വടക്കാഞ്ചേരി: ടിപ്പു യൂത്ത് വിങ് മംഗലം നടത്തിയ അണ്ടര്‍ 15 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്ണമെന്റില്‍ യുവധാര കുമ്പളങ്ങാട് ജേതാക്കളായി.  

പ്രപഞ്ച് നയിച്ച യുവധാര കുമ്പളങ്ങാട് സില്‍വര്‍ സ്റ്റാര്‍ പത്താന്‍കല്ലിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയത്.

യുവധാര കുമ്പളങ്ങാട് ഫോര്‍വേഡ് വൈഷ്ണവ് ബെസ്‌ററ് പ്ലേയര്‍ അവാര്‍ഡും നേടി.