കാതിക്കുടം: നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മാലിന്യപൈപ്പ് പൊട്ടിയൊഴുകുന്ന കാരിക്കത്തോട്ടിലെ പരിശോധനയ്ക്കെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരെ സമരസമിതിക്കാര്‍ തടഞ്ഞു.
പൊട്ടിയ പൈപ്പിലൂടെ മാലിന്യമൊഴുകുന്ന വിവരം അറിയിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പരിശോധനയ്ക്ക് എത്താതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. പതിവിന് വിപരീതമായി ബോര്‍ഡ് സ്ഥാപിക്കാത്ത വാഹനത്തിലാണ് ഇവര്‍ പരിശോധനയ്ക്ക് എത്തിയതെന്നാണ് സമരസമിതിക്കാര്‍ ആരോപിക്കുന്നത്. ഇതിനിടയില്‍ കഴിഞ്ഞദിവസം മാലിന്യം പുഴയിലേക്ക് ഒഴുക്കിയെന്ന പരാതിയുള്ള വെള്ളവും പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കാത്തത് സമരക്കാര്‍ ചോദ്യം ചെയ്തിരുന്നു.
പോലീസ് എത്തിയതിനെ തുടര്‍ന്ന് പുഴയിലെ വെള്ളവും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
സമരസമിതി നേതാക്കളായ ജയ്സണ്‍ പാനകുളങ്ങര, കെ.എം. അനില്‍കുമാര്‍, വി.കെ. മോഹനന്, ജോജി തേലേക്കാട്ട്, സനിഷ് കൈപ്പുഴ, അന്തോണി പറേക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
സമരസമിതി നേതാക്കളായ ജയ്സണ്‍ പാനകുളങ്ങര, കെ.എം. അനില്‍കുമാര്‍, വി.കെ. മോഹനന്, ജോജി തേലേക്കാട്ട്, സനിഷ് കൈപ്പുഴ, അന്തോണി പറേക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.