തൃശ്ശൂര്‍: തൃശൂര്‍ വടക്കുന്നാഥന്‍ മൈതാനത്ത് നടക്കുന്ന പുഷ്‌പോല്‍സവത്തിന്റെ ഭാഗമായി വെറ്ററിനറി സര്‍വകലാശാല ഇന്ന് കുടിവെള്ളം പരിശോധിച്ച് നല്‍കുന്നു.
വെള്ളത്തിന്റെ സാന്ദ്രത,അമ്‌ളതഎന്നിവയും ധാതുക്കളുടെ പരിശോധനയും നടത്തും. ജൈവാണുക്കളായ ഇ കോളി സട്‌റെപ്‌റ്റോകോക്ക എന്നിവയും പരിശോധിക്കാം.
വൃത്തിയുള്ള പാത്രം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷമാണ് പരിശോധനക്കായുളള ജലം എടുക്കേണ്ടത്. 200 മില്ലിയാണ് പരിശോധനയ്ക്ക് കൊണ്ടു വരേണ്ടത്.
തൃശൂര്‍ വടക്കുന്നാഥന്‍ മൈതാനത്ത് നടക്കുന്ന പുഷ്‌പോല്‍സവത്തില്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി സ്റ്റാളില്‍ ആണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി നല്‍കേണ്ടത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ സ്വീകരിക്കും. അതിനു ശേഷം കുടിവെള്ള ശുദ്ധതയെകുറിച്ച് ഡോ വൃന്ദ മേനോന്‍ സെമിനാര്‍ നടത്തും.