സഞ്ചാരികളുടെ ഇഷ്ടയിടമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കൂനൂര്‍. തേയിലത്തോട്ടങ്ങള്‍ക്ക് വളരെ പ്രസിദ്ധമാണ് ഇവിടം. നിരവധി സിനിമകള്‍ക്കും ലൊക്കേഷനായുള്ള ഇവിടം സന്ദര്‍ശിച്ചിരിക്കുകയാണ് നടി കനിഹ. കൂനൂരില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു.

'ഒരുപാട് മീറ്ററുകള്‍ മുകളില്‍... ശുദ്ധവായു ശ്വസിക്കുന്നു. പ്രകൃതിയുടെ ശബ്ദം ഉള്ളിലേക്കെടുക്കുന്നു. നീലഗിരിയിലെ സുന്ദരമായ മലനിരകള്‍ക്ക് പിന്നിലെ സൂര്യോദയവും അസ്തമയവും വീക്ഷിക്കുന്നു. ഭ്രാന്തമായ നഗരത്തിരക്കുകളില്‍ നിന്നും അകലെ...' എന്നാണ് ചിത്രങ്ങളില്‍ ഒന്നിനൊപ്പം കനിഹ കുറിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

കടല്‍ത്തീരങ്ങളെ ഇഷ്ടപ്പെടുന്ന തന്നെപ്പോലൊരാള്‍ ഈ മലനിരകളെ പ്രണയിക്കുമെന്ന് അറിയില്ലായിരുന്നെന്നാണ് മറ്റൊരു ചിത്രത്തിനൊപ്പം താരം എഴുതിയിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

ഫലവൃക്ഷങ്ങളും പുഷ്പങ്ങളും നിറഞ്ഞ സിംസ് പാര്‍ക്ക്, വ്യൂ പോയിന്റുകളായ ഡോള്‍ഫിന്‍സ് നോസ്, ലാമ്പ്‌സ് റോക്ക്, കാനിംഗ് സീറ്റ്, ചുരങ്ങള്‍, കുന്നുകള്‍ എന്നിവയെല്ലാം കൂനൂരിലെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലെ തന്നെ പുരാതന റെയില്‍പ്പാതയായ ഊട്ടി-മേട്ടുപ്പാളയം മൗണ്ടന്‍ റെയില്‍വേ ഇവിടെയാണ്. നിരവധി പേരാണ് ഇന്നും ഈ തീവണ്ടിയില്‍ യാത്ര ചെയ്യാനായി കൂനൂരിലെത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

Content Highlights: actress kaniha, coonoor travel, celebrity travel, nilgiri tourism