ചെറുതുരുത്തി: കണ്ണീര്‍ചാലായി ഒഴുകുന്ന നിളയില്‍ കരിവീരന്മാര്‍ക്ക് നീരാട്ട്. ഭൂരിഭാഗവും വറ്റി വരണ്ട പുഴയില്‍ അവശേഷിക്കുന്ന നീര്‍ച്ചാലിലാണ് ആനകള്‍ കുളിക്കാനായി ഇറങ്ങിയത്.

കുറുമ്പുകാട്ടിയുള്ള നീരാട്ട് കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഒന്പത് ആനകളാണ് പുഴയില്‍ മെലിഞ്ഞ പുഴയില്‍ നീരാട്ടിനെത്തിയത്. സംസ്ഥാന പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ കൊച്ചിന്‍ പാലത്തില്‍ നിറുത്തി ഒരു നിമിഷം ഈ അപൂര്‍വ കാഴ്ച കണ്ടാണ് യാത്ര തുടര്‍ന്നത്. രാവിലെ ഏഴിനാരംഭിച്ച നീരാട്ട് 11നാണ് സമാപിച്ചത്.