വടക്കാഞ്ചേരി : തഹസിൽദാർക്ക് കോവിഡ് സ്ഥിരീകരിച്ച താലൂക്ക് ഓഫീസും മിനി സിവിൽ സ്റ്റേഷനും നഗരസഭാ കാര്യാലയവും സ്ഥിതിചെയ്യുന്ന ഡിവിഷൻ 21 അതിനിയന്ത്രിതമേഖല. നിരവധി സർക്കാർ ഓഫീസുകളും കോടതികളും സ്കൂളുകളും ഈ ഡിവിഷൻ പരിധിയിലാണ്. തഹസിൽദാരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിൽ മിക്കവരും നഗരത്തിലെ ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ചിരുന്നു. നിലവിൽ നഗരസഭയിലെ ഏഴ് ഡിവിഷനുകൾ അതിനിയന്ത്രിതമേഖലയാണ്.