ഗുരുവായൂര്‍: കിഴക്കേ നടയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിന്റെ അടുക്കളയില്‍ തീപ്പിടിത്തം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പരിഭ്രാന്തരായി ഇറങ്ങിയോടി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അടുക്കളയിലെ എണ്ണച്ചട്ടിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പറയുന്നു.
തീ അടുക്കളയിലാകെ പടര്‍ന്നു. പുക പുറത്തേക്ക് വന്നപ്പോഴായിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉത്സവ പള്ളിവേട്ട ദിനമായതിനാല്‍ ഭക്ഷണം കഴിക്കാനുള്ളവരുടെ നല്ല തിരക്കും ഉണ്ടായിരുന്നു. അഗ്നിബാധയുണ്ടായ ഉടന്‍ വൈദ്യുതി വിഛേദിപ്പിച്ചു.
ഗുരുവായൂര്‍ ഫയര്‍ഫോഴ്സിന്റെ മൂന്നു യൂണിറ്റ് വണ്ടികളെത്തിയായിരുന്നു തീ കെടുത്തിയത്.