വിവാഹം

നെടുപുഴ: പനമുക്ക് ചീനിക്കൽ സി.സി. റപ്പായിയുടെയും റോസിലിയുടെയും മകൻ ഷാജുവും മുണ്ടൂർ മൈലാംകുളം ബ്രഹ്മകുളം വീട്ടിൽ ജോഷിയുടെയും അൽഫോൺസയുടെയും മകൾ ജാസ്‌മിനും വിവാഹിതരായി.

വലക്കാവ്‌: മുളയം പോലുവളപ്പിൽ പി.ജി. സുരേന്ദ്രന്റെയും വി.ജി. രാധാമണിയുടെയും മകൾ സൂര്യയും മുണ്ടൂർ ഇളംതുരുത്തി ഹൗസ്‌ പത്മനാഭന്റെയും കോമളത്തിന്റെയും മകൻ അനീഷും വിവാഹിതരായി.

കാഞ്ഞാണി: കുന്നത്തുള്ളി കെ.ആർ. ജയചന്ദ്രന്റെയും സുമറാണിയുടെയും മകൻ സായുജും ചിറ്റിലപ്പിള്ളി കൊളങ്ങരപറമ്പിൽ കെ.കെ. രാമകൃഷ്ണന്റെയും മീനാക്ഷിയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി.

കാരമുക്ക്‍: രാരംബത്ത് പീതാംബരന്റെയും പദ്മകുമാരിയുടെയും മകൻ വൈശാഖ് മേനോനും ചെങ്ങന്നൂർ പനക്കേത്ത് കണ്ടത്തിൽ വീട്ടിൽ രാധാകൃഷ്ണന്റെയും ശ്രീദേവിയുടെയും മകൾ ധന്യ കൃഷ്ണനും വിവാഹിതരായി.

ഞ്ഞൂർ: അഞ്ഞൂരങ്ങാടിയിൽ ഒലക്കേങ്കിൽ വീട്ടിൽ ഒ.ടി. ജോൺസന്റെയും റീനയുടെയും മകൾ ജ്വാക്‌ലിനും പാലയ്ക്കൽ വെങ്ങിണിശ്ശേരി പൈനാടൻ വീട്ടിൽ പി.എ. അല്ലേഷിന്റെയും ആഷയുടെയും മകൻ അനീഷും വിവാഹിതരായി.

കുന്നംകുളം: പോർക്കുളം പുലിക്കോട്ടിൽ വീട്ടിൽ ദീപ്തിഹട്ടിൽ പി.വി. ജോസിന്റെയും ഷീലയുടെയും മകൻ ജെറിനും ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കൂത്തൂർ വീട്ടിൽ കെ.പി. ഡേവീസിന്റെയും ജെസ്സിയുടെയും മകൾ ദിയയും വിവാഹിതരായി.

വടക്കാഞ്ചേരി: നഗരസഭാ കൗൺസിലർ കുമ്പളങ്ങാട് അടാട്ടുവളപ്പിൽ സുരേന്ദ്രന്റെയും ഗീതയുടെയും മകൾ സുരഭിയും ചേലക്കോട് കൽത്തൊട്ടി ആലായ്ക്കൽ ദാമോദരന്റെയ സരോജിനിയുടെയും മകൻ സനൂപും വിവാഹിതരായി.