കുറിച്ച് തമന്ന എഴുതിയിരിക്കുന്നത്.

ജമ്മു കശ്മീരിലെ ഘട്രാ പട്ടണത്തിന് സമീപമുള്ള പര്‍വതത്തിലാണ് ലോകപ്രശസ്തമായ വൈഷ്‌ണോദേവി ക്ഷേത്രം. മഞ്ഞുമലകളില്‍ കുത്തനെ കിടക്കുന്ന ക്ഷേത്രത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇരുപത്തിനാല് മണിക്കൂറും ദേവിയെ ദര്‍ശിക്കാന്‍ അവസരമുണ്ട്. മലകയറുന്ന ഓരോ ഭക്തനും 'ജയ് മാതാ ദീ' എന്ന മന്ത്രം ഉരുവിട്ടുകൊണ്ടാണ് വൈഷ്‌ണോദേവിയെ ഒരുനോക്കുകാണാന്‍ പോകുന്നത്.

Content Highlights: actress tamanna, vaishnodevi temple kashmir, celebrity travel