കാട്ടൂര്‍: സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കാട്ടൂരില്‍ തണ്ണീര്‍ത്തടങ്ങള്‍ വീണ്ടും നികത്തുന്നു. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ കാട്ടൂര്‍ വലകഴയിലാണ് വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നത്.

നേരത്തെ ഇവിടെ മണ്ണിട്ടുനികത്തുന്നത് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി തടഞ്ഞിരുന്നു. എന്നാല്‍ ഒഴിവു ദിവസങ്ങളില്‍ ഇവിടെ വ്യാപകമായി ജെ.സി.ബി. ഉപയോഗിച്ച് നികത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
 
സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ഈ സ്ഥലത്ത് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വെള്ളക്കെട്ടിന് കാരണമാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ ഉത്തരവ് പോലും കാറ്റില്‍ പറത്തിയുളള നിര്‍മ്മാണം തടഞ്ഞ് സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.