ചിയ്യാരം: ഗാന്ധിജി റോഡില്‍ സുനിലിന്റെ വീടിന്റെ ഓടുപൊളിച്ച് മോഷണം നടത്താന്‍ ശ്രമിക്കവേ അസ്സം സ്വദേശി പിടിയിലായി. അസ്സം ഡേമാജി ജില്ലയിലെ സിലപ്പത്താര്‍ ആജീന്‍ജ്ജിജ സ്വദേശി ലാക്യനാഥ് ഡോലെ (24)യെ ആണ് നെടുപുഴ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.