തൃശ്ശൂർ: കാർഗിൽയുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് 18 ഗ്രനേഡിയൻസ് ബറ്റാലിയനാണ്. ഇൗ സംഘത്തെ നയിച്ചിരുന്ന അസിസ്റ്റന്റ് കമാൻഡന്റ് കേണൽ ആർ. വിശ്വനാഥന്റെ ഒാർമകളുണർന്നിരിക്കുന്ന തൃശ്ശൂരിലെ വീട്ടിലേക്ക് 20 വർഷങ്ങൾക്കുശേഷം ഒരു സംഘാംഗമെത്തി, കാർഗിൽ യുദ്ധവീരനെന്ന നിലയിൽ ഇന്ത്യൻേസനയിലെ പരമോന്നത അംഗീകാരമായ പരംവീർചക്ര നേടിയ േയാഗേന്ദ്രസിങ് യാദവ്...

േസനയിൽ ശിപായിയും മൂന്നുവർഷംമാത്രം അനുഭവസമ്പത്തുമുള്ള പത്തൊമ്പതുകാരനായ യാദവിന്റെ കഴിവ് കേണൽ ആർ. വിശ്വനാഥൻ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

കാർഗിൽ യുദ്ധം തുടങ്ങുംമുമ്പേ കല്യാണത്തിനായി യാദവ് ഉത്തർപ്രദേശിലെ നാട്ടിലേക്ക് തിരിച്ചു. കല്യാണസമയത്ത് യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്ന് വിശ്വനാഥൻ മുന്നറിയിപ്പ് നൽകിയിരുന്നു.

യുദ്ധം തുടങ്ങിയതറിഞ്ഞ് വിവാഹം കഴിഞ്ഞ് 15-ാം നാൾ യാദവ് പട്ടാളകേന്ദ്രത്തിലെത്തിയെങ്കിലും വിശ്വനാഥനെ കാണാനായില്ല.

ആദ്യസംഘത്തെ നയിച്ചുകൊണ്ട് വിശ്വനാഥൻ കാർഗിലിലേക്ക് പോയിരുന്നു. അവിടെ ഒരുമാസം യുദ്ധരംഗത്തുണ്ടായ വിശ്വനാഥന് 1991 ജൂൺ രണ്ടിന് ടോലോലിംഗ് മേഖലയിൽ നടന്ന വെടിവെപ്പിൽ ഗുരുതരപരിക്കേറ്റു.

എണീക്കാനാകാത്തവിധം പരിക്കേറ്റിട്ടും നാല് പാക് സൈനികരെ കൊന്നൊടുക്കുകയും എതിരാളികളെ ഇവിടെനിന്ന് തുരത്തുകയും ചെയ്തു. ഗുരുതരപരിക്കേറ്റ് വീരമൃത്യു വരിച്ച വിശ്വനാഥനെ പിന്നീട് രാഷ്‌ട്രം വീർചക്ര നൽകി ആദരിച്ചു.

വിശ്വനാഥന്റെ വീരമൃത്യു അറിഞ്ഞ സങ്കടത്തോടും വർധിതവീര്യത്തോടെയുമാണ് േയാഗേന്ദ്രസിങ് യാദവ് യുദ്ധഭൂമിയിലെത്തിയത്. ഇത് പോരാട്ടത്തിന് കൂടുതൽ ഉൗർജമേകിയെന്ന് യാദവ് വിശ്വനാഥന്റെ വീട്ടിലിരുന്ന് അനുസ്‌മരിച്ചു. ഇൗ പോരാട്ടമാണ് കാർഗിൽ യുദ്ധവിജയത്തിനും അതുവഴി യാദവിന് പരംവീർചക്ര കിട്ടുന്നതിനും കാരണമായത്.

കേണൽ വിശ്വനാഥന്റെ ഭാര്യ ജലജ തൃശ്ശൂർ തിരുവന്പാടിയിലുള്ള വീട്ടിൽ യോഗേന്ദ്രസിങ് യാദവിനെ സ്വീകരിച്ചു. റിട്ട. കേണൽ എച്ച്. പദ്മനാഭനും യാദവിനൊപ്പമുണ്ടായി.