റ്റവും പുതിയ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് നടി സണ്ണി ലിയോണ്‍. മാലദ്വീപില്‍ അവധിയാഘോഷിക്കുകയാണ് താരം ഇപ്പോള്‍. തന്റെ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കുന്നുമുണ്ട് അവര്‍. ദ്വീപില്‍ സ്‌കൂബാ ഡൈവിങ് നടത്തുന്നതിന്റെ വീഡിയോയാണ് അവര്‍ ഏറ്റവുമൊടുവില്‍ പങ്കുവെച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

ഒരുപറ്റം മത്സ്യങ്ങള്‍ക്കിടയിലൂടെ നീന്തുന്ന സണ്ണിയേയാണ് വീഡീയോയില്‍ കാണാനാവുക. കടലിനടിയില്‍ സജ്ജീകരിച്ച പ്രത്യേക ഇരിപ്പിടത്തിലിരുന്ന ഉഗ്രന്‍ എന്ന് ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. താന്‍ കാടിനേയും കടലിനേയും എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് വിവരിക്കാനാവുന്നില്ലെന്നാണ് അവര്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഒരുലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നേരത്തെ സ്വീം സ്യൂട്ട് ധരിച്ച് വെള്ളത്തിനടിയിലൂടെ നീന്തുന്നതിന്റെ ചിത്രവും സ്വകാര്യ ദ്വീപിലേക്കുള്ള ബോട്ടിങ്ങിന്റെ വീഡിയോയും സണ്ണി ലിയോണ്‍ പങ്കുവെച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

രംഗീല, വീരമദേവി, ഷീറോ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Content Highlights: actress sunny leone in maldives, celebrity travel, maldives boating, scuba diving